‘രാജാവിന്റെ മകന്‍ ഉണ്ടാക്കിയ തരംഗം മറ്റൊരു മോഹന്‍ലാല്‍ ചിത്രവും അതുവരെ ഉണ്ടാക്കിയിട്ടില്ല’ ; കുറിപ്പ് വൈറലാവുന്നു
1 min read

‘രാജാവിന്റെ മകന്‍ ഉണ്ടാക്കിയ തരംഗം മറ്റൊരു മോഹന്‍ലാല്‍ ചിത്രവും അതുവരെ ഉണ്ടാക്കിയിട്ടില്ല’ ; കുറിപ്പ് വൈറലാവുന്നു

രിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു. അങ്കിളിന്റെ ഫാദര്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്. കീരിടവും ചെങ്കോലും സിംഹാസനവുമുള്ള രാജാവ്. പിന്നീട് എന്നെ കാണുമ്പോള്‍ അവന്‍ കളിയാക്കി വിളിക്കുമായിരുന്നു. പ്രിന്‍സ് രാജകുമാരന്‍. അണ്ടര്‍ വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്‍. മോഹന്‍ലാല്‍ എന്ന താരരാജവിന്റെ കരിയറിലെ ഏറ്റവും വിജയം നേടി കൊടുത്ത തമ്പി കണ്ണാന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ ഡയലോഗ് ആണിത്. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ നാഴികകല്ലെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന രാജാവിന്റെ മകന്‍ റിലീസിനെത്തിയിട്ട് ഇന്നേക്ക് 36 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡികള്‍ നിറയെ രാജാവിനെ കുറിച്ചും അദ്ദേഹത്തിന്റെ മകന്‍ പ്രിന്‍സിനെ കുറിച്ചുുള്ള കുറിപ്പുകള്‍ ആണ് ശ്രദ്ധ നേടുന്നത്.

നമ്മുടെ സ്വന്തം ലാലേട്ടന്‍ എന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ വന്നിരിക്കുന്ന കുറിപ്പ് വായിക്കാം. രാജാവിന്റെ മകന്‍ എന്ന സിനിമയേകള്‍ ഉപരി ഇന്നും പലരുടെയും മനസ്സില്‍ ജീവിക്കുന്ന ഒന്നാണ് അതിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച വിന്‍സെന്റ് ഗോമസ് എന്ന അധോലോക നായകന്‍. 1986 ജൂലൈ 17 മുതല്‍ മോഹന്‍ലാല്‍ എന്ന നടന്റെ കരിയര്‍ രണ്ടായി ഭാഗിച്ചു രാജാവിന്റെ മകനു മുമ്പും ശേഷവും അതിന് മുമ്പ് പാതമുദയം, അറബി കടല്‍, കൊല കൊമ്പന്‍, ഇവിടെ തുടങ്ങുന്നു പോലുള്ള ആക്ഷന്‍ ചിത്രങ്ങള്‍ മോഹന്‍ലാല്‍ ചെയ്തിട്ടുണ്ട്. എങ്കിലും രാജാവിന്റെ മകന്‍ ഉണ്ടാക്കിയ തരംഗം മറ്റൊരു മോഹന്‍ലാല്‍ ചിത്രം അതുവരെ ഉണ്ടാക്കിയില്ല.

അതുവരെ ഒരു വില്ലന്‍ അല്ലെങ്കില്‍ ഒരു ചോക്ലേറ്റ് ബോയ് അല്ലെങ്കില്‍ ഒരു സാധാരണകാരന്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു മോഹന്‍ലാല്‍ വേഷമായിരുന്നു വിന്‍സെന്റ് ഗോമസ് അതും 26ആം വയസ്സില്‍. ഒരു അധോലോക നായകന്‍ എന്ന് അതുവരെ പ്രേക്ഷരുടെ മനസ്സില്‍ ഉണ്ടായിരുന്നത് കൊട്ടും സ്യുറ്റും അണിഞ്ഞു ചുണ്ടില്‍ ഒരു പൈപ് കടിച്ചു പിടിച്ചു ഗര്‍ജികുന്ന അലെങ്കില്‍ ഭീകരമായ ഡയലോഗുകള്‍ പറയുന്ന ഒരു ആള്‍. അവിടെയാണ് വിന്‍സെന്റ് ഗോമസ് ഒരു നോട്ടം കൊണ്ടും, 4 വാകും കൊണ്ടും ‘my phone number is 2255’ ഹീറോയിസം കാണിക്കുന്നത്. രാജാവിന്റെ മകന്‍ എന്ന ചിത്രത്തിന്റെ ചുവട് പിടിച്ച് ഒരുപാട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ പിന്നിട് എത്തിയിട്ടുമുണ്ട്.

ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒരുങ്ങിയ രാജാവിന്റെ മകന്‍ മോഹന്‍ലാലിനെ സൂപ്പര്‍താര പദവിയിലേക്ക് കൊണ്ട് വന്ന ചിത്രം കൂടിയായിരുന്നു. 1986ലാണ് ചിത്രം റിലീസിനെത്തിയത്. മോഹന്‍ലാലിനൊപ്പം രതീഷ്, സുരേഷ് ഗോപി, അംബിക എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഷിബു ചക്രവര്‍ത്തി എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് എസ്.പി വെങ്കിടേഷ് ആയിരുന്നു. ചിത്രത്തിലെ വിണ്ണിലെ ഗന്ധര്‍വ്വ വീണകള്‍ എന്ന തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.