ഇതുവരെ കാണാത്ത നിവിൻ പോളി!! ‘ഏഴ് കടൽ ഏഴ് മലൈ’ ഗ്ലിംപ്‍സ് വീഡിയോ പുറത്ത്
1 min read

ഇതുവരെ കാണാത്ത നിവിൻ പോളി!! ‘ഏഴ് കടൽ ഏഴ് മലൈ’ ഗ്ലിംപ്‍സ് വീഡിയോ പുറത്ത്

‘റിച്ചി’ക്ക് ശേഷം നിവിൻ പോളി നായകനായെത്തുന്ന തമിഴ് ചിത്രമായ ‘ഏഴ് കടൽ ഏഴ് മലൈ’ ഗ്ലിംപ്‍സ് വീഡിയോ പുറത്തിറങ്ങി. തമിഴിലെ ശ്രദ്ധേയ സംവിധായകനായ റാം ആണ് സംവിധാനം. വ്യത്യസ്തമായൊരു പ്രണയകഥയാണ് ചിത്രമെന്നാണ് ഗ്ലിംപ്‍സ് വീഡിയോ തരുന്ന സൂചനകള്‍. തമിഴ് നടൻ സൂരിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തില്‍ അഞ്ജലിയാണ് നായികയായി എത്തുന്നത്. മുടിയൊക്കെ നീട്ടി വളർത്തി ഇതുവരെ കാണാത്ത ലുക്കിലാണ് ചിത്രത്തിൽ നിവിൻ.

എൻ കെ ഏകാംബരമാണ് ഛായാഗ്രാഹണം. യുവൻ ശങ്കർ രാജ സംഗീത സംവിധാനം. അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട സിനിമ കൂടിയാണ് ഏഴ് കടൽ ഏഴ് മലൈ.

മമ്മൂട്ടി നായകനായ പേരൻപ് സിനിമയ്‍ക്ക് ശേഷം റാം ഒരുക്കുന്ന സിനിമയായതിനാൽ തന്നെ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷകളാണ്. സുരേഷ് കാമാച്ചി വി ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ നിര്‍മിക്കുന്ന ചിത്രമാണ് ഏഴ് കടൽ ഏഴ് മലൈ. വസ്ത്രാലങ്കാരം ചന്ദ്രക്കാന്ത് സോനവാനെ നിര്‍വഹിക്കുന്നു. ആക്ഷൻ സ്റ്റണ്ട് സിൽവ തുടങ്ങിയവരാണ്.