“മമ്മൂട്ടി ചിത്രത്തിൽ നിന്നും ലിജോ ജോസ് പെല്ലിശ്ശേരി പിന്മാറി! പകരം രഞ്ജിത്ത് “
1 min read

“മമ്മൂട്ടി ചിത്രത്തിൽ നിന്നും ലിജോ ജോസ് പെല്ലിശ്ശേരി പിന്മാറി! പകരം രഞ്ജിത്ത് “


മലയാള സാഹിത്യത്തിന് സമഗ്ര സംഭാവന ചെയ്ത എഴുത്തുകാരനാണ്   എംടി വാസുദേവൻ നായർ. അദ്ദേഹത്തിന്റെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്‌സ് ഒരുക്കുന്ന ആന്തോളജി ചിത്രം വരാൻ പോകുന്നു എന്ന വാർത്ത നേരത്തെ തന്നെ പുറത്തു വന്നിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ ഓളവും തീരവും എന്ന സിനിമ ഈ ആന്തോളജി ചിത്രങ്ങളിലൂടെ വീണ്ടും ആരാധകർക്ക് മുൻപിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ചിത്രത്തിൽ മോഹൻലാലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിനിമ സംവിധാനം ചെയ്യുന്നത് പ്രിയദർശനാണ്. എന്നാൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു കാര്യമായിരുന്നു ആന്തോളജി ചിത്രങ്ങളിൽ ഒന്ന്  ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്നു എന്ന് വാർത്തയായിരുന്നു.

എന്നാൽ സിനിമയിൽ നിന്നും ലിജോ ജോസ് പെല്ലിശ്ശേരി പിന്മാറിയതായി ആണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത് . മമ്മൂട്ടി ലിജോ ജോസ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രം കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ എന്നാൽ ആ ചിത്രം ഇനി സംവിധായകൻ രഞ്ജിത്ത് സംവിധാനം ചെയ്യുമെന്നാണ് അറിയുന്നത്.‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി ചെയ്യാനിരുന്നത്. ‘നിന്റെ ഓർമ്മയ്ക്കായി’ എന്ന ചെറുകഥയുടെ തുടർച്ചയായി എം ടി വാസുദേവൻ നായർ എഴുതിയ കൃതിയാണ് ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’. പി കെ വേണുഗോപാൽ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുക. മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായിരിക്കും ഈ ചിത്രം.

എന്തു കൊണ്ടാണ് ചിത്രത്തിൽ നിന്നും ലിജോ ജോസ് പെല്ലിശ്ശേരി പിൻവാങ്ങിയത് എന്ന കാര്യം പുറത്തു വിട്ടിട്ടില്ല. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിൽ മമ്മൂട്ടി തന്നെയായിരുന്നു നായകൻ. ചിത്രം ഇതുവരെ പുറത്തു ഇറങ്ങിയിട്ടില്ല. നേരത്തെ തന്നെ ഈ ചിത്രം വീഡിയോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ടായിരുന്നു എന്തായാലും അധികം വൈകാതെ രഞ്ജിത്ത് സംവിധാനം ചെയ്ത തുടങ്ങും എന്ന പ്രതീക്ഷയിലാണ് ആരാധകർ.  നെറ്റ്ഫ്ലിക്‌സ് ബാനറിൽ ആണ് ആന്തോളജി ചിത്രങ്ങൾ ഒരുങ്ങുന്നത്. 30 മിനിട്ട് ദൈർഘ്യമുള്ള 10 ഭാഗങ്ങളായിട്ടായിരിക്കും അന്തോളജി ചിത്രം നെറ്റ്ഫ്ലിക്‌സിലൂടെ പുറത്തിറങ്ങുക എന്നാണ് അറിയാൻ കഴിയുന്നത്. ആരാധകർക്ക് ഇതൊരു പുതിയ ദൃശ്യവിസ്മയം തന്നെയായിരിക്കും.