ഇന്ത്യൻ സിനിമ കീഴടക്കുവാൻ  ടൈസണുമായി പൃഥ്വിരാജ്!
1 min read

ഇന്ത്യൻ സിനിമ കീഴടക്കുവാൻ ടൈസണുമായി പൃഥ്വിരാജ്!

മലയാളികളുടെ പ്രിയപ്പെട്ട യുവ നടനാണ് പൃഥ്വിരാജ് സുകുമാരൻ. എന്നാൽ പൃഥ്വിരാജിനെ നടനെ മാത്രമല്ല സംവിധായകനെയും ഇപ്പോൾ മലയാള സിനിമാ ആസ്വാദകർ ആരാധിക്കുന്നുണ്ട്. മലയാള സിനിമയുടെ നടന വിസ്മയം മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തി മുരളിഗോപി തിരക്കഥ രചിച്ച ലൂസിഫർ എന്ന സിനിമയിലൂടെയാണ് സംവിധാനരംഗത്തേക്ക് പ്രിഥ്വിരാജ് അരങ്ങേറിയത്. വളരെ മികച്ച പ്രതികരണമായിരുന്നു താരത്തിൻ്റെ ആദ്യ സിനിമയ്ക്ക് ലഭിച്ചത്. അത്രയ്ക്കും അതി ഗംഭീരമായിരുന്നു താരത്തിൻറെ ആദ്യ സിനിമ. ആദ്യ സിനിമ തന്നെ 200 കോടി ക്ലബ്ബിൽ കയറ്റാൻ പൃഥ്വിരാജിന് സാധിച്ചു. പിന്നീട് ബ്രോഡ് ചെയ്യുന്ന ഫാമിലി കോമഡി എൻ്റർടെയ്ൻമെൻ്റ് സിനിമയിലൂടെ താരം വീണ്ടും സംവിധാനരംഗത്തേക്ക് തിരിച്ചെത്തി. മോഹൻലാൽ തന്നെയായിരുന്നു ആ സിനിമയുടെയും നായകൻ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. താരത്തിൻറെ ആദ്യ സംവിധാന ചിത്രമായ ലൂസിഫറിൻ്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് മുൻപേ താരം പറഞ്ഞിരുന്നു.

അതു സംബന്ധിച്ച വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലായി സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ലൂസിഫറിൻ്റെ രണ്ടാം ഭാഗം മാത്രം അല്ല താരം ഇനി ഒരുക്കാൻ തയ്യാറെടുക്കുന്നത്. മുഴുവൻ ശ്രദ്ധ നേടിയ ചിത്രമായിരുന്നു കെജിഎഫ്, കെജിഎഫ് ടു. സിനിമകൾ നിർമ്മിച്ചത് ഹോംബാലെ ഫിലിം നിർമ്മാണ കമ്പനിയാണ്. ഇതൊരു കന്നഡ കമ്പനിയാണ്. ഇപ്പോഴിതാ ഹോംബാല ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ ഇറങ്ങുന്ന പുതിയ സിനിമ സംവിധാനം ചെയ്യുന്നത് മലയാളികളുടെ പ്രിയതാരം പ്രിഥ്വിരാജ് സുകുമാരനാണ്. സിനിമയുടെ ക്യാമറ കഥാപാത്രവും നായകനും പൃഥ്വിരാജ് തന്നെ. ഈ ചിത്രം ഒരുങ്ങി കഴിഞ്ഞാൽ ഹോംബാലെ ഫിലിംസ് ആദ്യമായി ഇറക്കുന്ന മലയാള ചിത്രമാകും ഇത്. സിനിമയുടെ തിരക്കഥ ഒരുക്കുന്നത് മുരളി വിജയ് തന്നെയാണ്.”ടൈസൺ” എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. വിജയ് കിഴഗന്തൂർ ഹോംബാല ഫിലിംസ് ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ആക്ഷൻ പാക്കഡ് സോഷ്യോ ത്രില്ലറായിരിക്കും സിനിമ പുറത്തിറങ്ങുന്നത് ആണ് സൂചന. മലയാളത്തിലെ ബ്ലോക്ക് ബസ്റ്റർ ആയ ലൂസിഫറിനും, ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാനും ശേഷം പൃഥ്വിരാജും മുരളി ഗോപിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ടൈസൺ.

 

പൃഥ്വിരാജിൻ്റെ ആദ്യ പാൻ ഇന്ത്യ ചിത്രമായിരിക്കും ടൈസൺ. ചിത്രത്തിലെ അഞ്ചു ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. മലയാളം കന്നഡ തെലുങ്ക് തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്.

 

“അരങ്ങേറ്റം ഫിലിം ആയ ലൂസിഫറിൻ്റെ റിലീസിന് ശേഷം എന്നെ സമീപിച്ച് നിർമ്മാണക്കമ്പനിയാണ് ഹോംബാലെ. 2023ൽ ചിത്രീകരണം ആരംഭിച്ച് 2024ൽ ചിത്രം പുറത്തിറക്കും. ലൂസിഫറിൻ്റെ നിർമ്മാണ സമയത്താണ് ഈ ചിത്രത്തിൻ്റെ ആശയത്തെ പറ്റി ഞാനും മുരളിഗോപിയും ചർച്ചചെയ്തത്. പക്ഷേ പിന്നീട് ഞങ്ങൾ എമ്പുരാൻ്റെ പ്ലാനിങ്ങിൽ തിരക്കിൽ ആയിപോയി. കോവിഡ് എത്തിയപ്പോൾ ഞങ്ങളുടെ പദ്ധതികളെല്ലാം തടസ്സപ്പെട്ടു. ഞാൻ മറ്റു പ്രോജക്റ്റുകളുടെ തിരക്കിലും പെട്ടു പോയി. പക്ഷെ എൻറെ മനസ്സിൽ ഒരു കോണിൽ ഇ വർക്ക് ഉണ്ടായിരുന്നു സ്വന്തമായി നിർമിച്ച പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാം എന്നാണ് ഞാൻ ചിന്തിച്ചത്. അതേ സംവിധാനം ചെയ്യട്ടെ എന്ന് ഞാൻ വിചാരിച്ചിരുന്നു.എനിക്ക് പ്രിയ്യപ്പെട്ട വിഷയമാണ് ഈ സിനിമയിൽ സംസാരിക്കുന്നത്. ഏറ്റവും മികച്ചവരുമായാണ് കൈ കോർത്തിരിക്കുന്നത് ഏറെ സന്തോഷമുണ്ടാക്കുന്നു. മുരളി ഗോപിയുടെ തിരക്കഥകളെ ഒരൊറ്റ ജോണറിൽ കൂട്ടാൻ പറ്റില്ലെങ്കിലും ആക്ഷൻ പാക്ക് ഒരു സോഷ്യോ ത്രില്ലർ എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം ആയിരിക്കും ഇത്.”-പൃഥ്വിരാജ് ഈ സിനിമയെക്കുറിച്ച് പറഞു.