മമ്മൂട്ടിയുടെ ഭ്രമയു​ഗം ഒടിടിയിലേക്ക്; ഈ മാസം 15 മുതൽ സോണി ലൈവിൽ കാണാം
1 min read

മമ്മൂട്ടിയുടെ ഭ്രമയു​ഗം ഒടിടിയിലേക്ക്; ഈ മാസം 15 മുതൽ സോണി ലൈവിൽ കാണാം

സാങ്കേതികതയുടെ എല്ലാവശങ്ങളും കൈക്കുമ്പിളിൽ ഉള്ള ഈ കാലത്ത്, ഒരു സിനിമ പൂർണമായും ബ്ലാക് ആൻഡ് വൈറ്റിൽ ചിത്രീകരിക്കുക എന്നത് വലിയൊരു പരീക്ഷണം ആണ്. ആ പരീക്ഷണത്തിന് ആയിരുന്നു ഭ്രമയു​ഗം എന്ന മമ്മൂട്ടി ചിത്രം സാക്ഷി ആയത്. ഒടുവിൽ സിനിമ റിലീസ് ചെയ്ത് ആദ്യദിനം മുതൽ പ്രേക്ഷകർ സിനിമയെ നെഞ്ചേറ്റി. സംവിധായകനും അഭിനേതാക്കളും വലിയ തോതിലുള്ള പ്രശംസകൾ സ്വന്തമാക്കി.

ഫെബ്രുവരിയിൽ റിലീസ് ചെയ്ത ഭ്രമയു​ഗം ഇപ്പോഴിതാ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്യാനൊരുങ്ങുകയാണ്. ഹൊറർ മിസ്റ്ററി ത്രില്ലറായ ഈ ചിത്രം മാർച്ച് 15നാണ് ഒടിടിയിൽ റിലീസ് ചെയ്യുന്നത്. സോണി ലൈവിലായിരിക്കും പ്രേക്ഷകർക്ക് ഭ്രമയു​ഗം കാണാനാവുക. മമ്മൂട്ടി ​ഗ്രേ ഷേഡിലെത്തിയ ചിത്രം രാഹുൽ സദാശിവനാണ് സംവിധാനം ചെയ്തത്. ഭൂതകാലത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ഭ്രമയു​ഗത്തിൽ സിദ്ദാർത്ഥ്, അർജുൻ അശോകൻ, അമാൽഡ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഫെബ്രുവരി 15നാണ് മമ്മൂട്ടി, സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഭ്രമയു​ഗം റിലീസ് ചെയ്തത്. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം അൻപത് കോടി ക്ലബ്ബിലും ഇടംപിടിച്ചു കഴിഞ്ഞു. ഇതുവരെ 52 കോടി അടുപ്പിച്ച് ഭ്രമയു​ഗം നേടിയെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. ചിത്രത്തിന്റെ ആകെ ബജറ്റ് 27.73 കോടി എന്നാണ് നേരത്തെ നിർമ്മാതാക്കളിൽ ഒരാളായ ചക്രവർത്തി രാമചന്ദ്ര അറിയിച്ചിരുന്നത്.