10 Sep, 2024
1 min read

”ആ സീനിൽ മമ്മൂക്ക ശെരിക്കും സിദ്ധാർത്ഥിന്റെ മുഖത്ത് തുപ്പിയതാ, ഒറ്റ ടേക്കിൽ ചെയ്ത് തീർത്തു”; മമ്മൂട്ടി

അൻപത് കോടി ക്ലബിൽ കയറുന്ന ആദ്യ ബ്ലാക്ക് ആന്റ് വൈറ്റ്- ഹൊറർ ചിത്രമാണ് ഭ്രമയു​ഗം. ‘ഭൂതകാലം’ എന്ന ഹൊറർ- മിസ്റ്ററി ത്രില്ലറിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ മമ്മൂട്ടി ചിത്രം ഇതുകൊണ്ട് മാത്രമല്ല പല കാരണങ്ങൾക്കൊണ്ടും വ്യത്യസ്തമാണ്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ച സിനിമയാണ് ഭ്രമയുഗം എന്നാണ് പ്രേക്ഷകരും നിരൂപകരും വിലയിരുത്തുന്നത്. സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിച്ച ഭ്രമയുഗത്തിന് ഒടിടിയിലും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകന്റെയും സിദ്ധാർത്ഥ് ഭരതന്റെയും […]

1 min read

മമ്മൂട്ടിയുടെ ഭ്രമയു​ഗം ഒടിടിയിലേക്ക്; ഈ മാസം 15 മുതൽ സോണി ലൈവിൽ കാണാം

സാങ്കേതികതയുടെ എല്ലാവശങ്ങളും കൈക്കുമ്പിളിൽ ഉള്ള ഈ കാലത്ത്, ഒരു സിനിമ പൂർണമായും ബ്ലാക് ആൻഡ് വൈറ്റിൽ ചിത്രീകരിക്കുക എന്നത് വലിയൊരു പരീക്ഷണം ആണ്. ആ പരീക്ഷണത്തിന് ആയിരുന്നു ഭ്രമയു​ഗം എന്ന മമ്മൂട്ടി ചിത്രം സാക്ഷി ആയത്. ഒടുവിൽ സിനിമ റിലീസ് ചെയ്ത് ആദ്യദിനം മുതൽ പ്രേക്ഷകർ സിനിമയെ നെഞ്ചേറ്റി. സംവിധായകനും അഭിനേതാക്കളും വലിയ തോതിലുള്ള പ്രശംസകൾ സ്വന്തമാക്കി. ഫെബ്രുവരിയിൽ റിലീസ് ചെയ്ത ഭ്രമയു​ഗം ഇപ്പോഴിതാ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്യാനൊരുങ്ങുകയാണ്. ഹൊറർ മിസ്റ്ററി ത്രില്ലറായ ഈ ചിത്രം […]

1 min read

മുതൽമുടക്കിനേക്കാൾ കളക്ഷൻ വാരി ഭ്രമയു​ഗം; 52 കോടി കളക്ഷനുമായി മൂന്നാം വാരത്തിലേക്ക്

ഈ നൂറ്റാണ്ടിൽ ഒരു സിനിമ പൂർണമായും ബ്ലാക് ആൻഡ് വൈറ്റിൽ ചിത്രീകരിക്കുക എന്നത് വലിയൊരു പരീക്ഷണം ആണ്. ഭ്രമയു​ഗം ടീം അതുൾപ്പെടെയുള്ള എല്ലാ പരീക്ഷണങ്ങളിലും വിജയിച്ചു. രാഹുൽ സദാശിവൻ- മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ ഈ ചിത്രം കോടികൾ വാരി പ്രേക്ഷകമനസിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. ഫെബ്രുവരിയിൽ റിലീസ് ചെയ്ത ഭ്രമയു​ഗം ഇപ്പോഴിതാ മാർച്ചിലേക്ക് കടക്കാൻ ഒടുങ്ങുകയാണ്. സിനിമ ഇറങ്ങിയിട്ട് മൂന്നാമത്തെ ആഴ്ചയാണ് വരുന്നത്. മൂന്നാം വാരം എന്നത് മാർച്ച് മാസത്തിലാണ് ആരംഭിക്കുക. ‘Bramayugam March-ing into 3rd Week’, എന്നാണ് […]

1 min read

50 കോടിക്ക് ഇനി ഏതാനും സംഖ്യകൾ മാത്രം; കൊടുമൺ പോറ്റി ഇതുവരെ നേടിയത്….

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ ഭ്രമയു​ഗം സിനിമ തരം​ഗമാവുകയാണ്. പ്രേക്ഷകരുടെ ഇടയിൽ നിന്ന് പോസിറ്റീവ് റെസ്പോൺസ് മാത്രം ലഭിച്ച ഈ ചിത്രം ബോക്സ് ഓഫിസിൽ മികച്ച വിജയം കൊയ്യുമെന്നുറപ്പായി. ആദ്യദിനം മുതൽ മികച്ച പ്രകടനം കാഴ്ച വച്ച ചിത്രം ഇതുവരെ നേടിയ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ഭ്രമയു​ഗത്തിന്റെ ഔദ്യോ​ഗിക പേജിലൂടെയാണ് ബോക്സ് ഓഫീസ് കളക്ഷൻ പുറത്തുവിട്ടിരിക്കുന്നത്. 44.5കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. അതും റിലീസ് ചെയ്ത് ഒൻപത് ദിവസത്തിനുള്ളിൽ. ആ​ഗോളതലത്തിലുള്ള ഭ്രമയു​ഗം കളക്ഷനാണിത്. അടുത്ത രണ്ട് […]

1 min read

‘ഭ്രമയു​ഗം രണ്ടാം ഭാ​ഗം എപ്പോൾ?’: ചോദ്യങ്ങൾക്ക് മറുപടി നൽകി രാഹുൽ സദാശിവൻ

മലയാള ചലച്ചിത്ര ലോകത്ത് മാത്രമല്ല, ഇന്ത്യയിലാകെ ചർച്ചയായിരിക്കുകയാണ് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ സിനിമ ഭ്രമയു​ഗം. കൊടുമൺ പോറ്റിയായുള്ള മമ്മൂട്ടിയുടെ വേഷപ്പകർച്ച ആസ്വദിക്കുകയാണ് ചലച്ചിത്ര ആരാധകർ. ഇതിനിടെ ഭ്രമയുഗം രണ്ടിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ രാഹുൽ സദാശിവൻ. എന്നാൽ ഒറ്റച്ചിത്രം ആയിട്ടാണ് ഭ്രമയുഗം എഴുതിയിരിക്കുന്നതെന്ന് സംവിധായകൻ രാഹുൽ സദാശിവൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. തുടർച്ചയുണ്ടാകുമെന്ന് വേണമെങ്കിൽ വ്യഖ്യാനിക്കാമെന്നേയുള്ളൂ. എന്റെ മുഴുവൻ എനർജിയും ആ സിനിമയ്‍ക്ക് വേണ്ടിയുള്ളത് നൽകിയിരിക്കുകയാണ്. വരാം ഇല്ലാതിരിക്കാം എന്നേ നിലവിൽ പറയാനാകൂ എന്നും […]