തെലുങ്കിൽ ദുരന്തമായി മമ്മൂട്ടി ചിത്രം; സിനിമ കാണാനെത്തിയത് പാർട്ടി പ്രവർത്തകർ മാത്രം
1 min read

തെലുങ്കിൽ ദുരന്തമായി മമ്മൂട്ടി ചിത്രം; സിനിമ കാണാനെത്തിയത് പാർട്ടി പ്രവർത്തകർ മാത്രം

ലയാളത്തിൽ വ്യത്യസ്തതകളുടെ അംബാസിഡർ പദവി അലങ്കിരിക്കുകയും വമ്പൻ ഹിറ്റുകൾ സൃഷ്ടിക്കുകയും ചെയ്യുന്ന താരമാണ് മമ്മൂട്ടി. പക്ഷേ താരത്തിന് തെലുങ്കിൽ കനത്ത പരാജയമാണ് നേരിടേണ്ടി വന്നിരിക്കുന്നത്. മലയാളത്തിൽ ‘ഭ്രമയുഗം’ തകർത്തോടുമ്പോൾ, തെലുങ്കിൽ ‘യാത്ര 2’ കനത്ത പരാജയമായിരിക്കുകയാണ്. മമ്മൂട്ടി അഭിനയിച്ച് തെലുങ്കിൽ സൂപ്പർ ഹിറ്റ് ആയ ചിത്രമായിരുന്നു ‘യാത്ര’. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് യാത്ര 2 എത്തിയത്.

ഫെബ്രുവരി 8ന് റിലീസായ ചിത്രം രണ്ട് കോടിയിലേറെ ഓപ്പണിംഗ് കളക്ഷൻ നേടിയത്. 50 കോടിയിലേറെ ബജറ്റിൽ ഒരുക്കിയ ചിത്രത്തിന്റെ മൊത്തം കളക്ഷൻ 5 കോടിക്ക് മുകളിൽ മാത്രമാണ്. എന്നാൽ പിന്നീട് ചിത്രത്തിന് പ്രേക്ഷകർ കുറഞ്ഞു. മമ്മൂട്ടി നായകനായ ആദ്യ സിനിമയിൽ വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതമായിരുന്നു പ്രമേയം.

രണ്ടാം ഭാഗമായ യാത്ര 2വിൽ വൈഎസ്ആറിന്റെ മകനും ഇപ്പോഴത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതമാണ് പ്രമേയമായി വരുന്നത്. 2004ൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കാൻ സഹായിച്ച വൈഎസ്ആറിന്റെ 1475 കി മീ പദയാത്രയെ ആസ്പദമാക്കി ആയിരുന്നു യാത്ര സിനിമ എത്തിയത്.

രണ്ടാം ഭാഗത്തിൽ ജഗൻ മോഹൻ റെഡ്ഡിയുടെ രാഷ്ട്രീയ യാത്രയാണ് പറഞ്ഞത്. വൈഎസ്ആർ ആയി മമ്മൂട്ടി എത്തിയപ്പോൾ ജീവ ആണ് ജഗൻ മോഹൻ റെഡ്ഡിയായി വേഷമിട്ടിരിക്കുന്നത്. ചിത്രം കാണാനായി തിയേറ്ററിൽ എത്തിയ മിക്കവരും വൈഎസ്ആർസിപി പ്രവർത്തകർ ആയിരുന്നു. തിയേറ്ററിൽ സിനിമയുടെ പോസ്റ്ററുകൾ ആയിരുന്നില്ല ജഗൻ മോഹൻ റെഡ്ഡിയുടെ പോസ്റ്ററുകളും ഫ്ളക്സുകളും ആയിരുന്നു വച്ചിരുന്നത്. അതുകൊണ്ട് തന്നെ സാധാരണ പ്രേക്ഷകർ അല്ല പാർട്ടി പ്രവർത്തകർ ആണ് സിനിമ കണ്ടവരിൽ കൂടുതലും.