”ലാലേട്ടന് ചെസ്റ്റ് ഇൻഫക്ഷൻ വരെ വന്നു, രാത്രി രണ്ട് മണിക്കെല്ലാം ചിത്രീകരണമുണ്ടായി”; സുചിത്രാ നായർ
1 min read

”ലാലേട്ടന് ചെസ്റ്റ് ഇൻഫക്ഷൻ വരെ വന്നു, രാത്രി രണ്ട് മണിക്കെല്ലാം ചിത്രീകരണമുണ്ടായി”; സുചിത്രാ നായർ

ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ മലൈക്കോട്ടൈ വാലിബനിൽ ​ഗംഭീര പ്രകടനം കാഴ്ചവെച്ച് സുചിത്രാ നായർ എന്ന നടി ചലച്ചിത്രലോകത്തേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. സീരിയലിലൂടെയും ബി​ഗ് ബോസിലൂടെയും ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധപിടിച്ച് പറ്റിയ താരം ഇപ്പോഴാണ് ബി​ഗ് സ്ക്രീനിന്റെ ഭാ​ഗമാകുന്നത്.

മാതംഗി എന്ന കഥാപാത്രമായാണ് സുചിത്ര ചിത്രത്തിലെത്തിയിരിക്കുന്നത്. ഈ സിനിമയിലെ പ്രകടനത്തിന് മികച്ച പ്രതികരണവും സുചിത്രയ്ക്ക് കിട്ടുന്നുണ്ട്. ഇപ്പോഴിതാ വാലിബൻ ചിത്രീകരണ സമയത്തെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സുചിത്ര. ചിത്രീകരണ സമയത്ത് മോഹൻലാലിന് ചെസ്റ്റ് ഇൻഫെക്ഷനും മറ്റും വന്നുവെന്ന് സുചിത്ര പറയുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ സംസാരിച്ചത്.

“ഞാൻ സിനിമയിൽ ജോയിൻ ചെയ്യുന്ന സമയത്ത് കൊടും തണുപ്പായിരുന്നു. മൈനസ് ഡിഗ്രിയിലൊക്കെയായിരുന്നു ജോലി ചെയ്യേണ്ടിയിരുന്നത്. ലാലേട്ടന് ഫൈറ്റ് സീനുകളെടുക്കുമ്പോൾ പൊടിയടിച്ച് ചെസ്റ്റ് ഇൻഫെക്ഷനും പനിയും വന്നു. രാത്രി രണ്ടുമണിക്കൊക്കെ ചിത്രീകരണമുണ്ടായിരുന്നു. ആ സമയത്താണെങ്കിൽ നല്ല തണുപ്പും അതിലും തണുപ്പുള്ള കാറ്റും. പോരാത്തതിന് പൊടിക്കാറ്റും. സെറ്റിലെ എല്ലാവർക്കും വയ്യാതായി. എനിക്ക് തണുപ്പു മാത്രമേ നേരിടേണ്ടിവന്നുള്ളൂ. ബാക്കിയുള്ളവരെല്ലാം തണുപ്പും ചൂടും പൊടിയുമെല്ലാം അനുഭവിച്ചു.”- സുചിത്ര പറയുന്നു.

വാനമ്പാടി എന്ന സീരിയലിലെ അഭിനയത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് സുചിത്ര നായർ. നെ​ഗറ്റീവ് റോളിൽ എത്തിയ സുചിത്ര തന്റെ വേഷം തന്മയത്വത്തോടെ അവതരിപ്പിച്ച് കയ്യടി നേടുകയായിരുന്നു. അതിന് ശേഷം ബി​ഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി എത്തിയതോടെ നടിയുടെ കരിയർ തന്നെ മാറിമറിയുകയായിരുന്നു. തുടർന്നാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബനിൽ അവസരം ലഭിക്കുന്നത്. ഇതിലെ അഭിനയത്തിന് താരത്തെ അഭിനന്ദിച്ച് നിരവധിയാളുകൾ രം​ഗത്തെത്തിയിരുന്നു.