25 Jan, 2025
1 min read

തൊണ്ണൂറ് ലക്ഷത്തിൽ നിന്ന് തുടങ്ങി മൂന്നാം ദിനം ആയപ്പോഴേക്കും 2.75 കോടി: പ്രേമലു ഞെട്ടിക്കുന്ന കളക്ഷൻ റിപ്പോർട്ട് പുറത്ത്

മമിത ബൈജു, ന‌സ്‌ലിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ പ്രേമലു വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ഗിരീഷ് എഡി സംവിധാനം ചെയ്ത ഈ ചിത്രം തിയറ്ററുകളിൽ കോടികൾ വാരുന്നു. ആദ്യ ദിനം തൊണ്ണൂറുലക്ഷം കലക്‌ഷൻ വന്ന സിനിമയ്ക്കു രണ്ടാം ദിനം അതിന്റെ ഇരട്ടി തുക ലഭിക്കുകയുണ്ടായി. മൂന്നാം ദിനമായ ഞായറാഴ്ച 2.75 കോടിയായിരുന്നു കലക്​ഷൻ. തിങ്കളാഴ്ചയും രണ്ട് കോടിക്കടുത്ത് കലക്‌ഷൻ വന്നതായാണ് റിപ്പോർട്ടുകൾ. യൂത്തിനെ മാത്രമല്ല എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന വിധത്തിലാണ് ഗിരീഷ് എ.ഡി. ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ചിരിക്കാനും ചിന്തിക്കാനുമുള്ള ഒരു […]

1 min read

”മമ്മൂട്ടിയെപ്പോലൊരാൾ ഇത്തരം വേഷങ്ങൾ ചെയ്യുന്നത് ജനങ്ങളെ സ്വാദീനിക്കും”; ഭ്രമയു​ഗത്തിനെതിരെ കുഞ്ചമൺ ഇല്ലം ഹൈക്കോടതിയിൽ

മമ്മൂട്ടിയുടെ ഭ്രമയു​ഗത്തിനെതിരെ പരാതിയുമായി കുഞ്ചമൺ ഇല്ലം ഹൈക്കോടതിയിൽ. രാഹുൽ സദാശിവന്റെ സംവിധാനത്തിൽ മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഫെബ്രുവരി 15ന് റിലീസ് ചെയ്യാനിരിക്കെയാണ് ഈ സംഭവം. ചിത്രത്തിൻറെ സെൻസർ സർട്ടിഫിക്കറ്റ് അടക്കം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ കുഞ്ചമൺ ഇല്ലക്കാരാണ് ഭ്രമയുഗത്തിനെതിരെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഭ്രമയുഗം എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കുഞ്ചമൺ പോറ്റി അഥവാ പുഞ്ചമൺ പോറ്റി എന്നത് തങ്ങളുടെ കുടുംബപ്പേരാണെന്നും, ചിത്രത്തിൽ ദുർമന്ത്രവാദവും മറ്റും കാണിക്കുന്നത് കുടുംബത്തിനെ അധിക്ഷേപിക്കുന്നതാണെന്നാണ് […]

1 min read

അഡ്വാൻസ് ബുക്കിങ്ങ് കളക്ഷനിൽ ഞെട്ടിച്ച് മമ്മൂട്ടി; ഇതുവരെ വിറ്റത് 10000 ടിക്കറ്റുകൾ, മറ്റ് രാജ്യങ്ങളിലും ​ഗംഭീര തുടക്കം

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഭ്രമയു​ഗത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിൽ വൻ കളക്ഷൻ. കേരളത്തിനൊപ്പം ഓസ്‌ട്രേലിയ, ജർമ്മനി, യുകെ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലും ബുക്കിം​ഗ് ഓപ്പൺ ആയിട്ടുണ്ട്. കേരളത്തിൽ ഇനിയും ചില തിയറ്ററുകളിൽ ബുക്കിം​ഗ് സ്റ്റാർട്ട് ചെയ്യാൻ ബാക്കിയാണ്. ആരംഭിച്ച എല്ലാ തിയറ്ററുകളിലും മികച്ച ബുക്കിം​ഗ് ആണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതുവരെ 10000ലേറെ ടിക്കറ്റുകൾ വിറ്റു കഴിഞ്ഞതായി ഭ്രമയു​ഗത്തിന്റെ ഔദ്യോ​ഗിക പേജ് വഴി അറിയിച്ചിട്ടുണ്ട്. ബുക്കിം​ഗ് ആരംഭിച്ച് ഏതാനും മണിക്കൂറിനുള്ളിലാണ് പതിനായിരത്തോളം ടിക്കറ്റുകൾ വിറ്റുപോയിരിക്കുന്നത്. കേരളത്തിലെ പ്രധാന തിയറ്ററുകൾ […]

1 min read

ടൊവിനോ ഫുൾടൈം സൂപ്പറല്ലേ; അന്വേഷിപ്പിൻ കണ്ടെത്തും ടീമിനെ അഭിനന്ദിച്ച് സൗബിൻ ഷാഹിർ

ടൊവിനോ തോമസ് – ഡാർവിൻ കുര്യാക്കോസ് കൂട്ടുകെട്ടിലിറങ്ങിയ അന്വേഷിപ്പിൻ കണ്ടെത്തും സിനിമയെ പ്രശംസിച്ച് നടനും സംവിധായകനുമായ സൗബിൻ ഷാഹിർ. സിനിമ കണ്ട് കഴിഞ്ഞ് തിയേറ്ററിൽ നിന്നിറങ്ങുന്ന സമയത്ത് മീഡിയയോട് സംസാരിക്കവെയാണ് നടൻ അഭിപ്രായം വ്യക്തമാക്കിയത്. അന്വേഷിപ്പിൻ കണ്ടെത്തും നല്ല സിനിമയാണെന്നും എല്ലാവരും തിയേറ്ററിൽ പോയി കാണണമെന്നും അദ്ദേഹം പറഞ്ഞു. ടൊവിനോ എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യത്തിന്, ചിരിച്ച് കൊണ്ട് ടൊവിനോ എപ്പോഴും സൂപ്പറല്ലേ എന്നായിരുന്നു സൗബിന്റെ മറുപടി. സൗബിനൊപ്പം അന്വേഷിപ്പിൻ കണ്ടെത്തും കാണാൻ പങ്കാളി ജാമിയ സഹീറുമുണ്ടായിരുന്നു. ടൊവിനോ […]

1 min read

തിയേറ്ററിനുള്ളിൽ ഫാൻസ് തീയിട്ടു; ദുരന്തമായി റീ റിലീസ് ആഘോഷം

പവൻ കല്യാൺ ചിത്രത്തിന്റെ റീ റിലീസിനിടെ ദുരന്തം. റീ റിലീസ് ആഘോഷത്തിനിടെ തിയേറ്ററിൽ തീയിട്ട് ആഘോഷിക്കുകയായിരുന്നു ആരാധകർ. 2012ൽ പുറത്തിറങ്ങിയ ‘ക്യാമറാമാൻ ഗംഗാതോ രാംബാബു’ എന്ന ചിത്രത്തിന്റെ റീ റിലീസിനിടെയാണ് നടന്റെ ആരാധകർ തിയേറ്ററിനുള്ളിൽ കടലാസ് കൂട്ടിയിട്ട് കത്തിച്ച ശേഷം ഡാൻസ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. തീ ആളിപ്പടരുമ്പോഴും ആരാധകർ ആഘോഷിക്കുന്നതും വീഡിയോയിൽ കാണാം. നന്ദ്യാലയിലെ ഒരു തിയേറ്ററിനുള്ളിലാണ് സംഭവം നടന്നത്. എന്നാൽ ഈ സംഭവത്തിൽ കേസ് എടുത്തോ എന്ന കാര്യത്തിൽ വിവരമില്ല. […]

1 min read

”മോഹൻലാൽ ഹിപ്പോക്രാറ്റാണെന്ന് അച്ഛൻ പറഞ്ഞത് തിരിച്ചറിവില്ലാത്തത് കൊണ്ട്”; അപകീർത്തിപ്പെടുത്തൽ അഭിപ്രായമല്ലെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖം നോക്കാതെ എന്തും വെട്ടിത്തുറന്ന് പറയുന്ന ആളാണ് നടനും സംവിധായകനുമായ ശ്രീനിവാസൻ. കുറച്ച് മാസങ്ങൾക്ക് മുൻപ് ശ്രീനിവാസൻ നടൻ മോഹൻലാലിനെതിരെ നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു. എന്നാൽ അന്ന് തന്നെ ഇതിനെ തള്ളിപ്പറഞ്ഞ വ്യക്തിയാണ് ശ്രീനിവാസൻറെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ. ഇപ്പോൾ കുറച്ചുകൂടി രൂക്ഷമായ ഭാഷയിൽ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ശ്രീനിവാസൻ ഉൾപ്പടെയുള്ള എഴുത്തുകാർക്ക് അറിവുണ്ടെങ്കിലും തിരിച്ചറിവില്ലെന്നാണ് ധ്യാൻ പറയുന്നത്. തിരിച്ചറിവില്ലാത്തതുകൊണ്ടാണ് മോഹൻലാൽ ഹിപ്പോക്രാറ്റാണ് എന്ന് അച്ഛൻ വിളിച്ചുപറഞ്ഞത്. ഒരാളെ അപകീർത്തിപ്പെടുത്തുന്ന പരാമർ‌ശം ഒരിക്കലും […]

1 min read

”ഒരു ലക്ഷം പോലീസുകാരുണ്ടെങ്കിൽ ഒരു ലക്ഷം പേർക്കും ഒരു ലക്ഷം സ്വഭാവം ആയിരിക്കും”; ‘അന്വേഷിപ്പിൻ കണ്ടെത്തും’ അന്വേഷകരുടെ കൂടി കഥയാണെന്ന് ടൊവിനോ

ടൊവിനോ തോമസ് – ഡാർവിൻ കുര്യാക്കോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9ന് റിലീസിനായി ഒരുങ്ങുകയാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ എസ്.ഐ ആനന്ദ് നാരായണൻ എന്ന പോലീസ് ഉദ്വേഗസ്ഥനായാണ് ടൊവിനോ എത്തുന്നത്. ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെ കുറിച്ച് ടൊവിനോ പറഞ്ഞിരിക്കുന്ന വാക്കുകള്‍ ഇപ്പോൾ വൈറലായിരിക്കുകയാണ്. ”ഒരു പോലീസ് വേഷം കിട്ടുമ്പോൾ ആദ്യം ആലോചിക്കുന്നത് ഇയാൾ എങ്ങനെയുള്ള മനുഷ്യനാണ് എന്നാണ്. അയാളുടെ പശ്ചാത്തലം എന്തായിരിക്കും എന്ന് നോക്കും. അതിനനുസരിച്ചായിരിക്കും ക്യാരക്ടർ ബിൽഡ് ചെയ്യുന്നത്. ഒരു ലക്ഷം […]

1 min read

”ലാലേട്ടന് ചെസ്റ്റ് ഇൻഫക്ഷൻ വരെ വന്നു, രാത്രി രണ്ട് മണിക്കെല്ലാം ചിത്രീകരണമുണ്ടായി”; സുചിത്രാ നായർ

ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ മലൈക്കോട്ടൈ വാലിബനിൽ ​ഗംഭീര പ്രകടനം കാഴ്ചവെച്ച് സുചിത്രാ നായർ എന്ന നടി ചലച്ചിത്രലോകത്തേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. സീരിയലിലൂടെയും ബി​ഗ് ബോസിലൂടെയും ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധപിടിച്ച് പറ്റിയ താരം ഇപ്പോഴാണ് ബി​ഗ് സ്ക്രീനിന്റെ ഭാ​ഗമാകുന്നത്. മാതംഗി എന്ന കഥാപാത്രമായാണ് സുചിത്ര ചിത്രത്തിലെത്തിയിരിക്കുന്നത്. ഈ സിനിമയിലെ പ്രകടനത്തിന് മികച്ച പ്രതികരണവും സുചിത്രയ്ക്ക് കിട്ടുന്നുണ്ട്. ഇപ്പോഴിതാ വാലിബൻ ചിത്രീകരണ സമയത്തെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സുചിത്ര. ചിത്രീകരണ സമയത്ത് മോഹൻലാലിന് ചെസ്റ്റ് ഇൻഫെക്ഷനും മറ്റും […]

1 min read

”ജസ്റ്റ് ഷോർഡർ കാണിച്ചെന്ന് കരുതി ഒന്നും ചെയ്യാനില്ല”; മനസ് തുറന്ന് വാലിബനിലെ മാതം​ഗി

സുചിത്ര നായർ എന്ന നടി ഇപ്പോൾ മലയാള ചലച്ചിത്ര പ്രേക്ഷകർക്ക് സുപരിചിതയായിക്കാണും. ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ മലൈക്കോട്ടൈ വാലിബനിലെ ​ഗംഭീര പ്രകടനമാണ് അതിന് കാരണം. ചിത്രത്തിൽ മാതം​ഗി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. മോഹൻലാലിന്റെ കാമുകിയായെത്തുന്ന താരം സ്ക്രീനിൽ ​ഗംഭീര പെർഫോമൻസാണ് കാഴ്ചവെച്ചത്. ഇപ്പോൾ ഈ ചിത്രത്തിൽ തന്റെ കോസ്റ്റ്യൂമിനെക്കുറിച്ച് സംസാരിക്കുകയാണ് സുചിത്ര നായർ. തനിക്ക് ആദ്യം നൽകിയ കോസ്റ്റ്യൂം അൽപം ​​ഗ്ലാമറസ് ആയിരുന്നെന്നും, പിന്നീട് കംഫർട്ടബിൾ അല്ലെന്ന് അറിയിച്ചപ്പോൾ ടിനു പാപ്പച്ചൻ […]

1 min read

കൺകെട്ടില്ലാത്ത കളർഫുൾ ലോകവും മലൈക്കോട്ടൈ വാലിബനും; പത്താം വട്ടവും ഹിറ്റടിച്ച് എൽജെപി

ലിജോ ജോസ് പെല്ലിശ്ശേരി എന്ന അതുല്യ സംവിധായകന്റെ പത്താമത്തെ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മമ്മൂട്ടിക്ക് ശേഷം ലിജോ- മോഹൻലാൽ കൂട്ടുകെട്ട് യാഥാർത്ഥ്യമായെന്നതാണ് ഈ സിനിമയുടെ ഹൈലൈറ്റ്. എല്ലാ സിനിമകളിലും എന്തെങ്കിലുമൊന്ന് പുതിയതായി കൊണ്ട് വരുന്ന സംവിധായകൻ ഒരുപാട് പുതുമകളോടെ ഒരു പഴയ കഥ പ്രേക്ഷകന് രസിക്കും വിധം ബി​ഗ്സ്ക്രീനിലെത്തിച്ച പോലെയാണ് വാലിബൻ കണ്ടപ്പോൾ തോന്നിയത്. ​ഗംഭീര മേക്കിങ്ങ് ആണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. പലയിടങ്ങളിലും ആ ടിനു പാപ്പച്ചൻ ടച്ച് നമുക്ക് കാണാൻ കഴിയും. ​മധു നീലകണ്ഠൻ […]