നിർണയത്തിൽ മോഹൻലാൽ തകർത്ത് അഭിനയിച്ച റോയ് എന്ന കഥാപാത്രം മമ്മൂട്ടിയ്ക് വേണ്ടി ആദ്യം എഴുതിയത് ; അത് മോഹൻലാലിലേക്ക് എത്തിയ കഥ പറഞ്ഞ് തിരക്കഥാകൃത്ത്..
1 min read

നിർണയത്തിൽ മോഹൻലാൽ തകർത്ത് അഭിനയിച്ച റോയ് എന്ന കഥാപാത്രം മമ്മൂട്ടിയ്ക് വേണ്ടി ആദ്യം എഴുതിയത് ; അത് മോഹൻലാലിലേക്ക് എത്തിയ കഥ പറഞ്ഞ് തിരക്കഥാകൃത്ത്..

മെഡിക്കൽ മേഖലയിലെ തട്ടിപ്പുകളെ കുറിച്ച് വ്യക്തമായി സംസാരിച്ചിരുന്ന ഒരു ചിത്രമായിരുന്നു നിർണയം എന്ന ചിത്രം. കുറെ കാലങ്ങൾക്കു മുൻപേ വന്ന ചിത്രം കാലത്തിനു മുന്നേ സഞ്ചരിച്ച ചിത്രം എന്ന പേരിലായിരുന്നു കൂടുതലായും ശ്രദ്ധനേടിയിരുന്നത്. മോഹൻലാൽ മികച്ച അഭിനയം കാഴ്ചവെച്ച റോയ് എന്ന കഥാപാത്രം സത്യത്തിൽ മമ്മൂട്ടിക്ക് വേണ്ടിയായിരുന്നു എഴുതിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ തിരക്കഥാകൃത്തായ ചെറിയാൻ കല്പകവാടി. 1995 സംഗീത് ശിവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു നിർണ്ണായകം.

മമ്മൂട്ടിക്ക് വേണ്ടി എഴുതിയ ആ പ്രോജക്ട് നീണ്ടുപോകുന്ന സാഹചര്യമായിരുന്നു ഉണ്ടായത്. മമ്മൂട്ടിക്ക് കഥ ഇഷ്ടപ്പെട്ടിരുന്നു എങ്കിലും ചെയ്യാൻ ഡേറ്റ് കിട്ടാത്തത് ഒരു കാരണമായിരുന്നു. ഇതെല്ലാം കഴിഞ്ഞ് ഷൂട്ടിങ്ങിനിടെ മമ്മൂട്ടിക്ക് എഴുതിയ ആ സ്ക്രിപ്റ്റിനെ പറ്റി മോഹൻലാൽ ചോദിക്കുകയായിരുന്നു. താൻ കഥ പറഞ്ഞപ്പോൾ ലാലിനും താൽപര്യമായിരുന്നു. കൊള്ളാമല്ലോ സാധനം, മമ്മൂട്ടി ചെയ്യുന്നില്ലെങ്കിൽ ഇത് നമുക്ക് ചെയ്യാം എന്ന് ലാൽ പറഞ്ഞു. മമ്മൂട്ടിയോട് ഇതിനെപ്പറ്റി സംവിധായകൻ സംഗീത് ചോദിച്ചപ്പോൾ പടം ചെയ്യാൻ ഇനിയും നീളും എന്നായിരുന്നു മറുപടി. അങ്ങനെയാണ് ആ സിനിമ മോഹൻലാലിലേക്ക് എത്തുന്നത്.

പിന്നീട് മോഹൻലാൽ സിനിമയിലേക്ക് എത്തിയതോടെ കഥയിൽ കുറച്ച് മാറ്റങ്ങളൊക്കെ വരുത്തുകയും ചെയ്തിരുന്നു. മമ്മൂട്ടിക്ക് വേണ്ടി എഴുതിയപ്പോൾ അല്പം കർക്കശക്കാരനായ ഡോക്ടർ വേഷമായിരുന്നു, എന്നാൽ മോഹൻലാൽ വന്നതോടെ സരസനായ ഒരു ഡോക്ടറിലേക്ക് എത്തുകയായിരുന്നു. അങ്ങനെയാണ് ചിത്രത്തിലെ ആദ്യഭാഗങ്ങളിൽ കുട്ടിയെ കൊണ്ടു വന്നത്. അതുപോലെ തന്നെ നായകന്റെ പുറകെ നടക്കുന്ന നായികയായിരുന്നു സിനിമയിൽ ആദ്യം തീരുമാനിച്ചത്. അതിലൊരു മാറ്റം വരുത്തി റൊമാന്റിക് ആയ ഒരു നായകനെ കൊണ്ടുവന്നതും മോഹൻലാൽ എത്തിയതിന് ശേഷമാണ്. അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു ചിത്രം വലിയ രീതിയിൽ വിജയിച്ചിരുന്നില്ല എങ്കിലും ചിത്രത്തിലെ കഥാപാത്രം പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ടതായിരുന്നു.

ചിത്രത്തിലെ ഗാനങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിക്ക് ഡേറ്റില്ലാത്തതുകൊണ്ട് മാത്രം നീണ്ടു പോയ ഒരു കഥാപാത്രമായിരുന്നു അത്. ആ കാരണം കൊണ്ടാണ് ചിത്രത്തിലേക്ക് മോഹൻലാൽ എത്തിയത്. ഇത്തരത്തിൽ നിരവധി ചിത്രങ്ങൾ താരങ്ങൾക്ക് അഭിനയിക്കാൻ കഴിയാതെ പകരക്കാരായി സൂപ്പർതാരങ്ങൾ എത്തിയിട്ടുണ്ട്. പലപ്പോഴും സംവിധായകനും നിർമാതാക്കളും ഇതിനെപ്പറ്റി തുറന്നു പറയുമ്പോഴാണ് പ്രേക്ഷകർ ഈ കാര്യത്തെ കുറിച്ച് അറിയുന്നത്. അതേസമയം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് പുതിയ സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ള ചിത്രങ്ങൾ തന്നെയാണ്.