ആഹാ..! ‘ആണഴകൻ മമ്മൂട്ടി’…! ; ഓണക്കാലത്ത് തനതായ ശൈലിയിൽ മെഗാസ്റ്റാർ… പുതിയ ചിത്രങ്ങൾ ഇതാ
1 min read

ആഹാ..! ‘ആണഴകൻ മമ്മൂട്ടി’…! ; ഓണക്കാലത്ത് തനതായ ശൈലിയിൽ മെഗാസ്റ്റാർ… പുതിയ ചിത്രങ്ങൾ ഇതാ

കരംവെക്കാനാവാത്ത നടനവൈഭവത്തിലൂടെ നീണ്ട അഞ്ച് പതിറ്റാണ്ടായി മലയാള സിനിമയിലെ മെഗാസ്റ്റാറായി അരങ്ങുതകര്‍ക്കുന്ന താരമാണ് മമ്മൂട്ടി. സൗന്ദര്യംകൊണ്ടും അഭിനയംകൊണ്ടും വേഷപ്പകര്‍ച്ചകൊണ്ടും വിസ്മയിപ്പിച്ച നിരവധി കഥാപാത്രങ്ങള്‍ തലമുറകള്‍ക്കിപ്പുറവും ജനമനസുകള്‍ നെഞ്ചിലേറ്റുന്നുണ്ട്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയുലുമെല്ലാം അസാമാന്യ നടന പ്രതിഭ മികച്ചു നിന്നു. ദേശീയ പുരസ്‌കാരങ്ങളടക്കം നിരവധി നേട്ടങ്ങളും അദ്ദേഹത്തെ തേടി വന്നിരുന്നു. തന്റെ മികച്ച അഭിനയ പാടവം കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിച്ച മമ്മൂട്ടി സനിമയില്‍ അമ്പത് വര്‍ഷവും പിന്നിട്ടുകഴിഞ്ഞു.

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് താരത്തെ ആരാധകര്‍ വിശേഷിപ്പിക്കാറുള്ളത്. പലപ്പോഴും മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചു പറ്റുന്നതിന് ഒരുകാരണവും അതുതന്നെയാണ്. അത്തരത്തില്‍ മമ്മൂട്ടിയുടെ പുതിയ ലുക്കാണ് വൈറലായിരിക്കുന്നത്. പുതിയ സ്റ്റൈലിഷ് ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. മുണ്ടും ഷര്‍ട്ടും അണിഞ്ഞ് കേരളതനിമയോടെ നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മിനിസ്റ്റര്‍ വൈറ്റിന്റെ പരസ്യചിത്രത്തില്‍ നിന്നുള്ള ചിത്രമാണിത്.

നിങ്ങള്‍ വീണ്ടും ചെറുപ്പമായി വരുകയാണ്, ചുള്ളന്‍, വെറും 71 ലേക്ക്….. കണ്ണുവെക്കാതെന്റെ തമ്പുരാനെ, പ്രായം കൂടും തോറും ചെറുപ്പം കൂടുന്ന അപൂര്‍വ്വ പ്രതിഭാസം, കല്യാണ ചെക്കന്‍ എന്നിങ്ങനെ നിരവധിപേരാണ് ചിത്രത്തിന് താഴെ കമന്റുകള്‍ ചെയ്തിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന റോഷാക്ക് എന്നിവയാണ് മമ്മൂട്ടിയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍. സിബിഐ5 ദ ബ്രെയിന്‍ ആയിരുന്നു മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററില്‍ പുറത്തിറങ്ങിയ ചിത്രം.

നിലവില്‍ ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. പൂയംകുട്ടിയില്‍ ചിത്രത്തിന്റെ ഷൂട്ടിംങ് പുരോഗമിക്കുകയാണ്. പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം താരം പുറത്തുവിട്ടിരുന്നു. മികച്ച പ്രതികറണമായിരുന്നു പ്രേക്ഷകരില്‍ നിന്ന് പോസ്റ്ററിന് ലഭിച്ചത്. അതുകൊണ്ട് തന്നെ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിനായി.