മലയാളത്തിന്റെ തലവര മാറ്റിയ ‘മഞ്ഞുമ്മൽ ബോയ്സ്’…!! ഒടിടിയിലേക്ക് എന്ന് ?
1 min read

മലയാളത്തിന്റെ തലവര മാറ്റിയ ‘മഞ്ഞുമ്മൽ ബോയ്സ്’…!! ഒടിടിയിലേക്ക് എന്ന് ?

മലയാളത്തിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായി മാറിയിരുന്നു ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സ്. മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 200 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. മഞ്ഞുമ്മല്‍ ബോയ്‍സ് തമിഴ്‍നാട്ടില്‍ 60 കോടി രൂപയിലധികം നേരത്തെ നേടിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. മാത്രവുമല്ല മാര്‍ച്ച് മാസത്തില്‍ തമിഴ്‍നാട്ടിലെ തിയറ്ററുകള്‍ക്ക് കൂടുതല്‍ ലാഭം നേടിക്കൊടുത്തതും ചിദംബരത്തിന്റെ സിനിമയായ മഞ്ഞുമ്മല്‍ ബോയ്‍സാണ് എന്നാണ് റിപ്പോര്‍ട്ട്. ഒരു കൂട്ടം സുഹൃത്തുക്കളുടെ യഥാർത്ഥ കഥ പറഞ്ഞ ഈ സർവൈവൽ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.

ഡിസ്നി പ്ലസ് ഹോർട് സ്റ്റാറിനാണ് മഞ്ഞുമ്മൽ ബോയ്സിന്റെ സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്. ഇക്കാര്യം ഹോർട് സ്റ്റാറുമായി ബന്ധപ്പെട്ട അണിയറ പ്രവർത്തകർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സ്ഥിരീകരിച്ചു. ചിത്രം ഏപ്രിൽ അവസാനത്തോടെയോ മെയ് ആദ്യവരമോ ഒടിടി സ്ട്രീമിംഗ് ആരംഭിക്കും. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

2024 ഫെബ്രുവരി 22നാണ് മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്. 2006ൽ കൊച്ചിയിൽ നിന്നും ഒരു കൂട്ടം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് പോകുന്നതും അവിടെയുള്ള ഗുണാ കേവിൽ ഒരാൾ അകപ്പെടുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.റിലീസ് ദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം ഇതുവരെ നേടിയത് 221.5 കോടിയാണ്. കേരളത്തിൽ നിന്നും 69.05കോടി നേടിയപ്പോൾ തമിഴ്നാട്ടിൽ നിന്നും 62.25 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.