മലയാളത്തിൽ ഇത്തരം ഒരു പരീക്ഷണം ആദ്യം! ‘ഭ്രമയു​ഗ’ മന തുറക്കാൻ 12നാൾ
1 min read

മലയാളത്തിൽ ഇത്തരം ഒരു പരീക്ഷണം ആദ്യം! ‘ഭ്രമയു​ഗ’ മന തുറക്കാൻ 12നാൾ

മലയാള സിനിമാ പ്രേമികളും മമ്മൂട്ടി ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്‌ഡേറ്റുകള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. മമ്മൂട്ടി പ്രതിനായകനായി എത്തുന്നു എന്നത് തന്നെയാണ് ഭ്രമയുഗത്തിന്റെ ഹൈപ്പ്. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടിയുടെ കഥാപാത്രവും പ്രകടനവും സംഭാഷണവുമെല്ലാം ടീസറിന്റെ വരവോടെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കഥ പറയുന്ന ചിത്രം തികച്ചും വ്യത്യസ്തമായ തിയേറ്റര്‍ അനുഭവം സമ്മാനിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

ഈ അവസരത്തിൽ ചിത്രം റിലീസ് ചെയ്യുന്ന യുറോപ്പ് രാജ്യങ്ങളുടെ ലിസ്റ്റ് ഔദ്യോഗികമായി പുറത്തുവന്നിരിക്കുകയാണ്. ഒൻപത് യുറേപ്പ് രാജ്യങ്ങളിലാണ് ഭ്രമയുഗം റിലീസ് ചെയ്യുക. യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി, ജോർജിയ, ഫ്രാൻസ്, പോളണ്ട്, മാൾട്ട, ഉസ്ബെക്കിസ്ഥാൻ, ഓസ്ട്രിയ, മോൾഡോവ എന്നിവയാണ് ആ രാജ്യങ്ങൾ. ഇറ്റലിയിലും ഉണ്ടെന്നാണ് വിവരം. ഇതിന് വ്യക്ത വരേണ്ടതുണ്ട്. ഇവയ്ക്ക് ഒപ്പം ജിസിസിയിലും ചിത്രം റിലീസ് ചെയ്യും. കേരളത്തിൽ മികച്ച തിയറ്റർ കൗണ്ടാണ് മമ്മൂട്ടി ചിത്രത്തിന് പ്രതീക്ഷിക്കുന്നത്. ഏതാനും അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം മുന്നൂറിൽ പരം തിയറ്ററുകളിൽ ആകും ഭ്രമയുഗം കേരളത്തിൽ റിലീസ് ചെയ്യുക. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വരേണ്ടതുണ്ട്.

അതേസമയം ഭ്രമയുഗം ഫുൾ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് എന്നാണ് പുതിയ പോസ്റ്ററിലൂടെ അറിയിച്ചിരിക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. ഹൈറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ എത്തുന്ന ചിത്രം ഫെബ്രുവരി 15ന് തിയേറ്ററുകളില്‍ എത്തും.അർജുൻ അശോകനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. മലയാളം തമിഴ് കന്നഡ തെലുങ്ക് ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുക. സിനിമയൊരുങ്ങുന്നത് ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണെന്നാണ് സൂചന. സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.