22 Dec, 2024
1 min read

റൊമാന്റിക് നായകനിൽ നിന്നും പോലിസ് ഓഫീസറായ നായകനിലേക്ക് ഷെയിൻ നിഗത്തിന്റെ ട്രാൻഫർമേഷൻ: യൂണിഫോം ഇട്ട ഫോട്ടോസ് വൈറൽ

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടനാണ് ഷെയിൻ നിഗം. 2013ൽ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച ഷെയിൻ വളരെ പെട്ടെന്ന് തന്നെയാണ് സിനിമാ ലോകത്ത് തന്റെതായ പ്രാധാന്യം നേടിയെടുത്തത്. തനിക്ക് പറയാനുള്ള കാര്യങ്ങളോട് നീതി പുലർത്തുന്ന സ്വഭാവക്കാരനാണ് ഷെയിൻ നിഗം. ഏതൊരു കാര്യത്തോടുമുള്ള ആത്മാർത്ഥതയും താൻ എന്താണോ അത് യഥാർത്ഥമായി ആളുകളിലേക്ക് എത്തിക്കാനുമുള്ള കഴിവാണ് ഷെയ്ൻ നിഗത്തിന്റെ ശക്തി.  ചുരുങ്ങിയ സമയത്തിനുള്ളിൽ, 26 കാരനായ നടൻ മലയാള ചലച്ചിത്ര […]

1 min read

“പാപ്പൻ എന്ന ചിത്രത്തിൽ പ്രേക്ഷകർ കാണാൻ പോകുന്നുണ്ട് എന്നിലെ പുതിയ നടനെ” : സുരേഷ് ഗോപി

സിനിമ താൻ നേരിടുന്ന വെല്ലു വിളികളെക്കുറിച്ച് ശക്തമായി തുറന്നു പറയുകയാണ് സുരേഷ് ഗോപി. മമ്മൂട്ടിയും മോഹൻലാലും അവതരിപ്പിക്കുന്ന വ്യത്യസ്തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത് എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ സിനിമാ ലോകത്തെ പല സംവിധായകരും തന്നെ അതിലേക്ക് നയിക്കാൻ സപ്പോർട്ട് ചെയ്തില്ല എന്നാണ് സുരേഷ് ഗോപി പറയുന്നത്. താൻ ചെയ്യുന്ന കഥാപാത്രങ്ങൾ എല്ലാം ഒരേ രീതിയിലുള്ളത് ആയിരുന്നു. അതു കൊണ്ട് തന്നെ ആവർത്തന വിരസത പ്രേക്ഷകർക്ക് തോന്നും എന്ന് നിർമാതാക്കളും സംവിധായകരും ഓർക്കുന്നു പോലും ഇല്ലായിരുന്നു. എന്നാൽ തനിക്ക് […]

1 min read

“മമ്മൂട്ടി ചിത്രത്തിൽ നിന്നും ലിജോ ജോസ് പെല്ലിശ്ശേരി പിന്മാറി! പകരം രഞ്ജിത്ത് “

മലയാള സാഹിത്യത്തിന് സമഗ്ര സംഭാവന ചെയ്ത എഴുത്തുകാരനാണ്   എംടി വാസുദേവൻ നായർ. അദ്ദേഹത്തിന്റെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്‌സ് ഒരുക്കുന്ന ആന്തോളജി ചിത്രം വരാൻ പോകുന്നു എന്ന വാർത്ത നേരത്തെ തന്നെ പുറത്തു വന്നിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ ഓളവും തീരവും എന്ന സിനിമ ഈ ആന്തോളജി ചിത്രങ്ങളിലൂടെ വീണ്ടും ആരാധകർക്ക് മുൻപിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ചിത്രത്തിൽ മോഹൻലാലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിനിമ സംവിധാനം ചെയ്യുന്നത് പ്രിയദർശനാണ്. എന്നാൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന […]

1 min read

“അടയ്‌ങ്കപ്പ എന്നാ ഒര് ട്രാൻഫമേഷൻ” ; നടനിൽ നിന്ന് സംവിധായാകനിലേക്ക് മോഹൻലാൽ… ഞെട്ടിത്തരിച്ച് തമിഴ് വ്ലോഗർമാരുടെ റിയാക്ഷൻ വീഡിയോ!

തമിഴ് നാട്ടിലെ പ്രമുഖ വീഡിയോ കണ്ടന്റ് ക്രീയേറ്റർമാരാണ് അവളും നാനും റിയാക്ട് ആൻഡ് വ്ലോഗ്സ് എന്ന ചാനൽ. 2019 ആരംഭിച്ച ഇവരുടെ ബ്ലോഗിന് ഇപ്പോൾ ഒരു ലക്ഷത്തിന് അടുത്ത് ഫോളോവർമാരുണ്ട്. വ്യത്യസ്തമായ പ്രമുഖ വീഡിയോകളുടെ റിയാക്ഷൻ വീഡിയോകളും ഇവരുടെ തന്നെ യാത്രകളുമാണ് ഈയൊരു ചാനലിലൂടെ പുറത്തു വിടുന്നത്. ഇപ്പോഴിതാ മോഹന്ലാൽ സംവിധായകന്റെ കുപ്പായം അണിയുന്ന ബറോസ് എന്ന സിനിമയുടെ മേക്കിങ് വീഡിയോ ഇവർ റിയാക്ട് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ കാണുമ്പോൾ ഇവർക്ക് എന്താണ് തോന്നുന്നത് എന്നാണ് […]

1 min read

ഇത് മലയാള സിനിമയുടെ അടുത്തഘട്ടം! ഇന്ത്യൻ സിനിമാ ലോകം കാത്തിരിക്കുന്ന മോഹൻലാൽ സിനിമ ആരംഭിക്കാൻ പോകുന്നു

ലൂസിഫർ എന്ന സിനിമ മലയാള ചലച്ചിത്ര ലോകത്തിനു തന്നെ ഒരു അഭിമാനം ആയിരുന്നു മ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് അണിയിച്ചൊരുക്കിയ ചിത്രം ഇതുവരെയുണ്ടായിരുന്ന എല്ലാത്തരം ബോക്സോഫീസ് കളക്ഷനുകളെയും ഒന്നാകെ തൂത്തുവാരി. ഇപ്പോഴിതാ എമ്പുരാൻ എന്ന സിനിമയുടെ സ്ക്രിപ്റ്റ് പൂർത്തിയായി എന്ന വാർത്തയാണ് ആരാധകർ ഒന്നടങ്കം ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്. ആരാധകർ കാത്തിരിക്കുന്ന എമ്പുരാൻ എന്ന സിനിമ ആരാധകർക്ക് വലിയ സർപ്രൈസ് തന്നെയായിരിക്കും സമ്മാനിക്കുക. മലയാള ചലച്ചിത്ര ലോകത്തിനും സിനിമ ആസ്വാദകർക്കും പുതിയ എക്സ്പോഷർ തന്നെയായിരിക്കും ഈ […]

1 min read

അഖില്‍ അക്കിനേനി – മമ്മൂട്ടി നായകന്മാരാകുന്ന പാന്‍ ഇന്ത്യ സിനിമ ‘ഏജന്റ്’ റിലീസിന് ഒരുങ്ങുന്നു!

അഖില്‍ അക്കിനേനി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ഏജന്റ് ഡിസംബര്‍ 24ന് തിയേറ്ററില്‍ എത്തും. ചിത്രത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന സിനിമ പാന്‍ ഇന്ത്യന്‍ റിലീസായി തിയേറ്ററുകളില്‍ എത്തും. ‘യാത്ര’ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണിത്. ചിത്രത്തില്‍ ഇന്റര്‍പോള്‍ ഓഫീസറായാണ് മമ്മൂട്ടി എത്തുന്നത്. ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം തെലുങ്ക് കൂടാതെ, മലയാളം, തമിഴ്, കന്നട, ഹിന്ദി […]

1 min read

പുലിമുരുകന് ശേഷം വൈശാഖ് കൂട്ടുകെട്ടിൽ പുറത്തുവരുന്ന മോഹന്‍ലാലിന്റെ ‘മോണ്‍സ്റ്റര്‍’ തിയേറ്ററില്‍ തന്നെ പുറത്തിറങ്ങും

2016ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു പുലിമുരുകന്‍. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണ ആണ്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ പുലിമുരുകന് വന്‍ സ്വീകരണമായിരുന്നു തിയേറ്ററില്‍ നിന്നും ലഭിച്ചിരുന്നത്. വനത്തില്‍ പുലികളുമായി ഏറ്റുമുട്ടുന്ന ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രം തിയേറ്ററില്‍ എത്തിയ ആദ്യ 30 ദിവസത്തിനുള്ളില്‍ 105 കോടിയോളം രൂപയാണ് നേടിയത്. ആകെ മൊത്തം 152 കോടിയോളം രൂപ ആഗോളതലത്തില്‍ ചിത്രം നേടി. അതുപോലെ ചിത്രം തമിഴ്, തെലുങ്ക് […]

1 min read

ന്യൂ ജനറേഷനൊപ്പം കട്ടക്ക് നിൽക്കാൻ മോഹൻലാൽ! : ‘മോഹൻലാൽ 353’ പ്രഖ്യാപിച്ചു ; പാൻ ഇന്ത്യൻ ലെവൽ!

മോഹന്‍ലാല്‍ നായകനായി എത്തുന്ന വമ്പന്‍ ചിത്രങ്ങളാണ് ഇനി റിലീസാകാനുള്ളത്. അതില്‍ മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ബറോസ്, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന് റാം, ആക്ഷന്‍ ത്രില്ലറായെത്തുന്ന വൈശാഖ് ചിത്രം മോന്‍സ്റ്റര്‍, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോണ്‍, പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാന്‍ എന്നിവയൊക്കെയാണ് മോഹന്‍ലാല്‍ കമ്മിറ്റ് ചെയ്ത് റിലീസ് ആകാനുള്ള ചിത്രങ്ങള്‍. ഇപ്പോഴിതാ പുതിയ സംവിധായകനൊപ്പം സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാല്‍. ഫഹദ് ഫാസില്‍-സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത അതിരന്‍ എന്ന […]

1 min read

‘ഒരു നടന്റെ വിജയത്തിന് പിന്നില്‍ ഒരു സംവിധായകനുണ്ടാകും, വരാനിരിക്കുന്നത് സൗബിന്റെ സമാനതകളില്ലാത്ത പ്രകടനം’; ‘ഇലവീഴാപൂഞ്ചിറ’യെ കുറിച്ച് നിര്‍മ്മാതാവ് വെളിപ്പെടുത്തുന്നു

മലയാള സിനിമയില്‍ തിരക്കഥ എഴുതി സിനിമാ മേഖലയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച പ്രശസ്ത തിരക്കഥാകൃത്താണ് ഷാഹി കബീര്‍. മലയാള സിനിമയിലെ പ്രിയ നടനായ സൗബിനെ കേന്ദ്രകഥാപാത്രമാക്കി ഷാഹി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇലവീഴാപൂഞ്ചിറ’. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. ജോസഫ്, നായാട്ട് എന്നീ മികച്ച സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ ശേഷം ആദ്യമായാണ് ഷാഹി സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. സൗബിന്‍ ഷാഹിര്‍, സുധി കോപ്പ, ജൂഡ് ആന്റണി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ […]

1 min read

ഇന്ത്യൻ സിനിമ കീഴടക്കുവാൻ ടൈസണുമായി പൃഥ്വിരാജ്!

മലയാളികളുടെ പ്രിയപ്പെട്ട യുവ നടനാണ് പൃഥ്വിരാജ് സുകുമാരൻ. എന്നാൽ പൃഥ്വിരാജിനെ നടനെ മാത്രമല്ല സംവിധായകനെയും ഇപ്പോൾ മലയാള സിനിമാ ആസ്വാദകർ ആരാധിക്കുന്നുണ്ട്. മലയാള സിനിമയുടെ നടന വിസ്മയം മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തി മുരളിഗോപി തിരക്കഥ രചിച്ച ലൂസിഫർ എന്ന സിനിമയിലൂടെയാണ് സംവിധാനരംഗത്തേക്ക് പ്രിഥ്വിരാജ് അരങ്ങേറിയത്. വളരെ മികച്ച പ്രതികരണമായിരുന്നു താരത്തിൻ്റെ ആദ്യ സിനിമയ്ക്ക് ലഭിച്ചത്. അത്രയ്ക്കും അതി ഗംഭീരമായിരുന്നു താരത്തിൻറെ ആദ്യ സിനിമ. ആദ്യ സിനിമ തന്നെ 200 കോടി ക്ലബ്ബിൽ കയറ്റാൻ പൃഥ്വിരാജിന് സാധിച്ചു. പിന്നീട് […]