“വാലിബൻ കണ്ടു.  ഒന്നല്ല രണ്ടു തവണ.  കൺകണ്ടത് നിജം കാണാത്തത് പൊയ് എന്നത് ഒന്നൂടെ ഉറപ്പിക്കാൻ
1 min read

“വാലിബൻ കണ്ടു. ഒന്നല്ല രണ്ടു തവണ. കൺകണ്ടത് നിജം കാണാത്തത് പൊയ് എന്നത് ഒന്നൂടെ ഉറപ്പിക്കാൻ

ഇക്കഴിഞ്ഞ ജനുവരി 25നാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ സംവിധാന സംരംഭമായ മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററുകളിൽ‌ എത്തിയത്. മലയാളത്തില്‍ സമീപകാലത്ത് മറ്റൊരു സിനിമയ്ക്കും ലഭിച്ചിട്ടില്ലാത്ത സമാനതകളില്ലാത്ത ഹൈപ്പുമായി എത്തിയ ചിത്രം കൂടിയായിരുന്നു മലൈക്കോട്ടൈ വാലിബന്‍. തിയേറ്ററുകളെല്ലാം തന്നെ പ്രീ ബുക്കിങ് കൊണ്ട് റിലീസ് ദിവസം തന്നെ ഫുള്ളായിരുന്നു. മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍ എന്ന റോൾ. എന്നാൽ പ്രതീക്ഷച്ചത്ര പ്രകടനം ചിത്രത്തിന് തിയറ്ററിലോ ബോക്സ് ഓഫീസിലോ നടത്താനായില്ലെന്നതാണ് പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഒപ്പം ചിത്രത്തിന് എതിരെ മനപൂർവ്വമായ ഹേറ്റ് ക്യാമ്പയിനുകൾ നടക്കുന്നുണ്ടെന്ന് അണിയറ പ്രവർത്തകർ ആരോപിച്ചിരുന്നു.

ഇതിനിടെ നടി രചന നാരായണൻകുട്ടി കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. മലൈക്കോട്ടൈ വാലിബൻ രണ്ട് തവണയാണ് കണ്ടതെന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മഹാനടൻ മോഹൻലാലിന് അല്ലാതെ ഈ വാലിബനെ അവതരിപ്പിക്കാൻ തക്ക ​ഗ്രേസ് വേറെ ആർക്കും ഇല്ല എന്നുറപ്പാണെന്നും രചന പറയുന്നു.

“വാലിബൻ കണ്ടു. ഒന്നല്ല രണ്ടു തവണ. കൺകണ്ടത് നിജം കാണാത്തത് പൊയ് എന്നത് ഒന്നൂടെ ഉറപ്പിക്കാൻ ആണ് രണ്ടാമത്തെ കാഴ്ച ഉണ്ടായത്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ഈ മഹാനടൻ ഉണ്ടല്ലോ അദ്ദേഹത്തിനല്ലാതെ ഈ വാലിബനെ അവതരിപ്പിക്കാൻ തക്ക Grace വേറെ ആർക്കും ഇല്ല എന്നുറപ്പാണ്. Mohanlal ഓരോ സിനിമയും പ്രമേയം കൊണ്ടും ദൃശ്യ ഭംഗി കൊണ്ടും ഇത്രയും ഭംഗിയായി പ്രേക്ഷകരിലേക്കെത്തിക്കാൻ ഈ കഴിവുറ്റ സംവിധായകൻ കാണിക്കുന്ന experimentation ഉണ്ടല്ലോ… Lijo Jose Pellissery ഇത് രണ്ടും മാത്രം മതി ആ രണ്ടാം വരവിനായുള്ള കാത്തിരിപ്പിന്”, എന്നാണ് രചന നാരായണൻകുട്ടി കുറിച്ചത്.