തിയേറ്ററിനുള്ളിൽ ഫാൻസ് തീയിട്ടു; ദുരന്തമായി റീ റിലീസ് ആഘോഷം
1 min read

തിയേറ്ററിനുള്ളിൽ ഫാൻസ് തീയിട്ടു; ദുരന്തമായി റീ റിലീസ് ആഘോഷം

വൻ കല്യാൺ ചിത്രത്തിന്റെ റീ റിലീസിനിടെ ദുരന്തം. റീ റിലീസ് ആഘോഷത്തിനിടെ തിയേറ്ററിൽ തീയിട്ട് ആഘോഷിക്കുകയായിരുന്നു ആരാധകർ. 2012ൽ പുറത്തിറങ്ങിയ ‘ക്യാമറാമാൻ ഗംഗാതോ രാംബാബു’ എന്ന ചിത്രത്തിന്റെ റീ റിലീസിനിടെയാണ് നടന്റെ ആരാധകർ തിയേറ്ററിനുള്ളിൽ കടലാസ് കൂട്ടിയിട്ട് കത്തിച്ച ശേഷം ഡാൻസ് ചെയ്തത്.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. തീ ആളിപ്പടരുമ്പോഴും ആരാധകർ ആഘോഷിക്കുന്നതും വീഡിയോയിൽ കാണാം. നന്ദ്യാലയിലെ ഒരു തിയേറ്ററിനുള്ളിലാണ് സംഭവം നടന്നത്. എന്നാൽ ഈ സംഭവത്തിൽ കേസ് എടുത്തോ എന്ന കാര്യത്തിൽ വിവരമില്ല. നേരത്തെയും പവൻ കല്യാൺ ആരാധകർ തിയേറ്ററിനുള്ളിൽ അക്രമം നടത്തിയിരുന്നു.

കഴിഞ്ഞ വർഷം വിജയവാഡയിലെ ഒരു തിയേറ്റർ ഏതാനും ആരാധകർ തകർത്തിരുന്നു. ജോഗുലാംബ ഗഡ്വാളിലെ ഒരു തിയേറ്ററിലും സമാനമായ ഒരു സംഭവം ഉണ്ടായത്. സാങ്കേതിക തകരാർ മൂലം സിനിമ നിർത്തിയതിന് ശേഷം ആരാധകർ തിയേറ്റർ ഹാൾ അടിച്ചു തകർക്കുകയായിരുന്നു. അതേസമയം, പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രമാണ് ക്യാമറാമാൻ ഗംഗാതോ രാംബാബു. തമന്നയാണ് ചിത്രത്തിൽ നായികയായത്.