28 Jan, 2025
1 min read

”മലയാള സിനിമകളുടെ വിജയം ഊതിപ്പെരുപ്പിച്ചത്”; അധിഷേപിച്ച പിആർഒയെ എയറിൽ കയറ്റി തമിഴ് പ്രേക്ഷകർ

മലയാള സിനിമയ്ക്കിതെന്ത് പറ്റി എന്ന് ആശ്ചര്യത്തോടെ ചോദിക്കുകയാണ് എല്ലാവരും. കാരണം മറ്റൊന്നുമല്ല 2024 പിറന്നതോടെ ഇറങ്ങുന്ന ചിത്രങ്ങളെല്ലാം ഹിറ്റടിക്കുകയാണ്. ഈ പുതുവർഷം മലയാള സിനിമയ്ക്ക് ഭാ​ഗ്യം കൊണ്ടുവരികയാണ്. ഒന്നിനു പുറകെ ഒന്നായി എല്ലാ ചിത്രങ്ങളും മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. കേരളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ ഒട്ടാകെ മികച്ച അഭിപ്രായമാണ് മലയാള ചിത്രങ്ങൾ നേടുന്നത്. ഇറങ്ങുന്ന സിനിമകളെല്ലാം തിയേറ്ററിൽ ആഴ്ചകളോളം പ്രദർശനം തുടരുകയാണ്. ടൊവിനോ തോമസ് ചിത്രം അന്വേഷിപ്പിൻ റിലീസ് ചെയ്തിട്ട് ഇത് നാലാം വാരമാണ്, ഇപ്പോഴും തിയേറ്റർ നിറഞ്ഞോടുന്നു. […]

1 min read

നാൽപ്പത് കോടി സന്തോഷം പുറത്ത് വിട്ട് അന്വേഷിപ്പിൻ കണ്ടെത്തും; സക്സസ് ടീസർ പുറത്ത്

ഡാർവിൻ കുര്യാക്കോസ് – ടൊവിനോ തോമസ് കൂട്ടുകെട്ടിലിറങ്ങിയ അന്വേഷിപ്പിൻ കണ്ടെത്തും ബോക്സ് ഓഫിസിൽ ഹിറ്റ് അടിച്ചിരിക്കുകയാണ്. ഇൻവെസ്റ്റിഗേഷൻ ഡ്രാമ വിഭാഗത്തിൽ പെട്ട ഈ ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് ജിനു വി എബ്രഹാമാണ്. മലയാള സിനിമ ഇതുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത ഒരു തരം മേക്കിങ്ങ് ആണ് ഈ സിനിമയുടേത്. അതുകൊണ്ട് തന്നെ അന്വേഷിപ്പിൻ കണ്ടെത്തും തുടക്കം മുതലേ ചർച്ചകളിൽ ഇടം നേടി. ഇപ്പോൾ സിനിമ തിയേറ്ററുകളിൽ നാലാം വാരത്തിലേക്ക് കടക്കുകയാണ്. ഇതിനിടെ ചിത്രത്തിൻറെ സക്സസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. തീയറ്റർ […]

1 min read

40 കോടി ക്ലബിൽ ഇടം നേടി അന്വേഷിപ്പിൻ കണ്ടെത്തും; പുത്തൻ റിലീസുകൾക്കിടയിലും കുതിപ്പ് തുടരുന്നു

മറച്ചുപിടിച്ച സത്യങ്ങൾ പുറത്ത് കൊണ്ടുവരാൻ എസ്ഐ ആനന്ദും സംഘവും നടത്തിയ ജൈത്യയാത്ര വിജയം കണ്ടിരിക്കുകയാണ്. ആ​ഗോള ബോക്സോഫിസിൽ 40 കോടി കളക്ഷനാണ് അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രം സ്വന്തമാക്കിയത്. അനേകം പുത്തൻ റിലീസുകൾക്കിടയിലും അടി പതറാതെ കേരളത്തിനകത്തും പുറത്തും മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ് ചിത്രം. ഇന്ന് മുതൽ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടെ ചിത്രം പ്രദർശനം ആരംഭിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. സാംബിയ, ജൊഹാനസ്ബെർ​ഗ്, സെഷൽസ് തുടങ്ങിയ രാജ്യങ്ങളിൽ അന്വേഷിപ്പിൻ കണ്ടെത്തും പ്രദർശനമുണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ […]

1 min read

ആദ്യമായി 50 കോടി ക്ലബിലെത്തുന്ന ഹൊറർ ചിത്രം; പുതുചരിത്രം കുറിച്ച് സ്വന്തം മമ്മൂട്ടി

‘ഭൂതകാലം’ എന്ന ഹൊറർ- മിസ്റ്ററി ത്രില്ലറിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഫെബ്രുവരി 15 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഇപ്പോഴിതാ 50 കോടി ക്ലബ്ബിലും എത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയാണ് വിവരം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു ഹൊറർ- മിസ്റ്ററി ജോണറിൽ ഇറങ്ങിയ ഒരു ചിത്രം മലയാളത്തിൽ 50 കോടി ക്ലബ്ബിലേക്ക് എത്തുന്നത്. കൂടാതെ ചിത്രം ബ്ലാക്ക് ആന്റ് വൈറ്റ് ആണെന്നുള്ളതും […]

1 min read

”എനിക്ക് ഈ സിനിമയിൽ 76 പരിക്കുകൾ ഉണ്ടായി, അതിൽ പുറത്ത് കാണാൻ പറ്റുന്നതും അല്ലാത്തതുമുണ്ട്”; മമ്മൂട്ടി

മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടിക്കമ്പനിയുടെ അഞ്ചാമത്തെ സിനിമയാണ്. മമ്മൂട്ടിക്കമ്പനി നിർമ്മിക്കുന്ന ആദ്യത്തെ ആക്ഷൻ ചിത്രം കൂടിയാണിത്. ഈ കമ്പനിയുടെ നേരത്തെയിറങ്ങിയ കണ്ണൂർ സ്ക്വാഡും, കാതലും മികച്ച വിജയമായിരുന്നു കരസ്ഥമാക്കിയിരുന്നത്. ടർബോയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ ഈയിടെ ഇറങ്ങിയപ്പോൾ വിവിധ കോണുകളിൽ നിന്നും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇതിനിടെ ടർബോയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസിംഗ് പരിപാടിയിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. ടർബോയുടെ ചിത്രീകരണത്തിനിടെ തനിക്ക് […]

1 min read

2024ലെ ആദ്യത്തെ 50 കോടി…! ഞെട്ടിച്ച് മമിത ബൈജു; വമ്പൻ സിനിമകൾക്കൊപ്പം കട്ടയ്ക്ക് നിന്ന് പ്രേമലു

മലയാള സിനിമയിലെ ഈ വർഷത്തെ സർപ്രൈസ് ഹിറ്റടിച്ചിരിക്കുകയാണ് പ്രേമലു എന്ന റൊമാന്റിക് ഡ്രാമ. അപൂർവ്വങ്ങളിൽ അപൂർവ്വമായാണ് ഒരു സാധാരണ സിനിമയ്ക്ക് ഇത്തരത്തിലൊരു നേട്ടം സംഭവിക്കുക. മുൻവിധികളെ എല്ലാം മാറ്റി മറിച്ചുള്ള പ്രകടനമായിരുന്നു ഈ സിനിമ കാഴ്ചവെച്ചത്. വൻ ഹൈപ്പോ ബഹളങ്ങളോ ഒന്നുമില്ലാതെ എത്തി ഹിറ്റ് അടിച്ച ചിത്രത്തിലെ ഹൈലൈറ്റ് മമിത ബൈജു എന്ന യുവനടി തന്നെയാണ്. നസ്ലിൻ ആയിരുന്നു നടൻ. മലയാളത്തിന്റെ പുത്തൻ താരോദയങ്ങൾ എന്ന് ഏവരും നസ്ലിനെയും മമിതയെയും കുറിച്ച് വിധിയെഴുതിയ ചിത്രത്തിന്റെ ടിക്കറ്റ് വിൽപ്പന […]

1 min read

”സിനിമ കഷ്ടപ്പെട്ട പണിയാണ്, ഞാനതിന് തയ്യാറുമാണ്”; വ്യത്യസ്തതയുടെ ബ്രാൻഡ് അമ്പാസിഡർ മൂന്ന് വർഷമായി ചെയ്ത സിനിമകൾ…

സമീപകാലത്തിറങ്ങിയ മമ്മൂട്ടി സിനിമകൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. അദ്ദേഹം ചെയ്യുന്ന ഒരു കഥാപാത്രത്തിൽ നിന്ന് അടുത്തതിലേക്ക് സഞ്ചരിക്കാൻ കഴിയാത്തത്ര ദൂരമുണ്ട്. അതു മാത്രമാല്ല, മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്തത്ര വ്യത്യസ്തമായ പ്രമേയങ്ങളും കഥാപാത്രങ്ങളും മമ്മൂട്ടി എന്ന നടൻ പ്രേക്ഷകന് മുന്നിലേക്കിട്ട് തരുന്നു. നൽപകൻ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ്, കാതൽ ദി കോർ, ഭ്രമയു​ഗം എന്നിവയെല്ലാം താരത്തിന്റെ ക്ലാസ് സിനിമകളാണ്. “സിനിമ കഷ്ടപ്പെട്ട പണിയാണ്. കഷ്ടപ്പെടാൻ തയ്യാറെടുത്താ ഞാൻ വന്നത്. ഇനിയും കഷ്ടപ്പെടാൻ തയ്യാറാണ്” കഴിഞ്ഞ ദിവസം മമ്മൂട്ടി […]

1 min read

”മമ്മൂക്ക എന്നോട് പറഞ്ഞു, നീയെന്റെ പ്രായം മറന്ന് പോകുന്നു എന്ന്, എനിക്ക് അദ്ദേഹത്തിനോട് സോറിയാണ് പറയാനുള്ളത്”; വൈശാഖ്

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ഭ്രമയു​ഗം തിയേറ്ററുകളിൽ മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കിക്കൊണ്ട് മുന്നേറുകയാണ്. ഇതിനിടെ അദ്ദേഹത്തിന്റെ ഇറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും ആരാധകർക്കിടയിൽ ചർച്ചയാകുന്നുണ്ട്. മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് ടർബോ. വൈശാഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഫസ്റ്റ് ലുക്കിൽ നിന്നും വ്യത്യസ്തമായ മേക്ക്ഓവറിലാണ് പുതിയ പോസ്റ്ററിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. മാത്രമല്ല, ഇവർ നിർമ്മിക്കുന്ന ആദ്യത്തെ ആക്ഷൻ ചിത്രം എന്ന പ്രത്യേകതയും […]

1 min read

50 കോടിക്ക് ഇനി ഏതാനും സംഖ്യകൾ മാത്രം; കൊടുമൺ പോറ്റി ഇതുവരെ നേടിയത്….

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ ഭ്രമയു​ഗം സിനിമ തരം​ഗമാവുകയാണ്. പ്രേക്ഷകരുടെ ഇടയിൽ നിന്ന് പോസിറ്റീവ് റെസ്പോൺസ് മാത്രം ലഭിച്ച ഈ ചിത്രം ബോക്സ് ഓഫിസിൽ മികച്ച വിജയം കൊയ്യുമെന്നുറപ്പായി. ആദ്യദിനം മുതൽ മികച്ച പ്രകടനം കാഴ്ച വച്ച ചിത്രം ഇതുവരെ നേടിയ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ഭ്രമയു​ഗത്തിന്റെ ഔദ്യോ​ഗിക പേജിലൂടെയാണ് ബോക്സ് ഓഫീസ് കളക്ഷൻ പുറത്തുവിട്ടിരിക്കുന്നത്. 44.5കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. അതും റിലീസ് ചെയ്ത് ഒൻപത് ദിവസത്തിനുള്ളിൽ. ആ​ഗോളതലത്തിലുള്ള ഭ്രമയു​ഗം കളക്ഷനാണിത്. അടുത്ത രണ്ട് […]

1 min read

പതിമൂന്ന് പേർ കൊല്ലപ്പെട്ട ​ഗുണ കേവ്സിൽ മഞ്ഞുമ്മൽ ബോയ്സിന് മുന്നേ മോഹൻലാൽ..!: ചർച്ചയായി ​​ഗുണ കേവ്സിനുള്ളിലെ മോഹൻലാൽ ചിത്രം

​ഗംഭീര ഓപ്പണിങ്ങ് കളക്ഷൻ ലഭിച്ച് കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സിനിമ. ഓപ്പണിംഗ് ദിനത്തിൽ കേരളത്തിൽ നിന്ന് മാത്രം മൂന്ന് കോടിയിലേറെ കളക്ഷൻ നേടിയ ചിത്രം ഏഴ് കോടി രൂപയാണ് ആഗോളതലത്തിൽ ബോക്‌സ് ഓഫീസിൽ നിന്നും നേടിയത്. ചിത്രത്തിന്റെ ടീസർ എത്തിയത് മുതൽ മഞ്ഞുമ്മൽ ടീം അകപ്പെട്ടു പോയ ഗുണ കേവ്‌സ് ചർച്ചകളിൽ നിറഞ്ഞിരുന്നു. കമൽ ഹാസൻ ചിത്രം ‘ഗുണ’ ചിത്രീകരിച്ചതിന് പിന്നാലെയാണ് ഈ സ്ഥലം ഗുണ കേവ്‌സ് എന്നറിയപ്പെടാൻ തുടങ്ങിയത്. […]