“ഇവിടെ ജാതിയോ മതമോ ഇല്ല “! യോനി പ്രതിഷ്ഠയുള്ള കാമാഖ്യ ദേവി ക്ഷേത്രം സന്ദർശിച്ച് മോഹൻലാൽ
1 min read

“ഇവിടെ ജാതിയോ മതമോ ഇല്ല “! യോനി പ്രതിഷ്ഠയുള്ള കാമാഖ്യ ദേവി ക്ഷേത്രം സന്ദർശിച്ച് മോഹൻലാൽ


അസമിലെ ഗുവാഹത്തിയിലെ നീലാചല്‍ കുന്നിന്‍ മുകളിലുളള കാമാഖ്യ ദേവി ക്ഷേത്രത്തിൽ അപൂർവ്വമായ ഒരു പ്രതിഷ്ഠയുണ്ട് അതാണ് യോനി പ്രതിഷ്ഠ, ആര്‍ത്തവം ആഘോഷമായിട്ടുളള ഇന്ത്യയിലെ ക്ഷേത്രമാണ് ഇത്. ദക്ഷിണ നിന്നും അപമാനം സഹിക്കാനാവാതെ സതീ ദേവി യാഗാഗ്നിയിൽ ജീവനൊടുക്കുകയും ദുഃഖം താങ്ങാൻ കഴിയാതെ ശിവൻ ദേവിയുടെ ശരീരവുമായി അലയുകയും ഇതിൽനിന്നും പിന്തിരിപ്പിക്കാൻ ആയി സതീദേവിയുടെ ശരീരം മഹാവിഷ്ണു പല കഷണങ്ങളാക്കി ലോകത്തിന്റെ പല ഭാഗത്തേക്കായി വലിച്ചെറിഞ്ഞു. സതിയുടെ യോനീ ഭാഗം വീണ സ്ഥലമാണ് കാമാഖ്യാ ദേവീ ക്ഷേത്രം എന്നറിയപ്പെട്ടത്. ഇപ്പോഴിതാ കാമാഖ്യ ക്ഷേത്രം സന്ദർശിച്ച തന്റെ അനുഭവം പങ്കു വെച്ചിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.

ക്ഷേത്രത്തിന്റെ ചരിത്രവും ഐതീഹ്യവും ചൂണ്ടിക്കാട്ടിയാണ് മോഹൻലാൽ ഫേസ് ബുക്ക് പോസ്റ്റ് കുറിച്ചിരിക്കുന്നത്. ഉറവിലേക്ക് തിരിഞ്ഞു പോകാനുള്ള വെമ്പല്‍ നമ്മില്‍ സഹജമായി ഇരിക്കുന്നതാണ്. ഇവിടെ വരാനുള്ള കാരണം ഇതാണ്. ഇവിടെ വന്നപ്പോഴാണ് താൻ ഭൂമിയുടെ ചരിത്രം അറിഞ്ഞത് എന്നും മോഹൻ ലാൽ കുറിച്ചു.  കേട്ട നാൾ മുതൽ അവിടെ ചെല്ലണം എന്ന ആഗ്രഹം തനിക്ക് ഉണ്ടായിരുന്നു. അപ്രതീക്ഷിതമായി സംഭവിച്ചതാണ് ഈ യാത്രയിൽ മോഹൻ ലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. തന്ത്ര പാരമ്പര്യത്തിലെ തൊട്ടിൽ ആയിട്ടാണ് കാമാഖ്യ അറിയപ്പെടുന്നത് തന്നെ ചന്ദ്ര എന്ന ശബ്ദത്തിന് നൂറു കണക്കിന് അർത്ഥങ്ങളുണ്ട് തിരക്കുള്ള സിനിമ ജീവിതത്തിനിടയിലും താൻ ഒരുപാട് മഹാത്മാക്കളെ കാണാനും അറിയാൻ സാധിച്ചിട്ടുണ്ട് എന്നും മോഹൻലാൽ പറഞ്ഞു.

ഇവിടെ എത്തിയപ്പോഴാണ് താൻ ഈ ഭൂമിയുടെ ചരിത്രം അറിഞ്ഞത്. മുഗൾ ബ്രിട്ടീഷ് രാജവാഴ്ചയെ ശക്തമായി അഹോ രാജാക്കന്മാരെ ചരിത്രപുസ്തകത്തിൽ നമ്മൾ പഠിച്ചിട്ടില്ല.  കാമാഖ്യ ക്ഷേത്രത്തിന്റെ ചരിത്രം അഹോ രാജാക്കന്മാരുടെ  ചരിത്രത്തെയും കടന്ന് പിന്നോട്ട് പോകുന്നുണ്ട്. പുരാണങ്ങളിൽ നരകാസുരനുമായി ഒക്കെ ബന്ധപ്പെട്ട കഥകളിൽ നാം കാമാഖ്യയെ കുറിച്ച് കേട്ടിട്ടുണ്ട് . ജാതിയോ മതമോ നോക്കാതെ  എല്ലാവരെയും സ്വാഗതം ചെയ്യുന്നയിടമാണ് ഈ ക്ഷേത്രം . തീർച്ചയായും വന്നു കാണേണ്ടതായ അനുഭവിക്കേണ്ടതായ ഒരിടം കൂടിയാണിത്. എന്തായാലും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി കഴിഞ്ഞു. ലാലേട്ടന്റെ യാത്ര ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.