റൊമാന്റിക് നായകനിൽ നിന്നും പോലിസ് ഓഫീസറായ നായകനിലേക്ക് ഷെയിൻ നിഗത്തിന്റെ ട്രാൻഫർമേഷൻ: യൂണിഫോം ഇട്ട ഫോട്ടോസ് വൈറൽ
1 min read

റൊമാന്റിക് നായകനിൽ നിന്നും പോലിസ് ഓഫീസറായ നായകനിലേക്ക് ഷെയിൻ നിഗത്തിന്റെ ട്രാൻഫർമേഷൻ: യൂണിഫോം ഇട്ട ഫോട്ടോസ് വൈറൽ

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടനാണ് ഷെയിൻ നിഗം. 2013ൽ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച ഷെയിൻ വളരെ പെട്ടെന്ന് തന്നെയാണ് സിനിമാ ലോകത്ത് തന്റെതായ പ്രാധാന്യം നേടിയെടുത്തത്. തനിക്ക് പറയാനുള്ള കാര്യങ്ങളോട് നീതി പുലർത്തുന്ന സ്വഭാവക്കാരനാണ് ഷെയിൻ നിഗം. ഏതൊരു കാര്യത്തോടുമുള്ള ആത്മാർത്ഥതയും താൻ എന്താണോ അത് യഥാർത്ഥമായി ആളുകളിലേക്ക് എത്തിക്കാനുമുള്ള കഴിവാണ് ഷെയ്ൻ നിഗത്തിന്റെ ശക്തി.  ചുരുങ്ങിയ സമയത്തിനുള്ളിൽ, 26 കാരനായ നടൻ മലയാള ചലച്ചിത്ര ലോകത്തെ പ്രതിഭാധനനായ നടനാണെന്ന് സ്വയം തെളിയിച്ചു എന്ന് തന്നെ പറയാം.

കൊമേഴ്സ്യൽ സിനിമകൾ മാത്രമല്ല ആർട്ട് മൂവിസുകളും തനിക്ക് വഴങ്ങുമെന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞു. കിസ്മത്ത്, പറവ, കുമ്പളങ്ങി നൈറ്റ് തുടങ്ങിയ സിനിമകളിൽ ഷെയിൻ നിഗത്തിന്റെ അവതരണ മികവ് എടുത്തു തന്നെ പറയേണ്ടതാണ്. ഏതുതരത്തിലുള്ള കഥാപാത്രങ്ങളെയും എനിക്ക് വഴങ്ങുന്നില്ല ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞു.  ഇപ്പോഴിതാ ഷെയിൻ നിഗത്തിന്റെ ഏറ്റവും പുതിയ വാർത്തയാണ് സമൂഹ മാധ്യമങ്ങളിലൂടെ ചർച്ചയാകുന്നത്. സിനിമാ മേഖലയിൽ എത്തിയിട്ട് ഏതാനും വർഷങ്ങൾ പിന്നിട്ടെങ്കിലും ആദ്യമായി ഷെയിൻ നിഗം ഒരു പൊലീസ് വേഷത്തിലെത്തുന്ന സിനിമ വരാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. താരത്തിന്റെ സിനിമ ജീവിതത്തിലെ തന്നെ ആദ്യത്തെ പൊലീസ് വേഷമാണ് ചെയ്യാൻ പോകുന്നത്. പോലീസ് ഗ്രൂപ്പിലുള്ള ചിത്രങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട് എന്നാൽ സിനിമയുടെ പേരും മറ്റു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ഷെയിൻ നിഗത്തിന്റെ കൂടെ മലയാളത്തിലെ പ്രമുഖ താരങ്ങളായ സണ്ണി വെയിനും, സിദ്ധാർഥ് ഭരതനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു എന്ന് വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കരിയറിൽ ചില വിഷമതകൾ അനുഭവിച്ചിട്ടുണ്ട് എങ്കിലും സിനിമ തന്നെയാണ് തന്റെ ജീവിതം എന്ന് തെളിയിച്ചു കൊണ്ട് ഷെയിൻ നിഗം മുന്നോട്ടു കുതിക്കുകയാണ്. താര ത്തിന്റെ തായി ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രമാണ് ഉല്ലാസം. മികച്ച അഭിപ്രായം തന്നെ നേടിയെടുക്കാൻ സാധിച്ചിരുന്നു. ശേഷം പുറത്ത് വരാനിരിക്കുന്ന ബർമുഡ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ സാന്നിധ്യവുമുണ്ട് എന്ന വിവരവും പുറത്തു വരുന്നുണ്ട്. മലയാളത്തിലെ പ്രമുഖ നടനായിരുന്ന അഭിയുടെ മകനാണ് ഷെയിൻ നിഗം. സിനിമാ മേഖലയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് മുന്നോട്ടു കുതിക്കുന്ന ഷെയിൻ നല്ല അവസരങ്ങളിലൂടെ സിനിമയിൽ സജീവമായി തന്നെ ഉണ്ടാകും എന്ന് തെളിയിക്കുകയാണ്.