ഒന്നാം സ്ഥാനത്തിൽ വീണ്ടും മാറ്റം; ആദ്യത്തെ അഞ്ച് ജനപ്രിയ നടൻമാർ ഇവരാണ്…
1 min read

ഒന്നാം സ്ഥാനത്തിൽ വീണ്ടും മാറ്റം; ആദ്യത്തെ അഞ്ച് ജനപ്രിയ നടൻമാർ ഇവരാണ്…

ലയാള സിനിമയുടെ ജയപരാജയങ്ങൾ നിർണ്ണയിക്കുന്ന കളക്ഷൻ റക്കോർഡുകളാണ് ഇന്ന്. ജയപരാജയങ്ങൾ മുൻകൂട്ടി നിർണ്ണയിക്കാനും പറ്റില്ല. തങ്ങൾക്ക് ശരിയെന്ന് തോന്നുന്ന തെരഞ്ഞെടുപ്പുകളാണ് അഭിനേതാക്കളും സംവിധായകരുമൊക്കെ ചെയ്യുന്നത്. ചില ചിത്രങ്ങൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെടും. മറ്റു ചിലതിനെ അവർ തള്ളിക്കളയുകയും ചെയ്യും. അതത് കാലത്ത് താരങ്ങളുടെ ജനപ്രീതിയെ നിയന്ത്രിക്കുന്ന സുപ്രധാന ഘടകം സിനിമയുടെ ജയപരാജയങ്ങൾ തന്നെയാണ്.

ഇപ്പോഴിതാ ജനപ്രീതിയിൽ ഏറ്റവും മുന്നിലുള്ള അഞ്ച് മലയാളി നായക താരങ്ങളുടെ ലിസ്റ്റ് പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ മീഡിയ കൾസൾട്ടിംഗ് സ്ഥാപനമായ ഓർമാക്സ് മീഡിയ പുറത്തുവിട്ട ലിസ്റ്റ് ആണ് ഇത്. ജനുവരി മാസത്തെ വിലയിരുത്തൽ അനുസരിച്ചുള്ള പട്ടിക. 2023 ഡിസംബറിലെ ഓർമാക്സ് ലിസ്റ്റിൽ നിന്നുള്ള പ്രധാന വ്യത്യാസം അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ദുൽഖർ സൽമാൻ ലിസ്റ്റിൽ നിന്ന് പുറത്തുപോയി എന്നതാണ്. പകരം എത്തിയിരിക്കുന്നത് പൃഥ്വിരാജ് സുകുമാരൻ ആണ്. മറ്റ് നാല് പേരും പഴയ ലിസ്റ്റിൽ ഉള്ളവർ തന്നെയാണെങ്കിലും സ്ഥാനങ്ങളിൽ ചെറിയ മാറ്റമുണ്ട്.

മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ടൊവിനോ നാലാം സ്ഥാനത്തേക്കും നാലാം സ്ഥാനത്തുണ്ടായിരുന്ന ഫഹദ് ഫാസിൽ മൂന്നാം സ്ഥാനത്തേക്കും എത്തി. ഒന്ന്, രണ്ട് സ്ഥാനങ്ങളിൽ മാറ്റമൊന്നുമില്ല. ഒന്നാമത് മോഹൻലാലും രണ്ടാമത് മമ്മൂട്ടിയും. ഓർമാക്സ് പോപ്പുലർ ലിസ്റ്റുകളിൽ ഏറിയ പങ്കും മോഹൻലാൽ തന്നെയാണ് ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചിട്ടുള്ളത്. 2023 നവംബർ മാസത്തെ ലിസ്റ്റിൽ മാത്രം മറിച്ച് സംഭവിച്ചിരുന്നു. നവംബറിലെ ലിസ്റ്റിൽ മമ്മൂട്ടി ഒന്നാമതും മോഹൻലാൽ രണ്ടാമതും ആയിരുന്നു.