21 Sep, 2024
1 min read

വ്യത്യസ്ത ​ഗെറ്റപ്പിൽ ടൊവിനോ; അവറാന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

ജിനു എബ്രഹാം ഇന്നോവേഷന്റെ ബാനറിൽ ജിനു വി എബ്രഹാം നിർമ്മിച്ച് ശില്പ അലക്സാണ്ടർ സംവിധാനം ചെയ്യുന്ന ‘അവറാൻ’ എന്ന ടൊവിനോ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യർ തുടങ്ങിയ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് മോഷൻ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലമാണ് അവറാന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. മാസ് റോം-കോം ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ജോമോൻ ടി ജോൺ […]

1 min read

”അന്വേഷിപ്പിൻ കണ്ടെത്തും ഒരു റിസർച്ച് മെറ്റീരിയൽ; ഇവർ തുടക്കമിട്ടത് മലയാത്തിലെ നിശബ്ദവിപ്ലവത്തിന്”

”പാരസൈറ്റ് കണ്ട് ഉറങ്ങിപ്പോയി എന്ന് ഉറക്കെ പറഞ്ഞ ജനപ്രിയ സിനിമയിലെ ചക്രവർത്തിമാരുടെ നാട്ടിൽ അന്വേഷിപ്പിൻ കണ്ടെത്തും കണ്ട് ജനം കൈയ്യടിക്കുന്നു എങ്കിൽ …. അതല്ലാതെ മറ്റെന്താണ് വിപ്ലവം!” അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമ കണ്ട് ഒരു പ്രേക്ഷകൻ കുറിച്ചിട്ട വരികളാണിത്. ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ഈ സിനിമ പതിവ് ഇൻവസ്റ്റി​ഗേറ്റീവ് ഡ്രാമാ വാർപ്പ് മാതൃകകളെ പൊളിച്ചെഴുതിയ ചിത്രമാണെന്ന് നേരത്തേ അഭിപ്രായങ്ങളുണ്ടായിരുന്നു. അതിനെ ശരിവെക്കുന്നതിലുപരി, കാര്യകാരണങ്ങൾ നിരത്തി ആളുകൾക്ക് വ്യക്തമായ ധാരണ നൽകുന്ന ഒരു കുറിപ്പാണ് സുരേഷ് […]

1 min read

“സൂപ്പർഹീറോ ഒന്നുമല്ല, ഒരു സാധാരണ പോലീസുകാരൻ ” ; ‘അന്വേഷിപ്പിൻ കണ്ടെത്തും’ റോളിനെക്കുറിച്ച് ടൊവിനോ

അന്വേഷണാത്മക സിനിമകൾക്ക് പൊതുവെ മലയാള ചലച്ചിത്രാസ്വാദകർക്കിടയിൽ ആരാധകർ ഏറെയാണ്. അതുകൊണ്ട് തന്നെ ഈയൊരു ജോണറിലുള്ള സിനിമകൾ തിയേറ്ററിൽ വിജയം കാണാറുമുണ്ട്. ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും 2024ൽ ആദ്യമിറങ്ങുന്ന ഇൻവസ്റ്റിഗേറ്റീവ് മൂവിയാണ്. ടീസറും ട്രെയ്ലറുമെല്ലാം കണ്ട് പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് ഈ ചിത്രത്തിന് വേണ്ടി. ജിനു വി എബ്രഹാമിന്റെ തിരക്കഥയിൽ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫെബ്രുവരി ഒൻപതിന് തിയേറ്ററുകളിലെത്തും. ചിത്രത്തിൽ എസ്.ഐ ആനന്ദ് നാരായണൻ എന്ന […]