‘ലൂസിഫറിന് മുകളിൽ നില്‍ക്കും എമ്പുരാൻ’; അബ്രാം ഖുറേഷി എത്തുന്നു -എമ്പുരാൻ പ്രഖ്യാപനവുമായി മോഹൻലാൽ…
1 min read

‘ലൂസിഫറിന് മുകളിൽ നില്‍ക്കും എമ്പുരാൻ’; അബ്രാം ഖുറേഷി എത്തുന്നു -എമ്പുരാൻ പ്രഖ്യാപനവുമായി മോഹൻലാൽ…

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് ലൂസിഫർ. വലിയ വിജയം നേടിയ ചിത്രം ബോക്സ് ഓഫീസിൽ വലിയൊരു തരംഗം തന്നെയായിരുന്നു സൃഷ്ടിച്ചിരുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു. ഇപ്പോഴും ലൂസിഫർ തരംഗം അവസാനിച്ചിട്ടില്ല എന്നതാണ് സത്യം. ആദ്യമായി ഒരു സംവിധായകന്റെ മേലങ്കി പൃഥ്വിരാജ് അണിഞ്ഞപ്പോൾ അത് തെറ്റായി പോയില്ല എന്ന് പ്രേക്ഷകർ മനസ്സിലാക്കിയ ഒരു ചിത്രമായിരുന്നു ലൂസിഫർ. ഇന്നും പൃഥ്വിരാജിനെ വേദികളിൽ കാണുമ്പോഴും ആളുകൾ ചോദിക്കുന്ന ചോദ്യം ലൂസിഫറിന്റെ രണ്ടാം ഭാഗം എപ്പോൾ ആണ് എന്നത് തന്നെയാണ്.

ഇപ്പോഴിതാ ലൂസിഫർ രണ്ടാം ഭാഗത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് മോഹൻലാൽ തന്നെയാണ് പുതിയ വിവരങ്ങളുമായി എത്തിയിരിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ഉടനെ എത്തുന്നുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. ലൂസിഫർ വലിയ വിജയമായതു കൊണ്ടുതന്നെ എല്ലാവരും ലൂസിഫർ രണ്ടാം ഭാഗം കൂടുതൽ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന തനിക്കറിയാമെന്നും നിങ്ങൾ ലൂസിഫറിനെ സ്വീകരിച്ചത് എങ്ങനെയാണെന്ന് ഞങ്ങൾക്ക് മനസ്സിലാകും എന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ട് തന്നെ രണ്ടാം ഭാഗം എടുക്കുമ്പോൾ ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട്.

നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്തവണ്ണം തന്നെ രണ്ടാം ഭാഗം എടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ ഏറ്റവും മനോഹരമായ ഒരു ചിത്രം നിങ്ങൾക്ക് സമ്മാനിക്കണം എന്നാണ് അണിയറ പ്രവർത്തകരെല്ലാം തന്നെ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറയുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഈ വാക്കുകൾ പ്രേക്ഷകരിലും വലിയ സന്തോഷമാണ് നിറച്ചിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തും എന്നാണ് ഇപ്പോൾ മോഹൻലാലിന്റെ വാക്കുകൾ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ലൂസിഫറിന്റെ ഒന്നാം ഭാഗത്തിൽ വളരെക്കുറച്ച് സീനുകളിൽ മാത്രമായിരുന്നു സംവിധായകനായ പൃഥ്വിരാജ് ഉണ്ടായിരുന്നത്.

എന്നാൽ രണ്ടാം ഭാഗത്തിൽ മോഹൻലാലിനൊപ്പം ഒരു മുഴുനീള വേഷത്തിൽ തന്നെയായിരിക്കും താരം പ്രത്യക്ഷപ്പെടുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തിൽ മറ്റു പ്രധാനതാരങ്ങൾ ആരെങ്കിലും ഉണ്ടാകുമോ എന്നതിന് ഇതുവരെ ഔദ്യോഗികമായ യാതൊരു സ്ഥീതീകരണങ്ങളും ഉണ്ടായിട്ടില്ല. മഞ്ജു വാര്യർ, വിവേക് ഒബ്റോയി, ടോവിനോ തോമസ്, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, ബൈജു തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിന്റെ ഒന്നാം ഭാഗത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. രണ്ടാം ഭാഗത്തിലും ഒരു അന്യഭാഷാ സൂപ്പർതാരം ഉണ്ടാകും എന്ന് സൂചനകൾ ആയിരുന്നു.