ബ്രൂസിലി ആയി ഉണ്ണി മുകുന്ദൻ എത്തുന്നു! ; എല്ലാ ആക്ഷൻ ഹീറോകൾക്കും വേണ്ടിയുള്ള ആദരവ് എന്ന് താരം! ; പോസ്റ്റർ പുറത്തുവിട്ടു
1 min read

ബ്രൂസിലി ആയി ഉണ്ണി മുകുന്ദൻ എത്തുന്നു! ; എല്ലാ ആക്ഷൻ ഹീറോകൾക്കും വേണ്ടിയുള്ള ആദരവ് എന്ന് താരം! ; പോസ്റ്റർ പുറത്തുവിട്ടു


ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ഉണ്ണി മുകുന്ദനെ നായകനാക്കി നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രൂസ്‌ലി. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഉദയ്കൃഷ്ണയാണ്. പോസ്റ്റർ പങ്കു വെച്ചു കൊണ്ട് ഉണ്ണിമുകുന്ദൻ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കുറിച്ചത് എന്റെ എല്ലാ ഫേവറൈറ് ആക്ഷന്‍ ഹീറോകള്‍ക്കും വേണ്ടി ഞാൻ ഈ ചിത്രം ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നാണ്. വൈശാഖേട്ടനും ഞാനും പത്ത് വര്‍ഷമായി ഒന്നിച്ച് ഉണ്ട് എന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല എന്നും,  ഉദയേട്ടന്റെ സ്‌ക്രിപ്റ്റിലാണ് ആദ്യമായി സിനിമയിൽ താൻ നായകനായി അഭിനയിക്കുന്നത് .

ഗോകുലം ഗോപാലന്‍ സാര്‍ എന്നിലര്‍പ്പിച്ച വിശ്വാസവും ബോധ്യങ്ങളുമില്ലെങ്കില്‍ ഈ പ്രോജക്റ്റ് ഒരിക്കലും സംഭവിക്കില്ല എന്നും . വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍, കൃഷ്ണമൂര്‍ത്തിയേട്ടൻ തുടങ്ങിയ എല്ലാവര്‍ക്കും നന്ദി എന്നുമാണ് ഉണ്ണിമുകുന്ദൻ സോഷ്യൽമീഡിയയിൽ കുറിച്ചത്. ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ സിനിമയായിരുന്നു മേപ്പടിയാൻ. വിഷ്ണു മോഹൻ ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ. ഉണ്ണി മുകുന്ദൻ തന്നെ നിർമ്മിച്ച ചിത്രത്തിൽ അഞ്ചു കുര്യൻ നായികയായി എത്തിയപ്പോൾ സിനിമ ആരാധകർക്ക് പുതിയ ദൃശ്യവിസ്മയം ആയിരുന്നു. മികച്ച അഭിപ്രായം തന്നെയായിരുന്നു ചിത്രം നേടിയെടുത്തത്.

ഇപ്പോൾ ഉണ്ണി മുകുന്ദൻ തന്നെ അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്യുന്ന ഷെഫീക്കിന്റെ സന്തോഷം അണിയറയിൽ ഒരുങ്ങുകയാണ്. മേപ്പടിയാൻ പോലെ സിനിമ മികച്ച അഭിപ്രായം തന്നെ പ്രേക്ഷകർക്കിടയിൽ നിന്ന് നേടിയെടുക്കും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകരും സിനിമാലോകവും.  മലയാളത്തിലെ മികച്ച സിനിമകൾ സംവിധാനം ചെയ്ത വൈശാഖ് ഉണ്ണി മുകുന്ദൻ നോടൊപ്പം വീണ്ടുമൊരു സിനിമയുമായി എത്തുമ്പോള് ആരാധകരുടെ പ്രതീക്ഷ ഏറെയാണ്. മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റർ എന്ന ചിത്രമാണ് വൈശാഖിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഉദയ കൃഷ്ണ തിരക്കഥയൊരുക്കുന്ന  ബി. ഉണ്ണി കൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന ക്രിസ്റ്റഫറാണ് ഇനി ഉദയ്കൃഷ്ണയുടെതായി അണിയറയിൽ ചിത്രീകരണം നടത്തുന്ന സിനിമ. ചിത്രത്തിൽ ഒരു പൊലീസ് ഓഫീസറുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് ചിത്രം ഒരു ത്രില്ലർ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയാണ്. ചിത്രത്തിന്റെ പോസ്റ്റർ ഇന്നലെ പുറത്ത് വിട്ടിരുന്നു.