സിനിമയ്ക്ക് ഉള്ളിലെ സിനിമയുടെ പ്രശ്നങ്ങളുമായി അറ്റെൻഷൻ പ്ലീസ്; കാർത്തിക് സുബ്ബരാജിന്റെ ആദ്യ മലയാള നിർമ്മാണ ചിത്രത്തിന് മികച്ച പ്രതീക്ഷകൾ ; ടീസർ ട്രെൻഡിംഗിൽ
1 min read

സിനിമയ്ക്ക് ഉള്ളിലെ സിനിമയുടെ പ്രശ്നങ്ങളുമായി അറ്റെൻഷൻ പ്ലീസ്; കാർത്തിക് സുബ്ബരാജിന്റെ ആദ്യ മലയാള നിർമ്മാണ ചിത്രത്തിന് മികച്ച പ്രതീക്ഷകൾ ; ടീസർ ട്രെൻഡിംഗിൽ

നവാഗതനായ ജിതിൻ ഐസക് തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന അറ്റൻഷൻ പ്ലീസ് എന്ന ചിത്രത്തിൻറെ ട്രെയിലർ പുറത്തിറക്കി. വിഷ്ണുഗോവിന്ദൻ, ആതിര കല്ലിങ്കൽ എന്നിവർ പ്രധാന കഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണം ആണ് ഇപ്പൊ ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ആനന്ദ് മന്മഥൻ, ശ്രീജിത്ത്, ജോബിൻ ജിക്കി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജാതിയുടെയും നിറത്തിന്റെയും പേരിൽ കളിയാക്കൽ അതിരുവിടുമ്പോൾ സംഭവിക്കുന്ന പ്രശ്നങ്ങളും അതിനെ തുടർന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളുമാണ് ചിത്രത്തിൽ പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. സിനിമയ്ക്കുള്ളിൽ നിലനിൽക്കുന്ന വിവേചനവും വേർതിരിവും പച്ചയായി ആവിഷ്കരിക്കുന്ന ചിത്രം എന്ന പ്രത്യേകതയും അറ്റെൻഷൻ പ്ലേസിന് അവകാശപ്പെടാനായി ഉണ്ട്.

മാറ്റിനിർത്തലുകളിൽ പ്രതികരിക്കേണ്ടിവരുന്ന സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രം ഒരു പരീക്ഷണാർത്ഥ സിനിമ മാതൃകയ്ക്ക് തുടക്കം എന്ന നിലയിൽ ശ്രദ്ധേയമാകുമെന്ന് ചിത്രത്തിൻറെ സംവിധായകൻ ജിതിൻ ഐസക് തോമസ് മുൻപ് വ്യക്തമാക്കിയിരുന്നു. കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25മത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓഗസ്റ്റ് 26നാണ് ചിത്രം റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. മഹാൻ, പേട്ട, ജഗമേ തന്തരം തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുമായി എത്തി തമിഴകത്തിന്റെ മനം കവർന്ന കാർത്തിക്ക് സുബ്ബരാജിന്റെ മേൽനോട്ടത്തിലുള്ള സ്റ്റോൺ ബെഞ്ച് ഫിലിം സ്റ്റാൻഡ് ഒർജിനൽസ് രണ്ട് മലയാള ചിത്രങ്ങളുമായി കേരളക്കര കീഴടക്കാൻ എത്തുമ്പോൾ പുതുമുഖങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു എന്നത് തന്നെയാണ് ചിത്രത്തെ വേറിട്ട് നിർത്തുന്നത്.

അഞ്ച് ചെറുപ്പക്കാരുടെ ജീവിതത്തിൽ സിനിമ എന്ന സ്വപ്നത്തിന്റെ സ്വാധീനം എത്രത്തോളം ഉണ്ടെന്നും അതിൻറെ പേരിൽ അവർക്കിടയിൽ ഉണ്ടാകുന്ന കുഞ്ഞു കുഞ്ഞു വേർതിരിവുകളും അത് പിന്നീട് വലിയ ഒരു ജാതി വേർതിരിവായി മാറുന്നതും അതിനെ തുടർന്നുണ്ടാകുന്ന പ്രതിഷേധങ്ങളും ഒക്കെയാണ് അറ്റൻഷൻ പ്ലീസ് എന്ന ചിത്രം വെളിപ്പെടുത്തുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ ലഭിച്ച അതേ സ്വികര്യതയും കൈയ്യടിയും ഇപ്പോൾ ടീസറിനും ലഭിക്കുന്നുണ്ട്. ചിത്രം തിയറ്ററുകളിൽ എത്തുന്നതിനിൽ ഉള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികൾ.