21 Sep, 2024
1 min read

”സിനിമ കഷ്ടപ്പെട്ട പണിയാണ്, ഞാനതിന് തയ്യാറുമാണ്”; വ്യത്യസ്തതയുടെ ബ്രാൻഡ് അമ്പാസിഡർ മൂന്ന് വർഷമായി ചെയ്ത സിനിമകൾ…

സമീപകാലത്തിറങ്ങിയ മമ്മൂട്ടി സിനിമകൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. അദ്ദേഹം ചെയ്യുന്ന ഒരു കഥാപാത്രത്തിൽ നിന്ന് അടുത്തതിലേക്ക് സഞ്ചരിക്കാൻ കഴിയാത്തത്ര ദൂരമുണ്ട്. അതു മാത്രമാല്ല, മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്തത്ര വ്യത്യസ്തമായ പ്രമേയങ്ങളും കഥാപാത്രങ്ങളും മമ്മൂട്ടി എന്ന നടൻ പ്രേക്ഷകന് മുന്നിലേക്കിട്ട് തരുന്നു. നൽപകൻ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ്, കാതൽ ദി കോർ, ഭ്രമയു​ഗം എന്നിവയെല്ലാം താരത്തിന്റെ ക്ലാസ് സിനിമകളാണ്. “സിനിമ കഷ്ടപ്പെട്ട പണിയാണ്. കഷ്ടപ്പെടാൻ തയ്യാറെടുത്താ ഞാൻ വന്നത്. ഇനിയും കഷ്ടപ്പെടാൻ തയ്യാറാണ്” കഴിഞ്ഞ ദിവസം മമ്മൂട്ടി […]

1 min read

2023ൽ നഷ്ടം 300 കോടിയെന്ന് നിർമ്മാതാക്കൾ: നാല് സൂപ്പർ ഹിറ്റുകളും 200 പരാജയങ്ങളും

മലയാള സിനിമയിൽ 2023ലുണ്ടായ നഷ്ടങ്ങളുടെ കണക്ക് പുറത്ത് വിട്ട് നിർമ്മാതാക്കൾ. ഈ വർഷം മലയാള സിനിമയുടെ ബിസിനസ് നഷ്ടം 300 കോടിയെന്നാണ് നിർമാതാക്കൾ പറയുന്നത്. പുറത്തിറങ്ങിയ 212 ചിത്രങ്ങളിൽ നാലെണ്ണം മാത്രമാണ് സൂപ്പർ ഹിറ്റായത്. മുടക്ക് മുതൽ തിരിച്ചുകിട്ടിയത് 20 ചിത്രങ്ങൾക്ക് മാത്രമാണെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അറിയിച്ചു. 2018, കണ്ണൂർ സ്‌ക്വാഡ്, ആർഡിഎക്‌സ്, രോമാഞ്ചം എന്നീ ചിത്രങ്ങളാണ് ഈ വർഷത്തെ സൂപ്പർ ഹിറ്റ് പട്ടികയിൽ ഇടം പിടിച്ചത്. ഇരുപത് ചിത്രങ്ങൾ നഷ്ടമുണ്ടാക്കാതെ രക്ഷപ്പെട്ടെന്ന് പറയുമ്പോഴും പന്ത്രണ്ട് ചിത്രങ്ങൾക്ക് […]

1 min read

‘അമ്മയുടെ വള പണയം വെച്ച് ആദ്യ അഭിനയം, അന്ന് പറ്റിക്കപ്പെട്ടു; എങ്കിലും സിനിമാമോഹം കൈവിട്ടില്ല’: ദീപക് പറമ്പോൾ

13 വർഷങ്ങള്‍ക്ക് മുമ്പ് ‘മലർവാടി ആർട്സ് ക്ലബ്ബി’ലൂടെ വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച നടനാണ് ദീപക് പറമ്പോള്‍. ശേഷം ഇതിനകം ചെറുതും വലുതുമായ നാൽപതോളം സിനിമകളുടെ ഭാഗമായി ദീപക്. അടുത്തിടെ റിലീസായ കണ്ണൂർ സ്ക്വാഡ്, ചാവേർ, ഇമ്പം തുടങ്ങിയ സിനിമകളിൽ ഏറെ പ്രാധാന്യമുള്ള വേഷങ്ങളിലായിരുന്നു ദീപക് എത്തിയിരുന്നത്. ഇപ്പോഴിതാ സിനിമാ ലോകത്തേക്ക് എത്തിച്ചേരാൻ താൻ പിന്നിട്ട വഴികളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ദീപക് പറമ്പോള്‍. അഭിനയ മോഹം മൂലം ജീവിതത്തിൽ ഉണ്ടായ മറക്കാനാകാത്ത ഒരു സംഭവത്തെ കുറിച്ച് ദീപക് […]

1 min read

ഒടിടി ഭരിക്കാൻ ഇനി ‘പടത്തലവൻ’ ; ‘കണ്ണൂർ സ്ക്വാഡ്’ സ്ട്രീമിം​ഗ് ആരംഭിച്ചു

ഈ വര്‍ഷത്തെ എന്നല്ല, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നാണ് ഇപ്പോള്‍ കണ്ണൂര്‍ സ്ക്വാഡ്. വലിയ പ്രീ റിലീസ് പബ്ലിസിറ്റിയൊന്നും കൂടാതെ സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. അതേ പേരിലുള്ള യഥാര്‍ഥ പൊലീസ് സംഘത്തിന്‍റെ ചില യഥാര്‍ഥ അനുഭവങ്ങളെ ആസ്പദമാക്കി മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് റോബി വര്‍ഗീസ് രാജ് ആയിരുന്നു. വലിയ പ്രൊമോഷന്‍ ഇല്ലാതെ എത്തിയിട്ടും ആദ്യ പ്രദര്‍ശനങ്ങളോടെതന്നെ ചിത്രത്തിന് പോസിറ്റീവ് മൌത്ത് […]

1 min read

പണം വാരി കൂട്ടി “കണ്ണൂർ സ്ക്വാഡ് “… അമ്പരപ്പിച്ച് പടത്തലവൻ …!

മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‍ക്വാഡ് സിനിമ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. ആദ്യദിനം മുതൽ വൻ മൗത്ത് പബ്ലിസിറ്റിയാണ് കണ്ണൂർ സ്ക്വാഡിന് ലഭിച്ചത്. അത് ബോക്സ് ഓഫീസ് കുതിപ്പിനും ചിത്രത്തെ വളരെ അധികം സഹായിച്ചു എന്ന് നിസംശയം പറയാം. റിലീസിന് കണ്ണൂര്‍ സ്‍ക്വാഡ് 2.40 കോടി രൂപ നേടി ബോക്സ് ഓഫീസില്‍ കുതിപ്പിന് തുടക്കമിട്ടപ്പോള്‍ വൻ വിജയത്തിലേക്കുള്ളതാണ് എന്ന് ഇപ്പോള്‍ മനസിലാകുകയും ചെയ്യുന്നു. കഴിഞ്ഞ ഒക്ടോബർ 19 ന് ലോകേഷ് കനകരാജ് വിജയ് ചിത്രം ലിയോ കേരളത്തിൽ 655 […]

1 min read

ഈ വാരാന്ത്യം കൂടുതല്‍ തിയറ്ററുകളിലേക്ക് ‘കണ്ണൂര്‍ സ്ക്വാഡ്’

മലയാള സിനിമയിൽ അടുത്ത കാലത്തൊരു ട്രെന്റിന് തുടക്കമിട്ടിട്ടുണ്ട്. വലിയ പ്രമോഷനെ ആരവമോ ഒന്നും ഇല്ലാതെ എത്തി, സിനിമയുടെ എല്ലാ ചേരുവയും ഒത്തുചേർന്ന് ഹിറ്റടിക്കുന്ന ചിത്രങ്ങളാണ് അവ. രോമാഞ്ചം ആയിരുന്നു ഈ വർഷം ആ ട്രെന്റിന് തുടക്കമിട്ട ചിത്രം. പിന്നാലെ 2018 പോലുള്ള സിനിമകൾ എത്തി. അക്കൂട്ടത്തിലേക്കാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് എത്തിയത്. പൊതുവിൽ മുൻനിര താരങ്ങളുടെ ചിത്രങ്ങൾക്ക് വൻ ഹൈപ്പാണ് ലഭിക്കുന്നത്. എന്നാൽ സീറോ പ്രൊമോഷൻ, സീറോ ഹൈപ്പ് ആയിരുന്നു കണ്ണൂർ സ്ക്വാഡിന്റെ പ്രത്യേകത. […]

1 min read

75 കോടി ക്ലബില്‍ ഇടം പിടിച്ച് മമ്മൂട്ടി കമ്പനിയുടെ മമ്മൂട്ടി ചിത്രം “കണ്ണൂര്‍ സ്‌ക്വാഡ്”

മമ്മൂട്ടി നായകനായി വമ്പൻ വിജയ ചിത്രമായിരിക്കുകയാണ് കണ്ണൂര്‍ സ്‍ക്വാഡ്. വൻ ഹൈപ്പില്ലാതെ എത്തിയിട്ടും മമ്മൂട്ടി ചിത്രം അമ്പരപ്പിക്കുന്ന വിജയമാണ് നേടുന്നത്. മമ്മൂട്ടി നായകനായ ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. 75 കോടി ക്ലബില്‍ ഇടം പിടിച്ച് മമ്മൂട്ടി കമ്പനിയുടെ മമ്മൂട്ടി ചിത്രം. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷനാണ് 18 ദിവസം കൊണ്ട് 75 കോടി കടന്നത്. കേരളത്തില്‍ നിന്ന് 37 കോടിയിലേറെ ചിത്രം കളക്ട് ചെയ്തപ്പോള്‍ കേരളത്തിനു പുറത്ത് നിന്ന് ആറ് കോടിയോളം […]

1 min read

പൊടി പാറും ഫൈറ്റുമായി ടീം ‘കണ്ണൂർ സ്ക്വാഡ് : സക്സസ് ടീസർ

മമ്മൂട്ടി നായകനായി വേഷമിട്ട പുതിയ ചിത്രം കണ്ണൂര്‍ സ്‍ക്വാഡ് കുതിപ്പ് തുടരുകയാണ്. വൻ ഹൈപ്പില്ലാതെ എത്തിയ ഒരു ചിത്രമായിട്ടും കണ്ണൂര്‍ സ്‍ക്വാഡ് പിന്നീട് വൻ വിജയമായി മാറുകയായിരുന്നു. കണ്ണൂര്‍ സ്‍ക്വാഡിന്റെ റിലീസ് കുറഞ്ഞ സ്‍ക്രീനുകളില്‍ മാത്രമായിരുന്നു. എന്നാല്‍ കേരളത്തിനു പുറത്തും നൂറിലധികം തിയറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടിരിക്കുന്ന കണ്ണൂര്‍ സ്‍ക്വാഡിന്റെ കളക്ഷൻ ആഗോളതലത്തില്‍ 70 കോടി കവിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സക്സസ് ടീസർ പുറത്തിറക്കിയിരിക്കുകയാണ് ടീം ‘കണ്ണൂർ സ്ക്വാഡ്’. ചിത്രത്തിലെ പ്രധാന രം​ഗങ്ങളിൽ ഒന്നായ ‘ടിക്രി’ വില്ലേജിലെ മാസ് […]

1 min read

‘എനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു കാര്യം തള്ളിക്കളഞ്ഞത് പുകവലിയാണ്’ : മമ്മൂട്ടി അന്ന് പറഞ്ഞ വാക്കുകൾ വൈറലാവുന്നു

മമ്മൂട്ടി എന്നാൽ മലയാളികൾക്ക് ഒരു വികാരമാണ്. മലയാള സിനിമയിലും മലയാളികളുടെ ജീവിതത്തിലും മമ്മൂട്ടിയ്ക്കുള്ള സ്വാധീനം വാക്കുകൾക്ക് അതീതമാണ്. സിനിമ സ്വപ്‌നം കാണുന്നവർക്കെല്ലാം ഒരു ടെസ്റ്റ് ബുക്കാണ് അദ്ദേഹത്തിന്റെ കരിയർ. സിനിമയിലേക്കെത്തുന്ന ഏതൊരു പുതുമുഖവും മാതൃകയാക്കുന്ന താരവും മമ്മൂട്ടിയാണ്. അഭിനയം കൊണ്ട് മാത്രമല്ല വ്യക്തിത്വം കൊണ്ടും പലർക്കും റോൾ മോഡലാണ് മമ്മൂട്ടി. സഹതാരങ്ങൾ പോലും മെഗാസ്റ്റാറിന്റെ ജീവിതരീതിയെ കുറിച്ചും ശീലങ്ങളെ കുറിച്ചും വാചാലരാകാറുണ്ട്. ഇപ്പോൾ മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് സൂപ്പർ ഹിറ്റായി പ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടെ […]

1 min read

’50കോടി അല്ലടാ..70 കോടിയായി’; ‘കണ്ണൂര്‍ സ്‌ക്വാഡ്’ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റിലേക്കെന്ന് ശബരീഷ്

വന്‍ ഹൈപ്പോ പ്രൊമോഷന്‍ പരിപാടികളോ ഒന്നും ഇല്ലാതെ വന്ന് വിജയക്കിരീടം ചൂടിയിരിക്കുകയാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. ഈ വര്‍ഷം മലയാളത്തില്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മമ്മൂട്ടി ചിത്രം മാറുമ്പോള്‍, മലയാളികള്‍ക്കും ആവേശത്തിമിര്‍പ്പ്. മികച്ച മൗത്ത് പബ്ലിസിറ്റിയോടെ തുടക്കമായ ചിത്രം ഇപ്പോള്‍ മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. കണ്ണൂര്‍ സ്‌ക്വാഡിന് ശേഷം ഒരുപിടി സിനിമകള്‍ പുറത്തിറങ്ങിയെങ്കിലും അവയെ എല്ലാം മറികടന്ന് ‘സൂപ്പര്‍ സ്‌ക്വാഡി’ന്റെ കളക്ഷന്‍ തേരോട്ടം തുടരുകയാണ്. ഇതിനികം കണ്ണൂര്‍ സ്വകാഡ് 50 കോടി നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ശബരീഷ് […]