“അടയ്‌ങ്കപ്പ എന്നാ ഒര് ട്രാൻഫമേഷൻ” ; നടനിൽ നിന്ന് സംവിധായാകനിലേക്ക് മോഹൻലാൽ… ഞെട്ടിത്തരിച്ച് തമിഴ് വ്ലോഗർമാരുടെ റിയാക്ഷൻ വീഡിയോ!
1 min read

“അടയ്‌ങ്കപ്പ എന്നാ ഒര് ട്രാൻഫമേഷൻ” ; നടനിൽ നിന്ന് സംവിധായാകനിലേക്ക് മോഹൻലാൽ… ഞെട്ടിത്തരിച്ച് തമിഴ് വ്ലോഗർമാരുടെ റിയാക്ഷൻ വീഡിയോ!

തമിഴ് നാട്ടിലെ പ്രമുഖ വീഡിയോ കണ്ടന്റ് ക്രീയേറ്റർമാരാണ് അവളും നാനും റിയാക്ട് ആൻഡ് വ്ലോഗ്സ് എന്ന ചാനൽ. 2019 ആരംഭിച്ച ഇവരുടെ ബ്ലോഗിന് ഇപ്പോൾ ഒരു ലക്ഷത്തിന് അടുത്ത് ഫോളോവർമാരുണ്ട്. വ്യത്യസ്തമായ പ്രമുഖ വീഡിയോകളുടെ റിയാക്ഷൻ വീഡിയോകളും ഇവരുടെ തന്നെ യാത്രകളുമാണ് ഈയൊരു ചാനലിലൂടെ പുറത്തു വിടുന്നത്. ഇപ്പോഴിതാ മോഹന്ലാൽ സംവിധായകന്റെ കുപ്പായം അണിയുന്ന ബറോസ് എന്ന സിനിമയുടെ മേക്കിങ് വീഡിയോ ഇവർ റിയാക്ട് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ കാണുമ്പോൾ ഇവർക്ക് എന്താണ് തോന്നുന്നത് എന്നാണ് ഈ ഒരു റിയാക്ട് വീഡിയോയിലൂടെ പറയുന്നത്. ഭാര്യയും ഭർത്താവും കടുത്ത മോഹൻലാൽ ആരാധകർ ആണെന്നും അതുകൊണ്ട് തന്നെ സിനിമയെ കുറിച്ച് വളരെയേറെ പ്രതീക്ഷയുണ്ടെന്നും ആണ് ഇരുവരും പറയുന്നത്. ലാലേട്ടന്റെ സിനിമകൾ എല്ലാം കൃത്യമായി വീക്ഷിക്കുകയും അതിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ ആരാധകരിൽ എത്തിക്കുകയും ചെയ്യാറുണ്ട്.

അതുകൊണ്ടുതന്നെ കടുത്ത ആരാധകരായ ഇരുവരും മോഹൻലാൽ സംവിധാനം ചെയ്യാൻ പോകുന്ന സിനിമ കാണാനുള്ള കാത്തിരിപ്പിലാണ്. ബറോസിന്റെ മേക്കിങ് വീഡിയോ കാണുന്ന ഇരുവരുടെയും എക്സ്പ്രഷൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി കഴിഞ്ഞു. വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഇവർക്ക് തോന്നുന്നത് ഒരു നടനെന്ന രീതിയിൽ നിന്നും മാറി സംവിധായകൻ എന്ന പദവിയിലേക്ക് എത്തുമ്പോൾ ലാലേട്ടൻ കുറച്ചു സ്ട്രിക്ട് ആയതു പോലെയാണ്. സിനിമയിൽ ധാരാളം ഫോറിൻ ആർട്ടിസ്റ്റുകൾ ഉണ്ടെന്നും ഒരു സംവിധായകൻ എന്ന നിലയിലേക്ക് മാറുമ്പോൾ അദ്ദേഹം ഓരോ സിനിമയിലും അഭിനയിച്ചു കാണിച്ചു കൊടുത്തതിനു ശേഷം സ്‌ക്രീനിൽ നോക്കി പരിശോധിച്ച ശേഷം മാത്രമാണ് ഓരോ സീൻ ഷൂട്ട് ചെയ്യാൻ പോകുന്നത് എന്നാണ് മനസ്സിലാക്കുന്നത്. എന്തായാലും ഇനി അവളും നാനും ദമ്പതികൾക്ക് ബറോസിന്റെ മേക്കിങ് വീഡിയോ ഇഷ്ടപ്പെട്ടു എന്ന് തന്നെയാണ് മലയാളികൾക്ക് മനസ്സിലാക്കുന്നത്.

സിനിമ ത്രിഡിയിൽ കാണാനാണ് തങ്ങൾ കാത്തിരിക്കുന്നത് എന്നും അത് എക്സ്ട്രാ സ്പെഷ്യൽ ആയിരിക്കും എന്നാണ് ഇവർ പറയുന്നത്. എപ്പോഴും ആരാധകർക്ക് ലാലേട്ടൻ എന്ന് പറയുമ്പോൾ ഒരു ഫൺ എന്റർടൈനിങ് എന്ന ആറ്റിറ്റ്യൂഡ് ആണ് മനസ്സിൽ വരുന്നത് എന്നാൽ ഈയൊരു സിനിമയിൽ ലാലേട്ടന്റെ ലുക്ക് തന്നെ വളരെ വ്യത്യസ്തമാണ് തലമൊട്ടയടിച്ചു വലിയ താടി വെച്ച് രംഗത്തെത്താൻ പോകുന്ന ലാലേട്ടനെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.