“ഒരു ജഡ്ജ്മെന്റിനെയും പേടിക്കാതെ അവയെ പുള്ളി പുറം കാലിന് അടിച്ചോണ്ടിരിക്കുമ്പോൾ…” ; മമ്മൂക്കയെ ക്കുറിച്ച് വിനയ് ഫോർട്ട്
1 min read

“ഒരു ജഡ്ജ്മെന്റിനെയും പേടിക്കാതെ അവയെ പുള്ളി പുറം കാലിന് അടിച്ചോണ്ടിരിക്കുമ്പോൾ…” ; മമ്മൂക്കയെ ക്കുറിച്ച് വിനയ് ഫോർട്ട്

മമ്മൂട്ടിയുടെ ഭ്രമയുഗം മികച്ച അഭിപ്രായം നേടി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയായ ഭ്രമയുഗം പുതുമയുള്ള ദൃശ്യാവിഷ്കാരമാണെന്ന് പ്രേക്ഷകർ പറയുന്നു. ഭൂതകാലം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട രാഹുൽ സദാശിവൻ ആണ് ഭ്രമയുഗത്തിന്റെ സംവിധായകൻ. അടുത്തിടെ ആട്ടം എന്ന സിനിമയിലൂടെ പ്രേക്ഷകരെ ഒന്നാകെ അമ്പരപ്പിച്ച വിനയ് നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

മമ്മൂട്ടിയുടെ കഥാപാത്രങ്ങളെയും സിനിമകളെയും കുറിച്ചാണ് വിനയ് ഫോർട്ട് സംസാരിക്കുന്നത്. മലയാള സിനിമയില്‍ അടുത്ത കാലത്ത് നടന്ന ഏറ്റവും നല്ല കാര്യം മമ്മൂട്ടിയുടെ സിനിമകളും കഥാപാത്രങ്ങളും ആണെന്ന് വിനയ് പറയുന്നു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടന്‍റെ പ്രതികരണം. “മമ്മൂക്ക ചെയ്യാനുള്ളത് മുഴുവനും ചെയ്തു കഴിഞ്ഞു. എന്നിട്ടും ഈ വയസിൽ പുള്ളി പുതിയതരം സിനിമകളും കഥാപാത്രങ്ങളും ചെയ്യുകയാണ്. ഇത് ചെയ്ത് കഴിഞ്ഞാൽ എന്റെ ഇമേജിനെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിപ്പിക്കുന്ന കഥാപാത്രങ്ങൾ പുള്ളി പുറംകാലിന് അടിച്ചോണ്ടിരിക്കയാണെന്ന് ” പറയുന്നു.

“സിനിമയിൽ അടുത്ത കാലത്ത് നടന്ന ഏറ്റവും നല്ലൊരു കാര്യം മമ്മൂക്ക തെര‍ഞ്ഞെടുക്കുന്ന സിനിമകളും കഥാപാത്രങ്ങളും ആണ്. എന്നെ പോലുള്ള സാധാരണക്കാർക്ക് ഭയങ്കര പ്രചോദനം നൽകുന്ന കാര്യമാണത്. ഫാമിലി എന്ന ചിത്രത്തിന്റെ പ്രിവ്യു കഴിഞ്ഞ ശേഷം ഇത്രയും ഡാർക്ക് ആയിട്ടുള്ള വേഷം ചെയ്യാനുള്ള പ്രചോദനം എന്തായിരുന്നു എന്ന് പലരും ചോദിച്ചിരുന്നു. സാർ ഞാൻ വർക്ക് ചെയ്യുന്നത് മലയാളം ഇന്റസ്ട്രിയിൽ ആണ്. നമ്മുടെ ഒക്കെ തലതൊട്ടപ്പൻ അല്ലെങ്കിൽ കാർന്നോര് എന്ന് പറയുന്ന ആള് ഇതിനെക്കാൾ നൂറ് മടങ്ങ് ചെയ്തു കഴിഞ്ഞു. ഒരു ജഡ്ജ്മെന്റിനെയും പേടിക്കാതെ അവയെ പുള്ളി പുറം കാലിന് അടിച്ചോണ്ടിരിക്കുമ്പോൾ എന്നെപ്പോലുള്ള ആൾക്ക് എന്തും ചെയ്യാമെന്നാണ് ഞാൻ പറഞ്ഞത്”, എന്നാണ് വിനയ് ഫോർട്ട് പറയുന്നത്.