News Block
Fullwidth Featured
മമ്മൂട്ടിയുടെ ഏറ്റവും മികച്ച 10 സിനിമകൾ; തിരഞ്ഞെടുപ്പ് നടത്തി മാതൃഭൂമി
മലയാളി മനസ്സിനെ കീഴടക്കിയ ദീപ്തപൗരുഷമാണ് മെഗാസ്റ്റാർ മമ്മൂട്ടി. നടനും താരവും വ്യക്തിയുമായി ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇദ്ദേഹം. മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായ മഹാനടൻ മമ്മൂട്ടിയുടെ മികച്ച 10 ചിത്രങ്ങളാണ് മാതൃഭൂമി തിരഞ്ഞെടുത്തത്. മമ്മൂട്ടി സ്പെഷൽ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസികയിലാണ് ഇദ്ദേഹത്തിന്റെ മികച്ച 10 സിനിമകളെക്കുറിച്ച് എഴുതിയിരിക്കുന്നത്. ആവനാഴി, ന്യൂഡൽഹി, തനിയാവർത്തനം, ഒരു സി. ബി. ഐ ഡയറിക്കുറിപ്പ്, ഒരു വടക്കൻ വീരഗാഥ, അമരം, വാൽസല്യം, വിധേയൻ, രാജമാണിക്യം, പ്രാഞ്ചിയേട്ടൻ & ദി സെയിന്റ് […]
സിനിമയ്ക്ക് ഉള്ളിലെ സിനിമയുടെ പ്രശ്നങ്ങളുമായി അറ്റെൻഷൻ പ്ലീസ്; കാർത്തിക് സുബ്ബരാജിന്റെ ആദ്യ മലയാള നിർമ്മാണ ചിത്രത്തിന് മികച്ച പ്രതീക്ഷകൾ ; ടീസർ ട്രെൻഡിംഗിൽ
നവാഗതനായ ജിതിൻ ഐസക് തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന അറ്റൻഷൻ പ്ലീസ് എന്ന ചിത്രത്തിൻറെ ട്രെയിലർ പുറത്തിറക്കി. വിഷ്ണുഗോവിന്ദൻ, ആതിര കല്ലിങ്കൽ എന്നിവർ പ്രധാന കഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണം ആണ് ഇപ്പൊ ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ആനന്ദ് മന്മഥൻ, ശ്രീജിത്ത്, ജോബിൻ ജിക്കി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജാതിയുടെയും നിറത്തിന്റെയും പേരിൽ കളിയാക്കൽ അതിരുവിടുമ്പോൾ സംഭവിക്കുന്ന പ്രശ്നങ്ങളും അതിനെ തുടർന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളുമാണ് ചിത്രത്തിൽ പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. സിനിമയ്ക്കുള്ളിൽ നിലനിൽക്കുന്ന വിവേചനവും വേർതിരിവും […]
പൊറിഞ്ചു മറിയം ജോസില്‍ ജോജുവിന് പകരം ജോഷി ആദ്യം വിളിച്ചത് സുരേഷ് ഗോപിയെ…
ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ് സംവിധായകന്മാരുടെ ഗണത്തില്‍ മുമ്പിലുണ്ടായിരുന്ന ജോഷി ചെറിയ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ ചിത്രമാണ് ‘പൊറിഞ്ചു മറിയം ജോസ്’. ഒരു പള്ളിപെരുന്നാളിന്റെ പശ്ചാത്തലത്തില്‍ പൊറിഞ്ജു, മറിയം, ജോസ് എന്നീ മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രത്തില്‍ ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയിരുന്നത്. വാണിജ്യപരമായി വിജയം നേടിയ ചിത്രമായിരുന്നു ഇത്. 100 ദിവസത്തിലേറെ ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. ഇപ്പോഴിതാ പൊറിഞ്ചുമറിയം ജോസില്‍ പൊറിഞ്ചുവാകാന്‍ ജോഷി ആദ്യം മനസില്‍ കണ്ടത് തന്നെയായിരുന്നുവെന്ന് […]
‘മലയാള സിനിമയുടെ വാണിജ്യ സാധ്യതകള്‍ മുഴുവന്‍ സിനിമാ ലോകത്തിനും ബോധ്യപ്പെടുത്തിയ മോഹന്‍ലാല്‍ ചിത്രമാണ് പുലിമുരുകന്‍’; കുറിപ്പ് വൈറല്‍
മോഹന്‍ലാല്‍ എന്ന താരത്തിന്റെ ജനപ്രീതിയെക്കുറിച്ച് ഇന്‍ഡസ്ട്രിയില്‍ പറഞ്ഞുകേള്‍ക്കാറുള്ള ഒരു ഉദാഹരണമുണ്ട്. ഒരു മോഹന്‍ലാല്‍ ചിത്രം ഹിറ്റ് ആയാല്‍ തീയേറ്ററിന് പുറത്ത് കപ്പലണ്ടി കച്ചവടം നടത്തുന്ന ആള്‍ക്കുപോലും അതിന്റെ ലാഭവിഹിതം ലഭിക്കും എന്നതാണ് അത്. ഇത് കേള്‍ക്കുമ്പോള്‍ ഏതോ ആരാധകന്‍ സൃഷ്ടിച്ച അതിശയോക്തി ആയി തോന്നാം. എന്നാല്‍ മോഹന്‍ലാല്‍ എന്ന താരരാജാവിനുള്ള ജനപ്രീതി മറ്റൊരു നടനും അവകാശപെടാനില്ലെന്നതാണ് സത്യം. തീയേറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന ദിവസങ്ങളുടെ എണ്ണം നോക്കി വിജയത്തിന്റെ തോത് വിലയിരുത്തിയ ഒരു കാലത്തു നിന്നും മലയാളസിനിമ കോടി […]
‘റോഷാക്ക് ഫാന്‍സുകാര്‍ക്ക് കയ്യടിക്കാന്‍ വേണ്ടി മാസ്സ് സീന്‍സ് കുത്തി കയറ്റി വരുന്ന ചിത്രമല്ല’; കുറിപ്പ് വൈറല്‍
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന റോഷാക്ക്. പേരിലെ കൗതുകംകൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണ് റോഷാക്ക്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനുശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റെ സെക്കന്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഈ പോസ്റ്ററിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. സെക്കന്റ് ലുക്ക് പോസ്റ്ററിന് ഒരു ദിവസത്തിനുള്ളില്‍ 215K ട്വീറ്റുകളാണ് ട്വിറ്ററില്‍ രേഖപ്പെടുത്തിയത്. മലയാള സിനിമയിലെ സെക്കന്റ് […]
മലയാള സിനിമയിക്ക് അഭിമാനിക്കാം; ഉണ്ണി മുകുന്ദന്റെ ‘മേപ്പടിയാന്‍’ താഷ്‌ക്കന്‍ഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്
മലയാളത്തിന്റെ യുവതാരമായ ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് മേപ്പടിയാന്‍. അഞ്ജു കുര്യനാണ് ചിത്രത്തില്‍ നായികയായി എത്തിയത്. എന്നാല്‍ ഉണ്ണി മുകുന്ദന്റെ ആദ്യ നിര്‍മാണ സംരംഭമായിട്ടാണ് ‘മേപ്പടിയാന്‍’ എന്ന ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞത്. അതുപോലെ, സിനിമ ഒരു കൊമേഷ്യല്‍ വിജയമായിരുന്നു. ഒടിടിയിലും മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ, സിനിമയ്ക്ക് ഒരു അഭിമാന നേട്ടം കൂടി ഉണ്ടായിരിക്കുകയാണ്. താഷ്‌ക്കന്‍ഡ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ചിത്രം ഇന്ത്യയുടെ ഔദ്യോഗിക നോമിനേഷന്‍ ആയിരിക്കുകയാണ്. ഈ വിവരം ഉണ്ണിമുകുന്ദന്‍ […]
ആഹാ..! ‘ആണഴകൻ മമ്മൂട്ടി’…! ; ഓണക്കാലത്ത് തനതായ ശൈലിയിൽ മെഗാസ്റ്റാർ… പുതിയ ചിത്രങ്ങൾ ഇതാ
പകരംവെക്കാനാവാത്ത നടനവൈഭവത്തിലൂടെ നീണ്ട അഞ്ച് പതിറ്റാണ്ടായി മലയാള സിനിമയിലെ മെഗാസ്റ്റാറായി അരങ്ങുതകര്‍ക്കുന്ന താരമാണ് മമ്മൂട്ടി. സൗന്ദര്യംകൊണ്ടും അഭിനയംകൊണ്ടും വേഷപ്പകര്‍ച്ചകൊണ്ടും വിസ്മയിപ്പിച്ച നിരവധി കഥാപാത്രങ്ങള്‍ തലമുറകള്‍ക്കിപ്പുറവും ജനമനസുകള്‍ നെഞ്ചിലേറ്റുന്നുണ്ട്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയുലുമെല്ലാം അസാമാന്യ നടന പ്രതിഭ മികച്ചു നിന്നു. ദേശീയ പുരസ്‌കാരങ്ങളടക്കം നിരവധി നേട്ടങ്ങളും അദ്ദേഹത്തെ തേടി വന്നിരുന്നു. തന്റെ മികച്ച അഭിനയ പാടവം കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിച്ച മമ്മൂട്ടി സനിമയില്‍ അമ്പത് വര്‍ഷവും പിന്നിട്ടുകഴിഞ്ഞു. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് […]
“സത്യത്തിൽ ഞാൻ തിരുവനന്തപുരം സ്ലാങ്ങിൽ സംസാരിക്കുന്ന ഒരാളാണ്, കാപ്പയിൽ സംസാരിക്കുന്നത് എന്റെ ഭാഷയിൽ”; പൃഥ്വിരാജ്
തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ പുതുതായി പണികഴിപ്പിച്ച കാൽനടമേൽ പാലം നാടിന് സമർപ്പിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മുഖ്യ അതിഥിയായി എത്തിയിരുന്നത് മലയാള സിനിമയുടെ തന്നെ മുഖമുദ്ര എന്ന് വിശേഷിപ്പിക്കുന്ന പ്രിയ നടൻ പൃഥ്വിരാജ് സുകുമാരനായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. വളരെ മികച്ച പ്രതികരണമായിരുന്നു താരത്തിന്റെ വാക്കുകൾക്ക് ലഭിച്ചത്. “ആദ്യമായാണ് തന്നെ ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് ഉദ്ഘാടനത്തെപ്പറ്റി സംസാരിക്കുന്നതെന്നും അതുകൊണ്ടുതന്നെ […]
“ജീവിതത്തിൽ ആദ്യമായാണ് ഒരു മേയർ‘രാജുവേട്ടാ’ എന്ന് വിളിച്ച് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത്” : പൃഥ്വിരാജ് സുകുമാരൻ
വർഷങ്ങൾക്കുശേഷം തിരുവനന്തപുരം സ്വദേശിയായ പൃഥ്വിരാജിന്റെ ഒരു ചിത്രത്തിൻറെ ഷൂട്ടിംഗ് പത്മനാഭന്റെ മണ്ണിൽ നടക്കുമ്പോൾ തിരുവനന്തപുരം നഗരസഭയുടെ ചടങ്ങിന് ഇരട്ടി മധുരം നൽകുവാൻ പൃഥ്വിരാജും. നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മിച്ച കേരളത്തിലെ ഏറ്റവും വലിയ കാൽനടമേൽ പാലം നാടിനു സമർപ്പിച്ചപ്പോൾ ഉദ്ഘാടനത്തിനായി എത്തിയ പൃഥ്വിരാജിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് മേൽപ്പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചപ്പോൾ നടൻ പൃഥ്വിരാജ് സുകുമാരൻ പരിപാടിയിൽ മുഖ്യ അതിഥിയായി എത്തുകയും അഭിമാനം അനന്തപുരി സെൽഫി പോയിന്റിന്റെ […]
‘സുരേഷ് ഗോപിയുടെ മകള്‍ അന്ത്യവിശ്രമം കൊള്ളുന്നത് ഞാന്‍ തുന്നിയ മഞ്ഞ ഷര്‍ട്ടില്‍’ ; കണ്ണ് നിറച്ച നിമിഷം പങ്കുവെച്ച് ഇന്ദ്രന്‍സ്
മലയാള സിനിമയുടെ ജനപ്രിയ നായകനാണ് സുരേഷ് ഗോപി. തലമുറ വ്യത്യാസമില്ലാതെ താരത്തെ ആരാധിക്കുന്നവര്‍ നിരവധിയാണ്. തീപ്പൊരി ഡയലോഗുകളുമായി സ്‌ക്രീന്‍ തീപടര്‍ത്തിയ ആക്ഷന്‍ കിംഗ്. പോലീസായും അധോലോക നായകനായുമെല്ലാം കയ്യടി നേടിയ താരമാണ് സുരേഷ് ഗോപി. പോലീസ് കഥാപാത്രങ്ങള്‍ എന്നാല്‍ സുരേഷ് ഗോപി എന്നാണ് മലയാളിയുടെ പൊതുബോധം. ബിഗ് സ്‌ക്രീനിലെ തീപ്പൊരി നായകന്‍ അദ്ദേഹത്തിന്റെ ഓഫ് സ്‌ക്രീന്‍ ജീവിതത്തില്‍ ശാന്തനും ലോലഹൃദയനുമാവുന്നത് പല തവണം നമ്മള്‍ അഭിമുഖത്തിലൂടെയെല്ലാം കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ വലിയ ദുംഖങ്ങള്‍ നേരിടേണ്ടി വന്നിട്ടുമുണ്ട്. ആ […]