‘റോഷാക്ക് ഫാന്‍സുകാര്‍ക്ക് കയ്യടിക്കാന്‍ വേണ്ടി മാസ്സ് സീന്‍സ് കുത്തി കയറ്റി വരുന്ന ചിത്രമല്ല’; കുറിപ്പ് വൈറല്‍
1 min read

‘റോഷാക്ക് ഫാന്‍സുകാര്‍ക്ക് കയ്യടിക്കാന്‍ വേണ്ടി മാസ്സ് സീന്‍സ് കുത്തി കയറ്റി വരുന്ന ചിത്രമല്ല’; കുറിപ്പ് വൈറല്‍

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന റോഷാക്ക്. പേരിലെ കൗതുകംകൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണ് റോഷാക്ക്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനുശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റെ സെക്കന്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഈ പോസ്റ്ററിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. സെക്കന്റ് ലുക്ക് പോസ്റ്ററിന് ഒരു ദിവസത്തിനുള്ളില്‍ 215K ട്വീറ്റുകളാണ് ട്വിറ്ററില്‍ രേഖപ്പെടുത്തിയത്. മലയാള സിനിമയിലെ സെക്കന്റ് ലുക്ക് പോസ്റ്ററിന് കിട്ടുന്ന ആദ്യത്തെ സ്വീകാര്യത റോഷാക്കാണ് സ്വന്തമാക്കിയത്.

ഇപ്പോഴിതാ മമ്മൂട്ടി കമ്പനി കമ്മിറ്റ് ചെയ്ത റോഷാക്ക് സിനിമയെക്കുറിച്ച് പറയുന്ന ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. ഒരു പുതിയ കണ്‍സെപ്റ്റില്‍ വരുന്ന ‘കമര്‍ഷ്യല്‍ വിജയം ലക്ഷ്യം’ വെച്ചിറങ്ങുന്ന ചിത്രമാണ് റോഷാക്കെന്നും റോഷാക്ക് ഒരിക്കലും ഫാന്‍സ് കാര്‍ക്ക് കയ്യടിക്കാന്‍ വേണ്ടി മാസ്സ് സീന്‍സ് കുത്തി കയറ്റി വരുന്നതോ അല്ലേല്‍ മമ്മൂക്കയുടെ സ്വാഗും സ്‌റ്റൈലും ഔട്ട് & ഔട്ട് ഹീറോയിസം കാണിക്കുന്ന ചിത്രമല്ലെന്നും കുറിപ്പില്‍ പറയുന്നു. മമ്മൂട്ടി കമ്പനി കമ്മിറ്റ് ചെയ്ത രണ്ട് പടങ്ങള്‍, ഒന്ന് ലിജോ ജോസിന്റെ നന്പകല്‍, മറ്റൊന്ന് നിസ്സാം ബഷീറിന്റെ റോഷാക്ക്. രണ്ടും വ്യത്യസ്തമായ കണ്‍സെപ്റ്റ് ആണ്. രണ്ടും പുതിയൊരു രീതിയിലാണ് ഒരുക്കുന്നത്. മമ്മൂട്ടി കമ്പനി ആരംഭിച്ചത് ഫാന്‍സുകാരെ തൃപ്തിപെടുത്തി തട്ടികൂട്ട് സ്ഥിര ടൈപ് പടങ്ങള്‍ എടുത്ത് പൈസ ഉണ്ടാക്കാനല്ല. ബിസിനസ്സ് ആകുമ്പോള്‍ ഇങ്ങോട്ടുള്ള റിട്ടേണ്‍ ആണ് മെയിന്‍ എയിം. മമ്മൂട്ടി കമ്പനിയുടെ മെയിന്‍ ഉദ്ദേശവും അത് തന്നെയാണ്. എന്നാല്‍ അത് മാത്രമല്ല. ക്വാളിറ്റിയുള്ള തന്റെ കരിയറില്‍ എന്നും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ചിത്രങ്ങള്‍ ചെയ്യാനും കൂടിയാണ്.

റോഷാക്ക് ഒരിക്കലും ഫാന്‍സ് കാര്‍ക്ക് കയ്യടിക്കാന്‍ വേണ്ടി മാസ്സ് സീന്‍സ് കുത്തി കയറ്റി വരുന്നതോ അല്ലേല്‍ മമ്മൂക്കയുടെ സ്വാഗും സ്‌റ്റൈലും ഔട്ട് & ഔട്ട് ഹീറോയിസം കാണിക്കുന്ന ചിത്രമല്ല. ഒരുപക്ഷെ ഫസ്റ്റ് ലുക്ക് അങ്ങനൊരു ഇമേജ് തന്നിട്ടുണ്ടാകാം. ആ ഒരു ഇമേജ് മാറ്റാന്‍ വേണ്ടിയാണ് സെക്കന്റ് ലുക്ക് റിലീസ് ചെയ്തത്. ഇത് കംപ്ലീറ്റെലി ഡിഫ്രന്റ് ഐറ്റമാണ്. എല്ലാത്തരം ഓഡിയന്‍സിനും വേണ്ടി ഒരുക്കുന്ന ചിത്രം. അതുകൊണ്ട് ഫാന്‍സുകാര്‍ അവരുടെ ഇങ്ങനത്തെ പ്രതീക്ഷകള്‍ മാറ്റുക. പുതിയൊരു/വ്യത്യസ്തമായ എക്‌സ്പീരിയന്‍സിന് വേണ്ടി കാത്തിരിക്കുക. ഒരു പുതിയ കണ്‍സെപ്റ്റില്‍ വരുന്ന ‘കമര്‍ഷ്യല്‍ വിജയം ലക്ഷ്യം’ വെച്ചിറങ്ങുന്ന ചിത്രമാണ് റോഷാക്ക്. ബാക്കി ഡിജിറ്റല്‍ അപ്‌ഡേറ്റ്‌സ് വരുമ്പോള്‍ പടത്തിനെ പറ്റിയുള്ള ഒരു ഐഡിയ കിട്ടുമെന്നും കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

റോഷാക്കിന്റെ തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ്. അതേസമയം ചിത്രത്തില്‍ നടന്‍ ആസിഫലി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.