ഭീഷ്മ പർവ്വത്തിന്റെ റെക്കോർഡ് റോഷാക്ക് പൊളിച്ചെഴുതും! ; മമ്മൂട്ടി ആരാധകന്റെ പോസ്റ്റ് വൈറൽ
1 min read

ഭീഷ്മ പർവ്വത്തിന്റെ റെക്കോർഡ് റോഷാക്ക് പൊളിച്ചെഴുതും! ; മമ്മൂട്ടി ആരാധകന്റെ പോസ്റ്റ് വൈറൽ


മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട സൂപ്പർ സ്റ്റാറുകൾ ആണ് മമ്മൂട്ടിയും മോഹൻലാലും. ഇവർക്ക് പകരം വയ്ക്കാൻ മലയാള ചലച്ചിത്ര ലോകത്ത് മറ്റൊരു താരങ്ങളും ഇല്ല എന്നതാണ് യാഥാർത്ഥ്യം. മലയാള സിനിമ  ലോകത്ത് ഇവർക്കു പകരം വയ്ക്കാൻ മറ്റ് താരങ്ങൾ ഇല്ല എന്നത് തന്നെയാണ് യാഥാർത്ഥ്യം. ഓരോ നടീനടന്മാർക്കും കണ്ടു പഠിക്കാൻ കഴിയുന്ന അഭിനയ ശൈലിയും സ്വഭാവവും ഇവരെ മലയാള സിനിമയുടെ മുൻപന്തിയിൽ തന്നെ നിർത്തുന്നു.  മോഹൻലാൽ നടനിൽ നിന്നും സംവിധായകന്റെ കുപ്പായം അണിയാൻ തയ്യാറെടുക്കുമ്പോൾ മമ്മൂട്ടി തന്റെ പുതിയ ചിത്രങ്ങളുമായി തിരക്കിലാണ്.  ഇരുവർക്കും ധാരാളം ആരാധകരും ഉണ്ട് അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഒരു മമ്മൂട്ടി ആരാധകന്റെ കുറിപ്പാണ്.

മോഹൻലാൽ ഫാൻസിനോട് കുറച്ചു കാലം മുൻപ് വരെ തനിക്ക് അസൂയ ഉണ്ടായിരുന്നു എന്നും,  അത് എന്തിനാണെന്ന് വെച്ചാൽ ആന്റണി പെരുമ്പാവൂരിനെ പോലെ ഒരു  പ്രൊഡ്യൂസർ മമ്മൂട്ടിയുടെ കൂടെ ഇല്ലാത്തതു കൊണ്ട് ആണെന്നും ആണ് ആരാധകൻ കുറിച്ചത്.   എന്നാൽ അതിനു ശേഷം ദുൽഖർ സൽമാന്റെ സ്വന്തം കമ്പനിയായ വെഫെയർ കൂടെ വന്നപ്പോഴും  പിന്നീട്  GCC യിൽ കട്ടക്ക് ട്രൂത്ത് ഗ്ലോബൽ കൂടെ നിന്നപ്പോഴും ഈ അസൂയ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മമ്മൂക്കയുടെ സ്വന്തം കമ്പനിയായ മമ്മൂട്ടി കമ്പനി രംഗത്തെത്തിയിരിക്കുകയാണ്. പവർഫുൾ ആയി ഇക്കയുടെ കമ്പനി നിലയുറപ്പിക്കുമ്പോൾ തനിക്ക്  മോഹൻലാൽ ഫാൻസിനോടുള്ള എന്റെ അസൂയ മാറി. എന്നാൽ അതിപ്പോൾ ചെറിയ അഹങ്കാരമായി എന്നതാണ് യാഥാർത്ഥ്യം.

മമ്മൂട്ടി കമ്പനിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന  റോഷാക്ക്‌ നല്ല രീതിയിൽ പ്രമോഷനും പോസ്റ്റേഴ്‌സും , ഹോഡിങ്സും, ഓൺലൈൻ മീഡിയകളിലെ ഇന്റർവ്യൂസും, ചാനൽ പ്രോഗ്രാമുകളും, ആഡും എല്ലാം സെറ്റ് ആയി നൽകി  ലോക വ്യാപകമായി തന്നെ റിലീസ് ചെയ്താൽ ഭീഷ്മ പർവ്വം ഉണ്ടാക്കിയ ഓളം ഒക്കെ സിംപിൾ ആയി ഉണ്ടാക്കാം എന്നാണ് ആരാധകൻ കുറിക്കുന്നത്. സെപ്തംബർ 29ന് ചിത്രം തിയേറ്ററിലേക്ക് എത്തുമെന്നാണ് ഇപ്പോൾ പുറത്തു വിടുന്ന വിവരം എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും മമ്മൂട്ടിയുടെ പ്രോജക്ട് തീയേറ്ററിൽ എത്താൻ ആരാധകരും സിനിമാ ലോകവും ഒന്നടങ്കം കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്റർ ഉണ്ടാക്കിയ തീവ്രത തന്നെ സിനിമയ്ക്ക് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ