ആദ്യ ദിനം തന്നെ കളക്ഷനിൽ ഞെട്ടിച്ച് ഭ്രമയു​ഗം: വാലിബന്റെ റക്കോർഡ് തകർക്കുമോ?
1 min read

ആദ്യ ദിനം തന്നെ കളക്ഷനിൽ ഞെട്ടിച്ച് ഭ്രമയു​ഗം: വാലിബന്റെ റക്കോർഡ് തകർക്കുമോ?

വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് പ്രിയനടൻ മമ്മൂട്ടി. ഭ്രമയുഗത്തിലെ കൊടുമൻ പോറ്റി എന്ന കഥാപാത്രം അത്രത്തോളം മികവോടോയാണ് സ്ക്രീനിന് മുൻപിലെത്തിയത്. ഇങ്ങനെയൊരു മേക്കോവർ ഈ പ്രായത്തിൽ അഭിനന്ദാർഹമാണ്. മമ്മൂട്ടിയുടെ ഭ്രമയുഗം ആദ്യ ദിനം തന്നെ ആഗോളതലത്തിൽ ആറ് കോടി രൂപയിലധികം നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ ബോക്സ് ഓഫീസ് റിപ്പോർട്ട്.

കേരളത്തിൽ നിന്ന് മാത്രം 3.5 കോടി രൂപ ഭ്രമയുഗം നേടിയിട്ടുണ്ട്. ഇന്നലെ ബുക്ക് മൈ ഷോയിൽ ചിത്രം റെക്കോർഡ് നേട്ടത്തിലെത്തിയത്. ഒരു ലക്ഷത്തി മുപ്പത്തി മൂവായിരം ടിക്കറ്റുകളാണ് വിറ്റത് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ട ബുക്ക് മൈ ഷോയുടെ റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. മുൻകൂറായും കേരളത്തിൽ നിന്ന് ഒരു കോടി രൂപയിലധികം ഭ്രമയുഗം നേടിയിരുന്നു എന്നായിരുന്നു ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമായത്.

കേരള ബോക്സ് ഓഫീസ് ഓപ്പണിംഗ് കളക്ഷനിൽ ദളപതി വിജയ്‍ നായകനായി വേഷമിട്ട്ലിയോ 12 കോടി രൂപയുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പത്താമതുള്ള മലൈക്കോട്ടൈ വാലിബന് 5.85 കോടി രൂപയാണ്. കേരളത്തിൽ നിന്നുള്ള ഒരു സിനിമയുടെ ആഗോളതലത്തിൽ ഒന്നാമത് മോഹൻലാൽ നായകനായ മരക്കാർ: അറബിക്കടലിന്റെ സിംഹം 20.40 കോടി രൂപയുമായി തുടരുന്നു. എന്നാൽ മാസ് സ്വഭാവത്തിലല്ലാത്ത മലയാള സിനിമയായിട്ടും ആഗോള ബോക്സ് ഓഫീസിൽ ആറ് കോടി രൂപയിൽ അധികം നേടാനായത് ഭ്രമയുഗത്തിന് ലഭിക്കുന്ന വലിയ അംഗീകാരമായിട്ടാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്.