15 Oct, 2024
1 min read

മമ്മൂട്ടിയുടേയും മോഹൻലാലിന്‍റേയും ഒപ്പം അഭിനയിച്ചു, ഇനി സുരേഷ് ഗോപിക്കൊപ്പം; ‘വരാഹ’ത്തിൽ നായികയായി പ്രാചി തെഹ്‍ലാൻ

സുരേഷ് ഗോപി,സൂരജ് വെഞ്ഞാറമൂട്,ഗൗതം വാസുദേവ് ​​മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന “വരാഹം” എന്ന സിനിമയിൽ നായികയായി പ്രാചി തെഹ്‍ലാൻ. മമ്മൂട്ടിയുടെ “മാമാങ്കം” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ പ്രാചി തെഹ് ലാൻ ശേഷം റാം എന്ന മോഹൻലാൽ ചിത്രത്തിലും അഭിനയിച്ചിരുന്നു. ചിത്രം റിലീസിനായി ഒരുങ്ങുകയുമാണ്. നവ്യ നായർ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദ്ദിഖ്, സരയു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ്‌ […]

1 min read

അന്യായം! ഇത് ചെകുത്താന്‍റെ കൊലച്ചിരി; ബ്ലാക്ക് ആൻഡ് വൈറ്റിൽ ആളിപ്പടർന്ന് ‘ഭ്രമയുഗം’ ടീസര്‍

കുറച്ചുനാളുകളായി ഏറെ വേറിട്ട രീതിയിലുള്ള സിനിമകളെ തിരഞ്ഞുപിടിച്ച് ചെയ്യുന്ന നടൻ മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയായി തിയേറ്ററുകളിലെത്താനൊരുങ്ങുന്ന ‘ഭ്രമയുഗ’ത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ടീസർ പുറത്തിറങ്ങി. പ്രേക്ഷകര്‍ക്ക് ഒരു പിടിയും തരാത്ത ടീസർ നിഗൂഢവും ദുരൂഹവുമായ ദൃശ്യങ്ങളുമായാണ് എത്തിയിരിക്കുന്നത്. ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. മമ്മൂട്ടിയെ കൂടാതെ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നീ താരങ്ങളും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വേറിട്ട […]

1 min read

രജനികാന്തും മാരി സെൽവരാജും ആദ്യമായി ഒന്നിക്കുന്നു; ‘തലൈവർ 172’ പ്രഖ്യാപിച്ചു

തമിഴ് സിനിമാ രംഗത്തെ ശ്രദ്ധേയരായ രണ്ട് പ്രതിഭകൾ ആദ്യമായി ഒന്നിക്കുന്ന വാർത്ത സോഷ്യൽമീഡിയ ആഘോഷമാക്കിയിരിക്കുകയാണ്. സൂപ്പർ സ്റ്റാർ രജനികാന്തും യുവ സംവിധായക നിരയിലെ ശ്രദ്ധേയ സംവിധായകൻ മാരി സെൽവരാജും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ‘തലൈവർ 172’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ. രജനികാന്തിന്‍റെ അഭിനയ ജീവിതത്തിലെ 172 മത് ചിത്രമായാണ് ഇത് എത്തുന്നത്. ചിത്രത്തിന്‍റെ തിരക്കഥ രജനികാന്തിന് ഇഷ്ടപ്പെട്ടതായും, ലോകേഷ് കനകരാജുമായുള്ള ചിത്രത്തിന് ശേഷം തലൈവർ 172 ചിത്രീകരണം ആരംഭിക്കുമെന്നും തമിഴ് മാധ്യമങ്ങൾ […]

1 min read

മുകേഷും ഉർവ്വശിയും ധ്യാനും ഒന്നിക്കുന്ന ‘അയ്യർ ഇൻ അറേബ്യ’ ഫെബ്രുവരി 2ന് തിയേറ്ററുകളിൽ

മുകേഷ്, ഉർവ്വശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അയ്യർ ഇൻ അറേബ്യ” ഫെബ്രുവരി രണ്ടിന് തിയേറ്ററുകളിലെത്തും. വെൽത്ത് ഐ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി […]

1 min read

‘ ചെകുത്താനിൽ വിശ്വാസമുണ്ടോ, ഞാനാണ് ചെകുത്താൻ’; ഞെട്ടിച്ച് ധനുഷിന്‍റെ ‘ക്യാപ്റ്റൻ മില്ലർ’ ട്രെയിലർ

തമിഴിലെ ശ്രദ്ധേയ താരം ധനുഷിന്‍റെ ഈ വർഷത്തെ ബിഗ് ബജറ്റ് ചിത്രം ‘ക്യാപ്റ്റൻ മില്ലർ’ ട്രെയിലർ പുറത്തിറങ്ങി. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം 30 ലക്ഷത്തോളം കാഴ്ചക്കാരുമായി ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ്. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടമാണ് ചിത്രമെന്ന സൂചന നൽകുന്നതാണ് ട്രെയിലർ. ജനുവരി 12ന് പൊങ്കൽ റിലീസായി ചിത്രം തിയറ്ററുകളിലെത്താനൊരുങ്ങുകയാണ്. അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. സത്യജ്യോതി ബാനറിൽ ടി.ജി. നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് സെന്തിൽ ത്യാഗരാജനും […]

1 min read

ഇതുവരെ കാണാത്ത നിവിൻ പോളി!! ‘ഏഴ് കടൽ ഏഴ് മലൈ’ ഗ്ലിംപ്‍സ് വീഡിയോ പുറത്ത്

‘റിച്ചി’ക്ക് ശേഷം നിവിൻ പോളി നായകനായെത്തുന്ന തമിഴ് ചിത്രമായ ‘ഏഴ് കടൽ ഏഴ് മലൈ’ ഗ്ലിംപ്‍സ് വീഡിയോ പുറത്തിറങ്ങി. തമിഴിലെ ശ്രദ്ധേയ സംവിധായകനായ റാം ആണ് സംവിധാനം. വ്യത്യസ്തമായൊരു പ്രണയകഥയാണ് ചിത്രമെന്നാണ് ഗ്ലിംപ്‍സ് വീഡിയോ തരുന്ന സൂചനകള്‍. തമിഴ് നടൻ സൂരിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തില്‍ അഞ്ജലിയാണ് നായികയായി എത്തുന്നത്. മുടിയൊക്കെ നീട്ടി വളർത്തി ഇതുവരെ കാണാത്ത ലുക്കിലാണ് ചിത്രത്തിൽ നിവിൻ. എൻ കെ ഏകാംബരമാണ് ഛായാഗ്രാഹണം. യുവൻ ശങ്കർ രാജ സംഗീത സംവിധാനം. അന്താരാഷ്ട്ര […]

1 min read

ജയറാമിന് പിന്നാലെ കുട്ടിക്കർഷകർക്ക് സഹായ ഹസ്തം നീട്ടി മമ്മൂട്ടിയും പൃഥ്വിരാജും

തൊടുപുഴയില്‍ വിഷബാധയേറ്റ് പശുക്കള്‍ ചത്ത സംഭവത്തില്‍ കുട്ടികര്‍ഷകർക്ക് സഹായ ഹസ്തം നീട്ടി നടൻ ജയറാം എത്തിയതിന് പിന്നാലെ കുട്ടികർഷകർക്ക് കൈത്താങ്ങായി മമ്മൂട്ടിയും പൃഥ്വിരാജും എത്തി. ജയറാം തന്‍റെ പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ചിനായി മാറ്റിവച്ച അഞ്ച് ലക്ഷം രൂപയാണ് കുട്ടികളെ നേരില്‍ക്കണ്ട് നല്‍കിയത്. ഇന്ന് രാവിലെ വെള്ളിയാമറ്റത്തെ വീട്ടിലെത്തിയാണ് ജയറാം തന്‍റെ പുതിയ സിനിമയുടെ അണിയറപ്രവർത്തകരുടെ കൂടി സമ്മതത്തോടെ കുടുംബത്തിന് ആശ്വാസമായി തുക നൽകിയത്. ഇതിന് പിന്നാലെയാണ് മമ്മൂട്ടിയും പൃഥ്വിരാജും ഈ കുടുംബത്തിന് സഹായധനം പ്രഖ്യാപിക്കുകയുണ്ടായി. മമ്മൂട്ടി […]

1 min read

50 കോടി ക്ലബ്ബിൽ ‘നേര്’ ; സ്നേഹക്കൂടിലെ അന്തേവാസികളോടൊപ്പം വിജയം ആഘോഷിച്ച് കോട്ടയം മോഹൻലാൽ ഫാൻസ് ക്ലബ്ബ്

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘നേര്’ മികച്ച പ്രേക്ഷക പിന്തുണയോടെ 50 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. ഇപ്പോഴിതാ നേരിന്‍റെ വൻ വിജയം ആഘോഷിച്ചിരിക്കുകയാണ് കോട്ടയം മോഹൻലാൽ ഫാൻസ് ക്ലബ്ബ്. കോട്ടയം സെൻട്രൽ സിനിമാസിൽ നടന്ന ചടങ്ങിൽ സിനിമയുടെ അണിയറപ്രവർത്തകരും സ്നേഹക്കൂട് അഭയമന്ദിരത്തിലെ അന്തേവാസികളും ഭാഗമായി. കേക്കു മുറിച്ചും മധുരം പങ്കുവച്ചുമാണ് സിനിമയുടെ വിജയം ആഘോഷിച്ചത്. ചിത്രത്തിൽ വില്ലനായി വേഷമിട്ട ശങ്കർ ഇന്ദുചൂഡൻ, എഡിറ്റർ വിനായക് എന്നിവർ‍ വിശിഷ്ടാതിഥികളായെത്തുകയുണ്ടായി. കോട്ടയത്ത് പ്രവർത്തിക്കുന്ന സ്നേഹക്കൂട് അഭയമന്ദിരത്തിലെ […]

1 min read

‘ലാഗില്ലാതെ സിനിമ ചെയ്യാൻ എനിക്കറിയില്ല, എന്‍റെ മേക്കിങ് സ്റ്റൈൽ അതാണ്’: ജീത്തു ജോസഫ്

ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ‘നേര്’ എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുടെ വൻ വിജയത്തിന് ശേഷം ജീത്തു ജോസഫ് ഇപ്പോഴത്തെ മാറിയ പ്രേക്ഷക സമൂഹത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലായിരിക്കുകയാണ്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ജീത്തു ഇത് പറഞ്ഞിരിക്കുന്നത്. ”ഇപ്പോള്‍ സിനിമയുടെ സാങ്കേതികവശങ്ങളെക്കുറിച്ച് പ്രേക്ഷകർക്ക് നല്ല അറിവുണ്ട്. ലോക സിനിമകളടക്കം കണ്ട് ഏവരുടേയും ആസ്വാദനരീതി തന്നെ മാറി. അതിനാൽ തന്നെ നമ്മുടെ മേക്കിങ് സ്റ്റൈൽ നവീകരിക്കേണ്ടതുണ്ട്. അപ്പോഴും […]

1 min read

പ്രളയബാധിതർക്കായ് സഹായ ഹസ്തം നീട്ടി വിജയ്; ഒരു ലക്ഷംവരെ രൂപവരെ ധനസഹായം

വെള്ളപ്പൊക്കം മൂലം ജീവിതം ദുരിതത്തിലായ എണ്ണൂറോളം കുടുംബങ്ങള്‍ക്കായ് സഹായ ഹസ്തം നീട്ടി നടൻ വിജയ്. തിരുനെല്‍വേലി, തൂത്തുക്കുടി പ്രദേശങ്ങളിലെ പ്രളയ ബാധിത മേഖലകളിലാണ് ജനങ്ങള്‍ക്ക് സഹായഹസ്തവുമായി നടനെത്തിയത്. പ്രളയബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തി അദ്ദേഹം അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു. തന്‍റെ ആരാധകരുടെ സഹായത്തോടെയാണ് വിജയ് അര്‍ഹരായ കുടുംബങ്ങളെ തിരഞ്ഞെടുത്ത് സഹാം നൽകുകയുണ്ടായത്. പ്രളയം മൂലം വീടുകള്‍ക്ക് കേടുപാടുകള്‍ വന്നവര്‍ക്ക് 10000 രൂപ വീതവും വീട് പൂര്‍ണമായും നശിച്ചവര്‍ക്ക് 50000 രൂപ വീതവും നല്‍കുകയുണ്ടായി. ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായ ഒരു […]