10 Sep, 2024
1 min read

തിയേറ്ററിനുള്ളിൽ ഫാൻസ് തീയിട്ടു; ദുരന്തമായി റീ റിലീസ് ആഘോഷം

പവൻ കല്യാൺ ചിത്രത്തിന്റെ റീ റിലീസിനിടെ ദുരന്തം. റീ റിലീസ് ആഘോഷത്തിനിടെ തിയേറ്ററിൽ തീയിട്ട് ആഘോഷിക്കുകയായിരുന്നു ആരാധകർ. 2012ൽ പുറത്തിറങ്ങിയ ‘ക്യാമറാമാൻ ഗംഗാതോ രാംബാബു’ എന്ന ചിത്രത്തിന്റെ റീ റിലീസിനിടെയാണ് നടന്റെ ആരാധകർ തിയേറ്ററിനുള്ളിൽ കടലാസ് കൂട്ടിയിട്ട് കത്തിച്ച ശേഷം ഡാൻസ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. തീ ആളിപ്പടരുമ്പോഴും ആരാധകർ ആഘോഷിക്കുന്നതും വീഡിയോയിൽ കാണാം. നന്ദ്യാലയിലെ ഒരു തിയേറ്ററിനുള്ളിലാണ് സംഭവം നടന്നത്. എന്നാൽ ഈ സംഭവത്തിൽ കേസ് എടുത്തോ എന്ന കാര്യത്തിൽ വിവരമില്ല. […]

1 min read

വിജയിയുടെ ‘തെരി’ റീമേക്ക് ചെയ്യാന്‍ പവന്‍ കല്യാണ്‍; വേണ്ടെന്ന് ആരാധകര്‍

അറ്റ്ലിയുടെ സംവിധാനത്തില്‍ വിജയ് നായകനായ തമിഴ് ചിത്രമാണ് തെരി. തെരിയുടെ റീമേക്ക് തെലുങ്കില്‍ വരികയാണെന്നും, തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്യാണ്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നതെന്നും അറിഞ്ഞ് ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടന്റെ ആരാധകര്‍. പവന്‍ കല്യാണിന്റെ പുതിയ സിനിമ തെരിയുടെ റീമേക്കാണെന്ന് അഭ്യൂഹങ്ങള്‍ വന്നതോടെയാണ് ആരാധകര്‍ ഇത്തരത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയത്. റീമേക്ക് ചിത്രങ്ങളല്ല, ഞങ്ങള്‍ക്ക് ഒറിജിനല്‍ സിനിമയാണ് വേണ്ടതെന്നാണ് ആരാധകര്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ ഹരീഷ് ശങ്കര്‍ തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചന ട്വിറ്ററിലൂടെ […]