‘സുരേഷ് ഗോപിയുടെ മകള്‍ അന്ത്യവിശ്രമം കൊള്ളുന്നത് ഞാന്‍ തുന്നിയ മഞ്ഞ ഷര്‍ട്ടില്‍’ ; കണ്ണ് നിറച്ച നിമിഷം പങ്കുവെച്ച് ഇന്ദ്രന്‍സ്
1 min read

‘സുരേഷ് ഗോപിയുടെ മകള്‍ അന്ത്യവിശ്രമം കൊള്ളുന്നത് ഞാന്‍ തുന്നിയ മഞ്ഞ ഷര്‍ട്ടില്‍’ ; കണ്ണ് നിറച്ച നിമിഷം പങ്കുവെച്ച് ഇന്ദ്രന്‍സ്

ലയാള സിനിമയുടെ ജനപ്രിയ നായകനാണ് സുരേഷ് ഗോപി. തലമുറ വ്യത്യാസമില്ലാതെ താരത്തെ ആരാധിക്കുന്നവര്‍ നിരവധിയാണ്. തീപ്പൊരി ഡയലോഗുകളുമായി സ്‌ക്രീന്‍ തീപടര്‍ത്തിയ ആക്ഷന്‍ കിംഗ്. പോലീസായും അധോലോക നായകനായുമെല്ലാം കയ്യടി നേടിയ താരമാണ് സുരേഷ് ഗോപി. പോലീസ് കഥാപാത്രങ്ങള്‍ എന്നാല്‍ സുരേഷ് ഗോപി എന്നാണ് മലയാളിയുടെ പൊതുബോധം. ബിഗ് സ്‌ക്രീനിലെ തീപ്പൊരി നായകന്‍ അദ്ദേഹത്തിന്റെ ഓഫ് സ്‌ക്രീന്‍ ജീവിതത്തില്‍ ശാന്തനും ലോലഹൃദയനുമാവുന്നത് പല തവണം നമ്മള്‍ അഭിമുഖത്തിലൂടെയെല്ലാം കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ വലിയ ദുംഖങ്ങള്‍ നേരിടേണ്ടി വന്നിട്ടുമുണ്ട്.

ആ ദുഖങ്ങളില്‍ ഏറ്റവും വലുതായിരുന്നു അദ്ദേഹത്തിന്റെ മകള്‍ ലക്ഷ്മിയുടെ മരണം. വാഹനാപകടത്തെ തുടര്‍ന്നാണ് ചെറു പ്രായത്തില്‍ സുരേഷ് ഗോപിയുടെ മകള്‍ മരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പാപ്പന്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ താരം കരയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്റെ മകള്‍ ഇപ്പോഴുണ്ടെങ്കില്‍ 32 വയസാണ്. 30 വയസുള്ള പെണ്‍കുട്ടികളെ കണ്ടാല്‍ അവരെ കെട്ടിപ്പിടിച്ച് ഞെക്കി അവളുടെ മണം വലിച്ചെടുക്കുന്നത് പോലെ ഉമ്മ വെക്കാനുളള കൊതിയാണ്. ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് മരിച്ച് പട്ടടയില്‍ കൊണ്ടുവച്ച് കത്തിച്ചാല്‍ ആ ചാരത്തിന് പോലും ആ വേദനയുണ്ടാകും. എന്റെ കരിയറില്‍ വലിയൊരു പങ്ക് ലക്ഷ്മിയ്ക്കുണ്ടെന്നായിരുന്നു താരം പറഞ്ഞത്.

ഇപ്പോഴിതാ നടന്‍ ഇന്ദ്രന്‍സ് സുരേഷ് ഗോപിയുമായിട്ടുള്ള ആത്മബന്ധത്തെ കുറിച്ച് പറയുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിയും പല അഭിമുഖങ്ങളിലും ഇന്ദ്രന്‍സുമായുള്ള ആത്മബന്ധത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്റെ ജീവിതത്തില്‍ ഒരു വലിയ, തുന്നിപിടിപ്പിച്ച ബന്ധമുണ്ട് ഇന്ദ്രന്‍സിനെന്നും അദ്ദേഹം തുന്നിയ ഷര്‍ട്ടിലാണ് തന്റെ മകള്‍ അന്ത്യവിശ്രമം കൊള്ളുന്നതെന്നും എന്റെ വിയര്‍പ്പ് എപ്പോഴും അത്രമേല്‍ ഇഷ്ടപ്പെടുന്ന മകളാണ് ലക്ഷ്മി. അവളിന്ന് ഉറങ്ങുന്നത് ഇന്ദ്രന്‍സ് തന്ന ആ ഷര്‍ട്ടിന്റെ ചൂടിലാണെന്നും ഒരിക്കല്‍ സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്. ആ മഞ്ഞ ഷര്‍ട്ടിന് പിന്നിലെ കഥയാണ് ഇന്ദ്രന്‍സ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഒരു പടത്തിന് വേണ്ടി ഞാന്‍ തുന്നി കൊടുത്ത മഞ്ഞ ഷര്‍ട്ട് ധരിച്ച് കൊണ്ടാണ് സുരേഷ് ഗോപി അന്ന് മകളെ കാണാന്‍ ആശുപത്രിയില്‍ പോയതെന്നും കുഞ്ഞിന് ആ ഷര്‍ട്ട് വളരെ ഇഷ്ടപ്പെട്ടുവെന്നും ഇന്ദ്രന്‍സ് പറയുന്നു. ഇപ്പോഴും ആ ഒരു ഇമോഷന്‍ അദ്ദേഹത്തിനുണ്ടെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കുന്നു. ഒരു തുന്നല്‍ക്കാരനും ലഭിക്കാത്ത ഒരുപാട് ഭാാഗ്യങ്ങള്‍ സിനിമയില്‍ നിന്ന് ലഭിച്ചു. തനിക്ക് സിനിമയില്‍ നിന്ന് ലഭിച്ച ഭാഗ്യമാണ് സുരേഷ് ഗോപിയുമായുള്ള ബന്ധമെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കുന്നു.