26 Jan, 2025
1 min read

മമ്മൂട്ടി, മോഹൻലാൽ സിനിമകളല്ല; റിലീസിന് മുൻപ് യുകെയിൽ 11 ഹൗസ്‍ഫുൾ ഷോ ബുക്കിംഗുമായി ഞെട്ടിച്ച് ഒരു മലയാളചിത്രം

വിദേശ മാർക്കറ്റിൽ മലയാള സിനിമകൾക്ക് ഈയിടയായി വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ​ഗൾഫ് രാജ്യങ്ങളിൽ മാത്രമായി ഒതുങ്ങിയിരുന്ന മലയാള സിനിമ യൂറോപ്യൻ രാജ്യങ്ങളിൽ റിലീസ് ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പോൾ കാലങ്ങളായി. യുഎസ്, യുകെ, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിങ്ങനെ ഓരോ പുതിയ ചിത്രം വരുമ്പോഴും അതിൻറെ എണ്ണവും വ്യാപ്തിയും കൂടുന്നുമുണ്ട്. പൊതുവെ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ചിത്രങ്ങൾക്കാണ് കൂടുതൽ സാധ്യതകൾ ഉള്ളത്. എന്നാൽ ഇപ്പോഴിതാ റിലീസിന് മുൻപുതന്നെ യുകെയിൽ ഒരു മലയാള ചിത്രം നേടിയിരിക്കുന്ന ഹൗസ്‍ഫുൾ ഷോകളുടെ എണ്ണം […]

1 min read

തെലുങ്കിൽ ദുരന്തമായി മമ്മൂട്ടി ചിത്രം; സിനിമ കാണാനെത്തിയത് പാർട്ടി പ്രവർത്തകർ മാത്രം

മലയാളത്തിൽ വ്യത്യസ്തതകളുടെ അംബാസിഡർ പദവി അലങ്കിരിക്കുകയും വമ്പൻ ഹിറ്റുകൾ സൃഷ്ടിക്കുകയും ചെയ്യുന്ന താരമാണ് മമ്മൂട്ടി. പക്ഷേ താരത്തിന് തെലുങ്കിൽ കനത്ത പരാജയമാണ് നേരിടേണ്ടി വന്നിരിക്കുന്നത്. മലയാളത്തിൽ ‘ഭ്രമയുഗം’ തകർത്തോടുമ്പോൾ, തെലുങ്കിൽ ‘യാത്ര 2’ കനത്ത പരാജയമായിരിക്കുകയാണ്. മമ്മൂട്ടി അഭിനയിച്ച് തെലുങ്കിൽ സൂപ്പർ ഹിറ്റ് ആയ ചിത്രമായിരുന്നു ‘യാത്ര’. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് യാത്ര 2 എത്തിയത്. ഫെബ്രുവരി 8ന് റിലീസായ ചിത്രം രണ്ട് കോടിയിലേറെ ഓപ്പണിംഗ് കളക്ഷൻ നേടിയത്. 50 കോടിയിലേറെ ബജറ്റിൽ ഒരുക്കിയ ചിത്രത്തിന്റെ […]

1 min read

”ഭ്രമയു​ഗത്തിൽ അർജുൻ അശോകന് പകരം നിശ്ചയിച്ചയിച്ചിരുന്നത് ആസിഫ് അലിയെ”; ചെയ്യാൻ പറ്റാത്തതിന്റെ കാരണം വ്യക്തമാക്കി ആസിഫ്

മമ്മൂട്ടി ​ഗ്രേ ഷേ‍ഡിലെത്തിയ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത സിനിമയാണ് ഭ്രമയു​ഗം. മിസ്റ്ററി – ഹൊറർ ജോണറിലിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം അർജുൻ അശോകന്റെയും സിദ്ധാർത്ഥ് ഭരതന്റെയും കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ കൂടിയായിരുന്നു ചിത്രത്തിലേത്. ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ അർജുൻ അശോകൻ ചെയ്ത കഥാപാത്രം ചെയ്യേണ്ടിയിരുന്നത് ആസിഫ് അലി ആയിരുന്നു. പക്ഷേ മറ്റ് സിനിമകളുമായി ഡേറ്റ് ക്ലാഷ് ഉള്ളതുകൊണ്ടാണ് ആസിഫ് അലി ഭ്രമയുഗത്തിൽ നിന്നും പിന്മാറിയത്. […]

1 min read

ഇനി കാണാൻ പോകുന്നതാണ് നിജം; മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ ഒടിടിയിലേക്ക്

മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്ത് ഒരു മാസം ആകാറായി. തിയേറ്ററിൽ സമ്മിശ്ര പ്രതികരണങ്ങൾ നേടിയ ഈ ചിത്രം ഒടിടിയിലേക്ക് പ്രവേശിക്കുകയാണ്. ജനുവരി 25നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിവസം കടുത്ത ഡീ​ഗ്രേഡിങ്ങിന് ഇരയായ ചിത്രം പിന്നീട് കൂടുതൽ ആളുകൾ കാണാൻ തുടങ്ങിയതോടെ മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കി മുന്നേറുകയായിരുന്നു. ഇനി ഒടിടി സ്ട്രീമിംഗ് ആരംഭിക്കുമ്പോൾ സിനിമയ്ക്ക് കൂടുതൽ പ്രശംസകളും മറ്റും ലഭിക്കുമെന്നാണ് സിനിമാ പ്രേമികളും ആരാധകരും കണക്കുകൂട്ടുന്നത്. ഡിസ്നി പ്ലസ് […]

1 min read

നാലേ നാല് ദിവസം കൊണ്ട് വാലിബന്റെ ലൈഫ് ടൈം കളക്ഷൻ മറികടന്ന് ഭ്രമയു​ഗം

ബോക്സ് ഓഫിസിൽ വൻ കുതിപ്പോടെ മമ്മൂട്ടിയുടെ ഭ്രമയു​ഗം. കേരളത്തിലെ കണക്ക് മാത്രം നോക്കിയാൽ ബോക്സോഫീസിൽ ആദ്യ ഞായറാഴ്ച ചിത്രം മികച്ച കളക്ഷനാണ് സിനിമ നേയിയത്. കേരളത്തിൽ നിന്നും ഈ വർഷം റിലീസ് ഡേയിൽ അല്ലാതെ ഒരു ദിവസം ഒരു ചിത്രം നേടുന്ന കൂടിയ കളക്ഷനാണ് മമ്മൂട്ടിയുടെ ഭ്രമയുഗം സ്വന്തമാക്കിയത്. കേരളത്തിൽ നിന്ന് മാത്രം 12 കോടിക്ക് അടുത്ത് ചിത്രം നാല് ദിവസത്തിൽ ഉണ്ടാക്കിയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. നാല് ദിവസത്തിനുള്ളിൽ ചിത്രത്തിൻറെ ആഗോള ഗ്രോസ് കണക്കും […]

1 min read

ഒന്നാം സ്ഥാനത്തിൽ വീണ്ടും മാറ്റം; ആദ്യത്തെ അഞ്ച് ജനപ്രിയ നടൻമാർ ഇവരാണ്…

മലയാള സിനിമയുടെ ജയപരാജയങ്ങൾ നിർണ്ണയിക്കുന്ന കളക്ഷൻ റക്കോർഡുകളാണ് ഇന്ന്. ജയപരാജയങ്ങൾ മുൻകൂട്ടി നിർണ്ണയിക്കാനും പറ്റില്ല. തങ്ങൾക്ക് ശരിയെന്ന് തോന്നുന്ന തെരഞ്ഞെടുപ്പുകളാണ് അഭിനേതാക്കളും സംവിധായകരുമൊക്കെ ചെയ്യുന്നത്. ചില ചിത്രങ്ങൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെടും. മറ്റു ചിലതിനെ അവർ തള്ളിക്കളയുകയും ചെയ്യും. അതത് കാലത്ത് താരങ്ങളുടെ ജനപ്രീതിയെ നിയന്ത്രിക്കുന്ന സുപ്രധാന ഘടകം സിനിമയുടെ ജയപരാജയങ്ങൾ തന്നെയാണ്. ഇപ്പോഴിതാ ജനപ്രീതിയിൽ ഏറ്റവും മുന്നിലുള്ള അഞ്ച് മലയാളി നായക താരങ്ങളുടെ ലിസ്റ്റ് പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ മീഡിയ കൾസൾട്ടിംഗ് സ്ഥാപനമായ ഓർമാക്സ് മീഡിയ പുറത്തുവിട്ട ലിസ്റ്റ് […]

1 min read

ആദ്യ ദിനം തന്നെ കളക്ഷനിൽ ഞെട്ടിച്ച് ഭ്രമയു​ഗം: വാലിബന്റെ റക്കോർഡ് തകർക്കുമോ?

വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് പ്രിയനടൻ മമ്മൂട്ടി. ഭ്രമയുഗത്തിലെ കൊടുമൻ പോറ്റി എന്ന കഥാപാത്രം അത്രത്തോളം മികവോടോയാണ് സ്ക്രീനിന് മുൻപിലെത്തിയത്. ഇങ്ങനെയൊരു മേക്കോവർ ഈ പ്രായത്തിൽ അഭിനന്ദാർഹമാണ്. മമ്മൂട്ടിയുടെ ഭ്രമയുഗം ആദ്യ ദിനം തന്നെ ആഗോളതലത്തിൽ ആറ് കോടി രൂപയിലധികം നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ ബോക്സ് ഓഫീസ് റിപ്പോർട്ട്. കേരളത്തിൽ നിന്ന് മാത്രം 3.5 കോടി രൂപ ഭ്രമയുഗം നേടിയിട്ടുണ്ട്. ഇന്നലെ ബുക്ക് മൈ ഷോയിൽ ചിത്രം റെക്കോർഡ് നേട്ടത്തിലെത്തിയത്. ഒരു ലക്ഷത്തി മുപ്പത്തി മൂവായിരം […]

1 min read

”അന്വേഷിപ്പിൻ കണ്ടെത്തും ഒരു റിസർച്ച് മെറ്റീരിയൽ; ഇവർ തുടക്കമിട്ടത് മലയാത്തിലെ നിശബ്ദവിപ്ലവത്തിന്”

”പാരസൈറ്റ് കണ്ട് ഉറങ്ങിപ്പോയി എന്ന് ഉറക്കെ പറഞ്ഞ ജനപ്രിയ സിനിമയിലെ ചക്രവർത്തിമാരുടെ നാട്ടിൽ അന്വേഷിപ്പിൻ കണ്ടെത്തും കണ്ട് ജനം കൈയ്യടിക്കുന്നു എങ്കിൽ …. അതല്ലാതെ മറ്റെന്താണ് വിപ്ലവം!” അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമ കണ്ട് ഒരു പ്രേക്ഷകൻ കുറിച്ചിട്ട വരികളാണിത്. ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ഈ സിനിമ പതിവ് ഇൻവസ്റ്റി​ഗേറ്റീവ് ഡ്രാമാ വാർപ്പ് മാതൃകകളെ പൊളിച്ചെഴുതിയ ചിത്രമാണെന്ന് നേരത്തേ അഭിപ്രായങ്ങളുണ്ടായിരുന്നു. അതിനെ ശരിവെക്കുന്നതിലുപരി, കാര്യകാരണങ്ങൾ നിരത്തി ആളുകൾക്ക് വ്യക്തമായ ധാരണ നൽകുന്ന ഒരു കുറിപ്പാണ് സുരേഷ് […]

1 min read

ഇത് മോഹൻലാലിന്റെയും ശ്രീനിവാസന്റേയും കഥ; തെളിവുകൾ നിരത്തി സോഷ്യൽ മീഡിയ

ചെറിയൊരു ഇടവേളയ്ക്ക് ശേഷം പ്രണവ് മോഹൻലാൽ വീണ്ടും നടന്റെ വേഷമണിയുകയാണ്. തൊണ്ണൂറുകളിലെ മോഹൻലാലിനെ ഓർമ്മിപ്പിക്കുന്ന രൂപഭാവങ്ങളുമായാണ് ‘വർഷങ്ങൾക്ക് ശേഷം’ സിനിമയുടെ ടീസറിൽ പ്രണവ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടത്. വിന്റേജ് ലാലേട്ടനെ ഓർമ്മിപ്പിക്കുന്നു എന്ന കമന്റുകളാണ് ടീസറിന് അധികവും ലഭിച്ചത്. പ്രണവിന്റെ സംസാരവും ഭാവവും ചില സീനുകളും പഴയ മോഹൻലാലിനെ ഓർമ്മിപ്പിക്കുന്നതാണ്. പ്രണവിന്റെ ഡയലോഗിന് ഇടയിലെ മോനേ, എന്ന വിളിയിൽ പോലും മോഹൻലാലിനോട് സാമ്യതയുണ്ട് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. അതേസമയം, പ്രണവ് കഷ്ടപ്പെട്ട് മോഹൻലാലിന് പഠിക്കുന്നത് പോലെ തോന്നി എന്ന […]

1 min read

50 കോടി ചിത്രവുമായി വീണ്ടും പ്രണവ് മോഹൻലാൽ; തിരുവനന്തപുരത്തെ ഒരു തിയേറ്ററിൽ ഒരു ടിക്കറ്റിന് ഒന്ന് ഫ്രീ

പ്രണവ് മോഹൻലാൽ നായക വേഷത്തിലെത്തി തിയേറ്ററിൽ ഹിറ്റായ ചിത്രമായിരുന്നു ​ഹൃദയം. വിനീത് ശ്രീനിവാസന്റെ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രണ്ട് നായികമാരുണ്ടായിരുന്നു. ക്യാമ്പസ് പ്രണയം പറഞ്ഞ സിനിമ തിയേറ്ററിൽ വൻ ഹിറ്റായി. ഇപ്പോൾ പ്രണവിന്റെ കരിയറിലെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രം കൂടിയായ ഹൃദയം വീണ്ടും തിയറ്ററിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഇന്ന് വാലന്റൈൻസ് ഡേ ദിനത്തോട് അനുബന്ധിച്ചാണ് ഹൃദയം വീണ്ടും തിയറ്ററിൽ എത്തുന്നത്. കൊച്ചി പിവിആർ ലുലു(ഫെബ്രുവരി 12,15), തിരുവനന്തപുരം പിവിആർ ലുലു(ഫെബ്രുവരി 11, 13), […]