നാൽപ്പത് കോടി സന്തോഷം പുറത്ത് വിട്ട് അന്വേഷിപ്പിൻ കണ്ടെത്തും; സക്സസ് ടീസർ പുറത്ത്
1 min read

നാൽപ്പത് കോടി സന്തോഷം പുറത്ത് വിട്ട് അന്വേഷിപ്പിൻ കണ്ടെത്തും; സക്സസ് ടീസർ പുറത്ത്

ഡാർവിൻ കുര്യാക്കോസ് – ടൊവിനോ തോമസ് കൂട്ടുകെട്ടിലിറങ്ങിയ അന്വേഷിപ്പിൻ കണ്ടെത്തും ബോക്സ് ഓഫിസിൽ ഹിറ്റ് അടിച്ചിരിക്കുകയാണ്. ഇൻവെസ്റ്റിഗേഷൻ ഡ്രാമ വിഭാഗത്തിൽ പെട്ട ഈ ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് ജിനു വി എബ്രഹാമാണ്. മലയാള സിനിമ ഇതുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത ഒരു തരം മേക്കിങ്ങ് ആണ് ഈ സിനിമയുടേത്. അതുകൊണ്ട് തന്നെ അന്വേഷിപ്പിൻ കണ്ടെത്തും തുടക്കം മുതലേ ചർച്ചകളിൽ ഇടം നേടി.

ഇപ്പോൾ സിനിമ തിയേറ്ററുകളിൽ നാലാം വാരത്തിലേക്ക് കടക്കുകയാണ്. ഇതിനിടെ ചിത്രത്തിൻറെ സക്സസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’.

തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറഞ്ഞിരിക്കുന്നത്. എസ് ഐ ആനന്ദ് നാരായണൻ എന്നാണ് ടൊവിനോ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിൻറെ പേര്. കൽക്കിക്കും എസ്രയ്ക്കും ശേഷം ടൊവിനോ പൊലീസ് കഥാപാത്രമായെത്തുന്ന സിനിമയിൽ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും ആദ്യമായി അഭിനയിക്കുന്നുണ്ട്. എഴുപതോളം താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യ സുവി (നൻപകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നു.

ഈ ചിത്രത്തിനു വേണ്ടി വലിയ ബജറ്റിൽ ഒരു ടൗൺഷിപ്പ് തന്നെ കലാസംവിധായകനായ ദിലീപ് നാഥ് ഒരുക്കിയിരുന്നു. തങ്കം എന്ന സിനിമയ്ക്ക് ശേഷം ഗൗതം ശങ്കർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് സൈജു ശ്രീധർ, സംഗീതം സന്തോഷ് നാരായണൻ, കലാ സംവിധാനം ദിലീപ് നാഥ്, മേക്കപ്പ് സജി കാട്ടാക്കട, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പി ആർ ഒ ശബരി, വിഷ്വൽ പ്രൊമോഷൻസ് സ്നേക്ക്പ്ലാൻറ്, മാർക്കറ്റിങ് ബിനു ബ്രിങ്ഫോർത്ത്.