20 Apr, 2024
1 min read

“ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ ലാലേട്ടന്‍റെ ചില മാനറിസം ഉണ്ടെന്ന് പലരും പറഞ്ഞിരുന്നു” ; സുചിത്ര മോഹൻലാൽ

കാത്തിരിപ്പുകള്‍ക്കൊടുവില്‍ വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രദര്‍ശനത്തിന് എത്തി. മികച്ച പ്രതികരണങ്ങളാണ് വിനിതീന്റെ വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് ലഭിക്കുന്നത്. മികച്ച ഒരു ഫീല്‍ഗുഡ് സിനിമയാണ് ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍, എല്ലാത്തരം പ്രേക്ഷകരും തൃപ്‍തിപ്പെടുത്തുന്നതാണ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന് പ്രക്ഷകര്‍ അഭിപ്രായപ്പെടുന്നതായാണ് റിപ്പോര്‍ട്ട്.   ഇപ്പോള്‍ ചിത്രം കാണുവാന്‍ കൊച്ചിയിലെ തീയറ്ററില്‍ എത്തിയ പ്രണവ് മോഹന്‍ലാലിന്‍റെ അമ്മ സുചിത്ര മോഹൻലാലിന്‍റെ പ്രതികരണവും ശ്രദ്ധേയമാകുകയാണ്. ചിത്രത്തിലെ നായകകരില്‍ ഒരാളായാണ് പ്രണവ് എത്തുന്നത്. ചിത്രം കാണുന്നതിന് മുന്‍പുള്ള പ്രതികരണമാണ് വീഡിയോയില്‍ ഉള്ളത്. പടം […]

1 min read

“സിനിമ തീർന്നിട്ടും ഉള്ളിലൊരു ദാഹം, അത് നജീബിന്റെ കണ്ണിലും തൊണ്ടയിലും ഞരങ്ങലുകളിലും നിങ്ങളെന്ന നടന്റെ അഭിനയം തീർത്ത വിസ്മയമാണ്..”

ആടുജീവിതം എന്ന പൃഥ്വിരാജ് ചിത്രം വിജയ​ഗാഥ രചിച്ച് തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 100 കോടി ക്ലബ്ബ് എന്ന നേട്ടമടക്കം നേടിയ സിനിമ സംവിധാനം ചെയ്തത് ബ്ലെസി ആയിരുന്നു. പതിനാറ് വർഷത്തോളം ഈ സിനിമയുടെ പുറകെ ആയിരുന്നു അദ്ദേഹമെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ആ കഷ്ടപ്പാടിന് ലഭിച്ച പ്രതിഫലം ആണ് തിയറ്ററുകളിൽ മുഴങ്ങി കേൾക്കുന്ന കയ്യടികൾ. ഇപ്പോഴിതാ ആടുജീവിതം സിനിമയെയും പൃഥ്വിരാജിനെയും പുകഴ്ത്തി നടി നവ്യാ നായർ രംഗത്തെത്തിയിരിക്കുകയാണ്. പുസ്തകം വായിച്ചപ്പോൾ തന്നെ ഹൃദയംപിടഞ്ഞിരുന്നുവെന്നും സിനിമ കണ്ട ശേഷം […]

1 min read

‘രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ… ബ്ലെസി ചേട്ടാ നിങ്ങൾക്കും’; ആടുജീവിതം സിനിമയെ പ്രശംസിച്ച് ജയസൂര്യ

മലയാള സിനിമയ്ക്ക് വീണ്ടുമൊരു ‘സീൻ മാറ്റൽ’ ചിത്രം കൂടി ലഭിച്ചിരിക്കുകയാണ്. ആടുജീവിതം. ബ്ലെസിയുടെ സംവിധാനത്തിൽ മറ്റാരാലും പകർന്നാടാനാകാത്ത വിധം പൃഥ്വിരാജ് എത്തിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ചിത്രം ഏറ്റെടുത്തു. ബ്ലെസി എന്ന സംവിധായകന്റെ 16 വർഷത്തെ കാത്തിരിപ്പ് വെറുതെ ആയില്ല എന്നവർ വിധി എഴുതി. ലോക സിനിമയ്ക്ക് മലയാള സിനിമയുടെ സംഭാവനയാണ് ആടുജീവിതം എന്നവർ കുറിച്ചിട്ടു. ഇപ്പോഴിതാ ബ്ലെസിയും പൃഥ്വിരാജ് ചിത്രം ആടുജീവതത്തിന് മികച്ച അഭിപ്രായങ്ങൾ ലഭിക്കുമ്പോൾ പ്രശംസിച്ച് നടൻ ജയസൂര്യ. വിധിയുടെയും പടച്ചോൻ്റെയും നടുവിലൂടെയുള്ള നജീബിൻ്റെ യാത്ര, […]

1 min read

“ആടുജീവിതം എന്താണോ പ്രതീക്ഷിച്ചത് അതിന്റെ നാലിരട്ടി മുകളിൽ നിൽക്കുന്ന ഐറ്റം”

അടുത്തകാലത്ത് ആടുജീവിതത്തോളം കാത്തിരിപ്പ് ഉയര്‍ത്തിയ മറ്റൊരു സിനിമ ഉണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. ബ്ലെസി എന്ന സംവിധായകനും ‘ആടുജീവിതം’ എന്ന നോവലും തന്നെ ആയിരുന്നു അതിന് കാരണം. മലയാളികള്‍ വായിച്ച് ഹൃദ്യസ്ഥമാക്കിയ ‘ആടുജീവിതം’ നോവല്‍, സിനിമയാകുമ്പോള്‍ എങ്ങനെ ഉണ്ടാകുമെന്ന് അറിയാന്‍ ആയിരുന്നു ഏവരും അക്ഷമരായി കാത്തിരുന്നത്. ഒടുവില്‍ ചിത്രം ഇന്നലെ തിയറ്ററില്‍ എത്തി കഴിഞ്ഞിരിക്കുകയാണ്. തന്റെ ജീവിതം ബിഗ് സ്‌ക്രീനില്‍ കാണാന്‍ കഥാനായകന്‍ നജീബും എത്തിയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തെ […]

1 min read

“ഇന്റർനാഷണൽ ലെവൽ സിനിമയാണ് ആടുജീവിതം”; ആടുജീവിതം കണ്ട് പ്രേക്ഷകർ

നടൻ പൃഥ്വിരാജിനെ നായകനാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ചിത്രമാണ് ആടുജീവിതം. 16 വർഷത്തെ തയ്യാറെടുപ്പിനൊടുവിൽ വ്യാഴാഴ്ചയാണ് ചിത്രം തിയേറ്ററിലെത്തിയത്. ആരാധകർ പടുത്തുയർത്തിയ പ്രിതീക്ഷകളോട് ചിത്രം നീതി പുലർത്തിയെന്നാണ് പടം കണ്ടിറങ്ങുന്ന പ്രേക്ഷകർ ഒരോ സ്വരത്തിൽ പറയുന്നത്. ബ്ലെസിയുടെ 16 വര്‍ഷത്തെ കാത്തിരിപ്പും പൃഥ്വിരാജിന്റെ സമര്‍പ്പണവും വെറുതെ ആയില്ലെന്നാണ് ഫസ്റ്റ് ഷോ കഴിഞ്ഞ ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങള്‍. “ഇത് സിനിമയല്ല, ഇതാണ് സ്‌ക്രീനിലെ ജീവിതം. ഉയർന്ന സാങ്കേതിക മികവ്. പൃഥ്വിരാജിന്റെ മികച്ച പ്രകടനം. ബ്ലെസി ഒന്നിലും കോമ്പ്രമൈസ് ചെയ്തിട്ടില്ല. […]

1 min read

ഇതിഹാസങ്ങളുടെ ഇതിഹാസം…! ‘മമ്മൂട്ടി എൻട്രാൽ രാക്ഷസനടികർ താ’ ; സോഷ്യൽ മീഡിയ ഭരിച്ച് ‘ഭ്രമയുഗം’

അഭിനയത്തോടും സിനിമയോടും അടങ്ങാത്ത ആർത്തിയുള്ള നടൻ ആര് എന്ന ചോദ്യത്തിന് ഉത്തരം പറയാൻ മലയാളികൾക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി പോലും വരില്ല. പ്രായം തളർത്താത്ത, പ്രായം മത്സരിച്ചിട്ട് തോറ്റുപോകുന്നത് അയാൾക്ക് മുന്നിൽ മാത്രമാണെന്ന് ഇവിടെയല്ലാവർക്കും അറിയാം, ഓരോ തവണ തിയറ്റർ സ്ക്രീനിന് മുന്നിലേക്ക് എത്തുമ്പോഴും പ്രേക്ഷകർ അത് വീണ്ടും വീണ്ടും എക്സ്പീരിയൻസ് ചെയ്തുകൊണ്ടിരിക്കുന്നു. സിനിമയെടുക്കാനിറങ്ങുന്ന എല്ലാവരോടും അഭിനയമെന്നാൽ അത് മമ്മൂട്ടിയാണ് വിളിച്ചു പറയുന്ന പോലെ, പതിറ്റാണ്ടുകൾക്കിപ്പുറവും അത് തുടർന്നുകൊണ്ടിരിക്കുന്നു. ‘ഞാൻ മെഗാസ്റ്റാർ ആണെന്ന് പറഞ്ഞു നടക്കുന്ന ഒരാൾ അല്ല. […]

1 min read

പൊള്ളുന്ന പ്രമേയം; കത്തുന്ന അവതരണം; ഇത് കാലം കാത്തുവെച്ച പ്രതികാര കഥ, ‘തങ്കമണി’ റിവ്യൂ വായിക്കാം

മൂന്നര പതിറ്റാണ്ട് മുമ്പ് നടന്നൊരു സംഭവം. നാടിനെ നടുക്കിയ ആ സംഭവത്തിന് ശേഷം അവിടെയുള്ളവരുടെ ജീവിതം ഒരിക്കലും പഴയപോലെയായിരിക്കില്ല. അവരുടെയെല്ലാം ഉള്ളിൽ ഒരു കനലായി ആ സംഭവം അവശേഷിക്കുന്നുണ്ടാകും. ഒരു തീപ്പൊരി മതിയാകും അതൊന്നു ആളിക്കത്താൻ. പൊള്ളുന്ന ഈ പ്രമേയത്തെ അതർഹിക്കുന്ന ഗൗരവത്തോടെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് ‘തങ്കമണി’ എന്ന ചിത്രം. ഒരു ബസ് തടയലുമായി ബന്ധപ്പെട്ട് ഇടുക്കി തങ്കമണിയിൽ 38 വർഷം മുമ്പ് നടന്ന പോലീസ് നരനായാട്ട് അടിസ്ഥാനമാക്കി എത്തിയിരിക്കുന്ന ഈ ദിലീപ് ചിത്രം ചരിത്രത്തോടൊപ്പം […]

1 min read

“മഞ്ഞുമ്മലിലെത് പോലെ ഗംഭീര വർക്ക് തന്നെയാണ് അന്വേഷിപ്പിൻ കണ്ടെത്തും സിനിമയിലെതും”

ടൊവിനൊ തോമസ് നായകനായി എത്തിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. പ്രേമലുവിനൊപ്പം റിലീസ് ചെയ്‍ത ടൊവിനൊ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. വേറിട്ട ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ചിത്രം എന്ന വിശേഷണം അന്വേഷണം കണ്ടെത്തും നേടുകയും ചെയ്‍തു. ടൊവിനൊയുടെ അന്വേഷിപ്പിൻ കണ്ടെത്തും 40 കോടി ക്ലബില്‍ എത്തുകയും ചെയ്തിരുന്നു. ഭ്രമയുഗത്തിന്റെയും പ്രേമലുവിന്റെയും മഞ്ഞുമ്മല്‍ ബോയ്‍സിന്റെയും തിയറ്റിലെ കുതിപ്പ് അതിജീവിച്ചാണ് അന്വേഷിപ്പിൻ കണ്ടെത്തും ആഗോള ബോക്സ് ഓഫീസില്‍ 40 കോടിയില്‍ അധികം നേടിയത്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡാര്‍വിൻ കുര്യാക്കോസാണ്. നായകൻ […]

1 min read

മലയാള സിനിമയുടെ ‘സീന്‍ മാറുമോ’? മഞ്ഞുമ്മല്‍ ബോയ്‍സ്’ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

അനൗൺസ്മെന്റ് വന്നത് മുതൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ച സിനിമയാണ് ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’. ചിദംബരത്തിൻ്റെ ആദ്യ ചിത്രം ‘ജാൻ എ മൻ’ ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു. രണ്ടാമത്തെ ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്സ്’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. റിലീസിന് മുന്‍പ് ഒറ്റ ദിവസത്തെ അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ചിത്രം നേടിയത് ഒന്നര കോടിയ്ക്ക് അടുത്താണെന്ന് പറഞ്ഞാല്‍ ചിത്രം നേടിയ പ്രേക്ഷകശ്രദ്ധ എത്രയെന്ന് മനസിലാവും. ആദ്യ ഷോകള്‍ക്കിപ്പുറം ലഭിക്കുന്ന പ്രേക്ഷകാഭിപ്രായങ്ങളിലേക്കായിരുന്നു മലയാള സിനിമാ വ്യവസായത്തിന്‍റെ ശ്രദ്ധ മുഴുവനും. ഇപ്പോഴിതാ […]