Artist
“ഒരു ജഡ്ജ്മെന്റിനെയും പേടിക്കാതെ അവയെ പുള്ളി പുറം കാലിന് അടിച്ചോണ്ടിരിക്കുമ്പോൾ…” ; മമ്മൂക്കയെ ക്കുറിച്ച് വിനയ് ഫോർട്ട്
മമ്മൂട്ടിയുടെ ഭ്രമയുഗം മികച്ച അഭിപ്രായം നേടി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയായ ഭ്രമയുഗം പുതുമയുള്ള ദൃശ്യാവിഷ്കാരമാണെന്ന് പ്രേക്ഷകർ പറയുന്നു. ഭൂതകാലം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട രാഹുൽ സദാശിവൻ ആണ് ഭ്രമയുഗത്തിന്റെ സംവിധായകൻ. അടുത്തിടെ ആട്ടം എന്ന സിനിമയിലൂടെ പ്രേക്ഷകരെ ഒന്നാകെ അമ്പരപ്പിച്ച വിനയ് നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. മമ്മൂട്ടിയുടെ കഥാപാത്രങ്ങളെയും സിനിമകളെയും കുറിച്ചാണ് വിനയ് ഫോർട്ട് സംസാരിക്കുന്നത്. മലയാള സിനിമയില്‍ അടുത്ത കാലത്ത് നടന്ന ഏറ്റവും നല്ല കാര്യം […]
ഇനി കാണാൻ പോകുന്നതാണ് നിജം; മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ ഒടിടിയിലേക്ക്
മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്ത് ഒരു മാസം ആകാറായി. തിയേറ്ററിൽ സമ്മിശ്ര പ്രതികരണങ്ങൾ നേടിയ ഈ ചിത്രം ഒടിടിയിലേക്ക് പ്രവേശിക്കുകയാണ്. ജനുവരി 25നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിവസം കടുത്ത ഡീഗ്രേഡിങ്ങിന് ഇരയായ ചിത്രം പിന്നീട് കൂടുതൽ ആളുകൾ കാണാൻ തുടങ്ങിയതോടെ മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കി മുന്നേറുകയായിരുന്നു. ഇനി ഒടിടി സ്ട്രീമിംഗ് ആരംഭിക്കുമ്പോൾ സിനിമയ്ക്ക് കൂടുതൽ പ്രശംസകളും മറ്റും ലഭിക്കുമെന്നാണ് സിനിമാ പ്രേമികളും ആരാധകരും കണക്കുകൂട്ടുന്നത്. ഡിസ്നി പ്ലസ് […]
ഒന്നാം സ്ഥാനത്തിൽ വീണ്ടും മാറ്റം; ആദ്യത്തെ അഞ്ച് ജനപ്രിയ നടൻമാർ ഇവരാണ്…
മലയാള സിനിമയുടെ ജയപരാജയങ്ങൾ നിർണ്ണയിക്കുന്ന കളക്ഷൻ റക്കോർഡുകളാണ് ഇന്ന്. ജയപരാജയങ്ങൾ മുൻകൂട്ടി നിർണ്ണയിക്കാനും പറ്റില്ല. തങ്ങൾക്ക് ശരിയെന്ന് തോന്നുന്ന തെരഞ്ഞെടുപ്പുകളാണ് അഭിനേതാക്കളും സംവിധായകരുമൊക്കെ ചെയ്യുന്നത്. ചില ചിത്രങ്ങൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെടും. മറ്റു ചിലതിനെ അവർ തള്ളിക്കളയുകയും ചെയ്യും. അതത് കാലത്ത് താരങ്ങളുടെ ജനപ്രീതിയെ നിയന്ത്രിക്കുന്ന സുപ്രധാന ഘടകം സിനിമയുടെ ജയപരാജയങ്ങൾ തന്നെയാണ്. ഇപ്പോഴിതാ ജനപ്രീതിയിൽ ഏറ്റവും മുന്നിലുള്ള അഞ്ച് മലയാളി നായക താരങ്ങളുടെ ലിസ്റ്റ് പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ മീഡിയ കൾസൾട്ടിംഗ് സ്ഥാപനമായ ഓർമാക്സ് മീഡിയ പുറത്തുവിട്ട ലിസ്റ്റ് […]
ആദ്യ ദിനം തന്നെ കളക്ഷനിൽ ഞെട്ടിച്ച് ഭ്രമയുഗം: വാലിബന്റെ റക്കോർഡ് തകർക്കുമോ?
വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് പ്രിയനടൻ മമ്മൂട്ടി. ഭ്രമയുഗത്തിലെ കൊടുമൻ പോറ്റി എന്ന കഥാപാത്രം അത്രത്തോളം മികവോടോയാണ് സ്ക്രീനിന് മുൻപിലെത്തിയത്. ഇങ്ങനെയൊരു മേക്കോവർ ഈ പ്രായത്തിൽ അഭിനന്ദാർഹമാണ്. മമ്മൂട്ടിയുടെ ഭ്രമയുഗം ആദ്യ ദിനം തന്നെ ആഗോളതലത്തിൽ ആറ് കോടി രൂപയിലധികം നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ ബോക്സ് ഓഫീസ് റിപ്പോർട്ട്. കേരളത്തിൽ നിന്ന് മാത്രം 3.5 കോടി രൂപ ഭ്രമയുഗം നേടിയിട്ടുണ്ട്. ഇന്നലെ ബുക്ക് മൈ ഷോയിൽ ചിത്രം റെക്കോർഡ് നേട്ടത്തിലെത്തിയത്. ഒരു ലക്ഷത്തി മുപ്പത്തി മൂവായിരം […]
”അന്വേഷിപ്പിൻ കണ്ടെത്തും ഒരു റിസർച്ച് മെറ്റീരിയൽ; ഇവർ തുടക്കമിട്ടത് മലയാത്തിലെ നിശബ്ദവിപ്ലവത്തിന്”
”പാരസൈറ്റ് കണ്ട് ഉറങ്ങിപ്പോയി എന്ന് ഉറക്കെ പറഞ്ഞ ജനപ്രിയ സിനിമയിലെ ചക്രവർത്തിമാരുടെ നാട്ടിൽ അന്വേഷിപ്പിൻ കണ്ടെത്തും കണ്ട് ജനം കൈയ്യടിക്കുന്നു എങ്കിൽ …. അതല്ലാതെ മറ്റെന്താണ് വിപ്ലവം!” അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമ കണ്ട് ഒരു പ്രേക്ഷകൻ കുറിച്ചിട്ട വരികളാണിത്. ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ഈ സിനിമ പതിവ് ഇൻവസ്റ്റിഗേറ്റീവ് ഡ്രാമാ വാർപ്പ് മാതൃകകളെ പൊളിച്ചെഴുതിയ ചിത്രമാണെന്ന് നേരത്തേ അഭിപ്രായങ്ങളുണ്ടായിരുന്നു. അതിനെ ശരിവെക്കുന്നതിലുപരി, കാര്യകാരണങ്ങൾ നിരത്തി ആളുകൾക്ക് വ്യക്തമായ ധാരണ നൽകുന്ന ഒരു കുറിപ്പാണ് സുരേഷ് […]
ഇത് മോഹൻലാലിന്റെയും ശ്രീനിവാസന്റേയും കഥ; തെളിവുകൾ നിരത്തി സോഷ്യൽ മീഡിയ
ചെറിയൊരു ഇടവേളയ്ക്ക് ശേഷം പ്രണവ് മോഹൻലാൽ വീണ്ടും നടന്റെ വേഷമണിയുകയാണ്. തൊണ്ണൂറുകളിലെ മോഹൻലാലിനെ ഓർമ്മിപ്പിക്കുന്ന രൂപഭാവങ്ങളുമായാണ് ‘വർഷങ്ങൾക്ക് ശേഷം’ സിനിമയുടെ ടീസറിൽ പ്രണവ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടത്. വിന്റേജ് ലാലേട്ടനെ ഓർമ്മിപ്പിക്കുന്നു എന്ന കമന്റുകളാണ് ടീസറിന് അധികവും ലഭിച്ചത്. പ്രണവിന്റെ സംസാരവും ഭാവവും ചില സീനുകളും പഴയ മോഹൻലാലിനെ ഓർമ്മിപ്പിക്കുന്നതാണ്. പ്രണവിന്റെ ഡയലോഗിന് ഇടയിലെ മോനേ, എന്ന വിളിയിൽ പോലും മോഹൻലാലിനോട് സാമ്യതയുണ്ട് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. അതേസമയം, പ്രണവ് കഷ്ടപ്പെട്ട് മോഹൻലാലിന് പഠിക്കുന്നത് പോലെ തോന്നി എന്ന […]
50 കോടി ചിത്രവുമായി വീണ്ടും പ്രണവ് മോഹൻലാൽ; തിരുവനന്തപുരത്തെ ഒരു തിയേറ്ററിൽ ഒരു ടിക്കറ്റിന് ഒന്ന് ഫ്രീ
പ്രണവ് മോഹൻലാൽ നായക വേഷത്തിലെത്തി തിയേറ്ററിൽ ഹിറ്റായ ചിത്രമായിരുന്നു ഹൃദയം. വിനീത് ശ്രീനിവാസന്റെ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രണ്ട് നായികമാരുണ്ടായിരുന്നു. ക്യാമ്പസ് പ്രണയം പറഞ്ഞ സിനിമ തിയേറ്ററിൽ വൻ ഹിറ്റായി. ഇപ്പോൾ പ്രണവിന്റെ കരിയറിലെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രം കൂടിയായ ഹൃദയം വീണ്ടും തിയറ്ററിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഇന്ന് വാലന്റൈൻസ് ഡേ ദിനത്തോട് അനുബന്ധിച്ചാണ് ഹൃദയം വീണ്ടും തിയറ്ററിൽ എത്തുന്നത്. കൊച്ചി പിവിആർ ലുലു(ഫെബ്രുവരി 12,15), തിരുവനന്തപുരം പിവിആർ ലുലു(ഫെബ്രുവരി 11, 13), […]
”മമ്മൂട്ടിയെപ്പോലൊരാൾ ഇത്തരം വേഷങ്ങൾ ചെയ്യുന്നത് ജനങ്ങളെ സ്വാദീനിക്കും”; ഭ്രമയുഗത്തിനെതിരെ കുഞ്ചമൺ ഇല്ലം ഹൈക്കോടതിയിൽ
മമ്മൂട്ടിയുടെ ഭ്രമയുഗത്തിനെതിരെ പരാതിയുമായി കുഞ്ചമൺ ഇല്ലം ഹൈക്കോടതിയിൽ. രാഹുൽ സദാശിവന്റെ സംവിധാനത്തിൽ മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഫെബ്രുവരി 15ന് റിലീസ് ചെയ്യാനിരിക്കെയാണ് ഈ സംഭവം. ചിത്രത്തിൻറെ സെൻസർ സർട്ടിഫിക്കറ്റ് അടക്കം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ കുഞ്ചമൺ ഇല്ലക്കാരാണ് ഭ്രമയുഗത്തിനെതിരെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഭ്രമയുഗം എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കുഞ്ചമൺ പോറ്റി അഥവാ പുഞ്ചമൺ പോറ്റി എന്നത് തങ്ങളുടെ കുടുംബപ്പേരാണെന്നും, ചിത്രത്തിൽ ദുർമന്ത്രവാദവും മറ്റും കാണിക്കുന്നത് കുടുംബത്തിനെ അധിക്ഷേപിക്കുന്നതാണെന്നാണ് […]
അഡ്വാൻസ് ബുക്കിങ്ങ് കളക്ഷനിൽ ഞെട്ടിച്ച് മമ്മൂട്ടി; ഇതുവരെ വിറ്റത് 10000 ടിക്കറ്റുകൾ, മറ്റ് രാജ്യങ്ങളിലും ഗംഭീര തുടക്കം
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഭ്രമയുഗത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിൽ വൻ കളക്ഷൻ. കേരളത്തിനൊപ്പം ഓസ്‌ട്രേലിയ, ജർമ്മനി, യുകെ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലും ബുക്കിംഗ് ഓപ്പൺ ആയിട്ടുണ്ട്. കേരളത്തിൽ ഇനിയും ചില തിയറ്ററുകളിൽ ബുക്കിംഗ് സ്റ്റാർട്ട് ചെയ്യാൻ ബാക്കിയാണ്. ആരംഭിച്ച എല്ലാ തിയറ്ററുകളിലും മികച്ച ബുക്കിംഗ് ആണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതുവരെ 10000ലേറെ ടിക്കറ്റുകൾ വിറ്റു കഴിഞ്ഞതായി ഭ്രമയുഗത്തിന്റെ ഔദ്യോഗിക പേജ് വഴി അറിയിച്ചിട്ടുണ്ട്. ബുക്കിംഗ് ആരംഭിച്ച് ഏതാനും മണിക്കൂറിനുള്ളിലാണ് പതിനായിരത്തോളം ടിക്കറ്റുകൾ വിറ്റുപോയിരിക്കുന്നത്. കേരളത്തിലെ പ്രധാന തിയറ്ററുകൾ […]
ടൊവിനോ ഫുൾടൈം സൂപ്പറല്ലേ; അന്വേഷിപ്പിൻ കണ്ടെത്തും ടീമിനെ അഭിനന്ദിച്ച് സൗബിൻ ഷാഹിർ
ടൊവിനോ തോമസ് – ഡാർവിൻ കുര്യാക്കോസ് കൂട്ടുകെട്ടിലിറങ്ങിയ അന്വേഷിപ്പിൻ കണ്ടെത്തും സിനിമയെ പ്രശംസിച്ച് നടനും സംവിധായകനുമായ സൗബിൻ ഷാഹിർ. സിനിമ കണ്ട് കഴിഞ്ഞ് തിയേറ്ററിൽ നിന്നിറങ്ങുന്ന സമയത്ത് മീഡിയയോട് സംസാരിക്കവെയാണ് നടൻ അഭിപ്രായം വ്യക്തമാക്കിയത്. അന്വേഷിപ്പിൻ കണ്ടെത്തും നല്ല സിനിമയാണെന്നും എല്ലാവരും തിയേറ്ററിൽ പോയി കാണണമെന്നും അദ്ദേഹം പറഞ്ഞു. ടൊവിനോ എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യത്തിന്, ചിരിച്ച് കൊണ്ട് ടൊവിനോ എപ്പോഴും സൂപ്പറല്ലേ എന്നായിരുന്നു സൗബിന്റെ മറുപടി. സൗബിനൊപ്പം അന്വേഷിപ്പിൻ കണ്ടെത്തും കാണാൻ പങ്കാളി ജാമിയ സഹീറുമുണ്ടായിരുന്നു. ടൊവിനോ […]