“എന്ത് കിട്ടിയാലും തന്റെ കഴിവ് തെളിയിക്കുന്ന വൈശാഖും മമ്മൂട്ടിയും കൂടി ചേർന്നപ്പോൾ അതൊരു mass entertaining ആയതിൽ അത്ഭുതമില്ല…”
1 min read

“എന്ത് കിട്ടിയാലും തന്റെ കഴിവ് തെളിയിക്കുന്ന വൈശാഖും മമ്മൂട്ടിയും കൂടി ചേർന്നപ്പോൾ അതൊരു mass entertaining ആയതിൽ അത്ഭുതമില്ല…”

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പും മാസ് ആക്ഷൻ കോമഡി കൊണ്ടും ടർബോ തീയേറ്ററുകളിൽ തീ പടർത്തി. ടർബോ ജോസിന്റെ കിന്റൽ ഇടി കണ്ട് കോരിത്തരിച്ചിരിക്കുകയാണ് പ്രേക്ഷകർ. തീയയേറ്ററുകളിലേക്കുള്ള ജന ഒഴുക്ക് കാരണം 224 എക്സ്ട്രാ ഷോകളാണ് ആദ്യ ദിനം ലഭിച്ചിരിക്കുന്നത്.മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. ഇപ്പൊ ഴിതാ ചിത്രം കണ്ട ഒരു പ്രേഷകൻ്റെ കുറിപ്പ് വായിക്കാം.

കുറിപ്പിൻ്റെ പൂർണരൂപം

 

ഞാനൊരു കട്ട ലാലേട്ടൻ ഫാനാണ്..

അത് കുട്ടിക്കാലം മുതൽ രക്തത്തിൽ അലിഞ്ഞതുമാണ്🥰🥰🥰

എന്ന് കരുതി നല്ലത് ആണെങ്കിൽ അത് ആര് ചെയ്താലും നല്ലത് എന്ന് തന്നെ പറയും..മമ്മൂട്ടി എന്ന നടന്റെ ആരാധിക ഒന്നുമല്ല എന്നാലും അദ്ദേഹത്തിന്റെ പല സിനിമകളും ഇഷ്ടം ആണ് താനും..അത് സ്വാഭാവികം..

ഇപ്പോൾ പറഞ്ഞ് വന്നത് ഇന്നലെ അദ്ദേഹത്തിന്റെ Turbo കണ്ടു.

എന്ത് കിട്ടിയാലും തന്റെ കഴിവ് തെളിയിക്കുന്ന വൈശാഖും മമ്മൂട്ടിയും കൂടി ചേർന്നപ്പോൾ അതൊരു mass entertaining ആയതിൽ അത്ഭുതമില്ല…

എടുത്ത് പറയണ്ട മറ്റൊരു നടൻ വില്ലൻ വേഷം ചെയ്ത Raj B Shetty ആണ്.. Wow ഒരു രക്ഷയുമില്ല..നായകനൊപ്പം തന്നെ ഇഞ്ചോടിഞ്ച് നിൽക്കുന്ന സൂപ്പർ വില്ലൻ🔥 വെറും വില്ലൻ എന്ന് പറഞ്ഞാൽ പൂർണ്ണമാകില്ല.. നല്ല ഒന്നാന്തരം സൈക്കോ വില്ലൻ🔥🔥🔥🔥

വൈശാഖിന്റെ ഹിറ്റ് സിനിമകളെക്കുറിച്ച് പറയുകയാണെങ്കിൽ,

അന്ന് 2016 ൽ ലാലേട്ടന്റെ പുലിമുരുകൻ ആയിരുന്നുവെങ്കിൽ,

ഇന്ന് 2024 ൽ മമ്മൂട്ടി യുടെ Turbo അത്രേയുള്ളൂ..

രണ്ടും പ്രേക്ഷകർക്ക് വേണ്ടത് തരുന്നുണ്ട്..

എന്നാലും സിനിമ കാണുക പോലും ചെയ്യാതെ,

Degrade ചെയ്യുന്നത് എന്തിനാണെന്നങ്ങോട്ട് മനസ്സിലാകുന്നില്ല..

മമ്മൂക്ക എന്ന വ്യക്തിയും

ലാലേട്ടൻ എന്ന വ്യക്തിയും

തമ്മിൽ ജ്യേഷ്ഠാനുജന്മാരെ പോലെ

സ്നേഹത്തിലാണെന്ന്,

ഈ കടിപിടി കൂടുന്ന

ആരാധക വൃന്ദങ്ങളോട്

ആര് പറഞ്ഞ് കൊടുക്കാൻ🙂

പാൽപ്പായസം കുടിച്ചാൽ

അതിമധുരം എന്ന് തന്നെ പറയണം..

അല്ലാതെ ഉള്ളിൽ രുചി രസിച്ചിറക്കിയിട്ട്,

പുറമേ പാവക്ക നീര് കുടിച്ച Expression

കാണിക്കുന്നവരോട് സഹതാപം മാത്രം…

#TURBO🔥🔥🔥

Mammootty 🌹