‘ ചെകുത്താനിൽ വിശ്വാസമുണ്ടോ, ഞാനാണ് ചെകുത്താൻ’; ഞെട്ടിച്ച് ധനുഷിന്‍റെ ‘ക്യാപ്റ്റൻ മില്ലർ’ ട്രെയിലർ
1 min read

‘ ചെകുത്താനിൽ വിശ്വാസമുണ്ടോ, ഞാനാണ് ചെകുത്താൻ’; ഞെട്ടിച്ച് ധനുഷിന്‍റെ ‘ക്യാപ്റ്റൻ മില്ലർ’ ട്രെയിലർ

തമിഴിലെ ശ്രദ്ധേയ താരം ധനുഷിന്‍റെ ഈ വർഷത്തെ ബിഗ് ബജറ്റ് ചിത്രം ‘ക്യാപ്റ്റൻ മില്ലർ’ ട്രെയിലർ പുറത്തിറങ്ങി. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം 30 ലക്ഷത്തോളം കാഴ്ചക്കാരുമായി ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ്. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടമാണ് ചിത്രമെന്ന സൂചന നൽകുന്നതാണ് ട്രെയിലർ. ജനുവരി 12ന് പൊങ്കൽ റിലീസായി ചിത്രം തിയറ്ററുകളിലെത്താനൊരുങ്ങുകയാണ്.

അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. സത്യജ്യോതി ബാനറിൽ ടി.ജി. നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ്. ധനുഷിനൊപ്പം പ്രിയങ്ക അരുൾ മോഹൻ, ശിവ് രാജ് കുമാർ, സുന്ദിപ് കിഷൻ, ജോൺ കൊക്കെൻ, നിവേദിത സതീഷ് തുടങ്ങി നിരവധി പേര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കോവറുകളാണ് ചിത്രത്തിൽ ധനുഷിനുള്ളത്. പല കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന സിനിമയിൽ പല പല രൂപവ്യത്യാസങ്ങളിൽ ധനുഷ് പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണ് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാനാകുന്നത്. ആക്ഷൻ പാക്ക്ഡ് ചിത്രമെന്നാണ് സൂചന.