Reviews
ഇത് വരെ ഇറങ്ങിയതിൽ ബെസ്റ്റ് റിവഞ്ച് മൂവി “റോഷാക്ക് ” : കുറിപ്പ് വൈറൽ
പേര് കേട്ടപ്പോൾ മുതൽ എന്താണിത് എന്ന് പലരും ഇന്റർനെറ്റിനെ അരിച്ചുപെറുക്കി പരതിയെടുത്ത ഒരു മമ്മൂട്ടി ചിത്രമാണ് റോഷാക്ക് . വ്യത്യസ്തമായ ആഖ്യാന രീതിയും കഥപറച്ചിലും കൊണ്ട് സിനിമാസ്വാദകരെ തിയറ്ററിൽ പിടിച്ചിരുത്തിയ മമ്മൂട്ടി ചിത്രമായിരുന്നു ‘റോഷാക്ക്’. പ്രഖ്യാപന സമയം മുതൽ പ്രേക്ഷ ശ്രദ്ധനേടിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയിരുന്നു. ബോക്സ് ഓഫീസിലും തിളങ്ങിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് സമീര്‍. […]
“രണ്ടാം പകുതിയിൽ മമ്മൂട്ടി വരുന്നത്തോട് കൂടി പടത്തിന്റെ ഗ്രാഫ് തന്നെ ഉയർന്നു”
രൂപത്തിലും ഭാവത്തിലും മാറിയ ജയറാം. അതിഥി വേഷത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന മമ്മൂട്ടി. സംവിധായകനായി മിഥുൻ മാനുവേല്‍ തോമസ്. ഓസ്‍ലറിന്റെ ഹൈപ്പിന് ധാരാളമായിരുന്നു ഇതൊക്കെ. ആ പ്രതീക്ഷകള്‍ നിറവേറ്റുന്ന ചിത്രം തന്നെയാകുന്നു ജയറാം നായകനായി മെഡിക്കല്‍ ത്രില്ലറായി എത്തിയ ഓസ്‍ലര്‍. ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമാസ്വാദകർ കാത്തിരുന്നത്. ആ കാത്തിരിപ്പ് വെറുതെ ആയില്ലെന്നാണ് ആദ്യ ഷോ കഴിഞ്ഞുള്ള പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ജയറാമിന്‍റെ മലയാളത്തിലേക്കുള്ള നല്ലൊരു തിരിച്ചുവരവാണ് ഓസ്‍ലർ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഫുള്‍ എന്‍ഗേജിംഗ് ആയിട്ടുള്ള […]
50 കോടി ക്ലബ്ബിൽ വീണ്ടും മോഹൻലാൽ; ‘ദൃശ്യം’ മുതൽ ‘നേര്’ വരെ
ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ഏറ്റവും പുതിയ ചിത്രം ‘നേര്’ ബോക്സ് ഓഫീസിൽ അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ്. മലയാള സിനിമയിലെ ഇരുപതാമത്തെ 50 കോടി വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ നേടുന്ന ചിത്രമാണ് ‘നേര്’. 2023ലെ ക്രിസ്തുമസ് ചിത്രമായി ചിത്രത്തിൻ്റെ രചന അഡ്വക്കേറ്റ് ശാന്തി മായാദേവിയാണ്. അനശ്വര രാജൻ, സിദ്ധിഖ്, ജഗദീഷ്, പ്രിയാമണി, ശ്രീധന്യ, നന്ദു തുടങ്ങിയവരാണ് മറ്റ് പ്രമുഖതാരങ്ങൾ. പത്ത് വർഷം മുൻപ് 2013ലെ ക്രിസ്തുമസ് കാലത്താണ് ആദ്യമായൊരു മലയാള ചിത്രം ലോകവ്യാപകമായി […]
‘നേര് മലയാളികളുടെ സദാചാര ആഗ്രഹങ്ങൾക്ക് പുറത്താണ്’; പ്രിയപ്പെട്ട മോഹൻലാലിനും അനശ്വര രാജനും അഭിവാദ്യങ്ങൾ
നേര് വല്ലാത്തൊരു സിനിമയാണ്, തിയേറ്ററിൽ നിന്നിറങ്ങി നേരത്തോട് നേരം എത്തിയിട്ടും കഥാപാത്രങ്ങളും കഥയും ഹൃദയത്തിൽ നിന്നിറങ്ങിപ്പോകുന്നില്ല. മോഹൻലാൽ ഗംഭീര തിരിച്ച് വരവ് നടത്തി അസാധ്യ പെർഫോമൻസ് നടത്തിയ സിനിമയാണെങ്കിലും ഇതൊരു അനശ്വര രാജൻ ചിത്രം കൂടിയാണെന്ന് പറഞ്ഞാൽ തെറ്റ് പറയാൻ കഴിയില്ല. കാരണം അവർ അത്രയ്ക്കും മിടുക്കോടെയാണ് സ്ക്രീനിന് മുന്നിലെത്തിയത്. ഒരൊറ്റ സീനിൽ പോലും ഏറിയും കുറഞ്ഞും കാണപ്പെട്ടില്ല. ഇരയായും സെക്കന്റുകൾക്കിടയിലെങ്കിലും അതിജീവിതയായും അവർ തകർത്തഭിനയച്ചു. അവർക്കൊപ്പം ആ നേർത്ത ഭംഗിയുള്ള വിരലുകളും ഭംഗിയായി അഭിനയിച്ചു. അവസാന […]
‘നടൻ എന്ന നിലയിൽ ഇനിയിങ്ങനെയൊരാളില്ല എന്ന് കരുതിയയാൾ തിരിച്ച് വന്ന പോലെ’; തിരികെ നടന്ന് മോഹൻലാൽ
ഏറെ നാളുകൾക്ക് ശേഷം മോഹൻലാൽ എന്ന നടനെ (താരപരിവേഷമില്ലാതെ) സ്ക്രീനിൽ കാണാൻ കഴിഞ്ഞു എന്നാണ് നേര് കണ്ടിറങ്ങിയപ്പോൾ തോന്നിയ സന്തോഷം. ഒരു കോർട് റൂം ഡ്രാമ എന്ന നിലയിൽ പ്രേക്ഷകനോട് നീതി പുലർത്തിയ സിനിമയായിരുന്നു നേര്. 1959ൽ പുറത്തിറങ്ങിയ അനാട്ടമി ഓഫ് മർഡർ എന്ന ചിത്രത്തെ ഓർമ്മിപ്പിച്ചു പല ഭാഗങ്ങളും. ആരാണ് പ്രതിയെന്ന് സിനിമയുടെ തുടക്കം മുതലേ എല്ലാവർക്കും അറിയാവുന്നത് കൊണ്ട് സസ്പെൻസ് ഒട്ടും ഇല്ലായിരുന്നു. എന്നിരുന്നാലും തുടക്കം മുതൽ ഒടുക്കം വരെ സ്ക്രീനിൽ നിന്നും കണ്ണെടുക്കാനായില്ല […]
”ചാവേർ-മൈൻസ്ട്രീം സിനിമയും ആർട്ട് ഹൗസും ഇഴ ചേരുന്ന കയ്യടക്കം”; സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി ചാവേർ റിവ്യൂ
തിയേറ്ററിൽ റിലീസ് ചെയ്ത് സിനിമ തീരും മുൻപേ നെഗറ്റീവ് പ്രചരണങ്ങളാൽ വീർപ്പുമുട്ടിയ സിനിമയാണ് ചാവേർ. പക്ഷേ ശക്തമായ കണ്ടന്റും അസാധ്യ മേക്കിങ്ങും കാരണം ഒരു വിധം പിടിച്ച് നിൽക്കാനായി. നടനും എഴുത്തുകാരനുമായ ജോയ് മാത്യുവിന്റെ തിരക്കഥയിൽ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേറിൽ കുഞ്ചാക്കോ ബോബനായിരുന്നു പ്രധാവവേഷത്തിലെത്തിയത്. അർജുൻ അശോകൻ, സംഗീത, മനോജ് കെ യു, ആന്റണി വർഗീസ്, ദീപക് പറമ്പോൽ, സജിൻ ഗോപു തുടങ്ങിയവരായിരുന്നു ചാവേറിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഉത്തരമലബാറിലെ കൊലപാതക രാഷ്ട്രീയം വളരെ […]
നമ്മുടെ മുൻനിര താരങ്ങൾ 500 കോടിയും 1000 കോടിയും ലക്ഷ്യമാക്കി സഞ്ചരിക്കുമ്പോൾ മമ്മൂട്ടിയോ? തമിഴ് മാധ്യമ പ്രവർത്തകൻ്റെ വാക്കുകൾ വൈറൽ
മലയാളികൾ മെഗാസ്റ്റാർ എന്ന വിളിച്ച ഒരു നടനേയുള്ളു, അത് മമ്മൂട്ടിയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ. ഓരോ വർഷവും പുത്തൻ പരീക്ഷണങ്ങളുമായാണ് മമ്മൂട്ടി എത്തുന്നത്. കഴിഞ്ഞ വർഷം റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, പുഴു അടക്കമുള്ള സിനിമകളുമായെത്തിയ നടൻ ഈ വർഷവും ഒരുപിടി വ്യത്യസ്ത വേഷങ്ങളിലൂടെ കണ്ണൂർ സ്ക്വാഡ്, ക്രിസ്റ്റഫർ, കാതൽ എന്നി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. സിനിമാ പ്രേമികളുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലായി മമ്മൂട്ടിയുടെ കാതൽ തിയേറ്ററുകളിൽ എത്തി. ജിയോ ബേബിയുടെ സംവിധാനത്തിൽ […]
30 വയസ്സിനിടെ കണ്ട ഏറ്റവും മികച്ച അഞ്ച് മലയാള സിനിമകളിൽ ഒന്നാണ് “കാതൽ”
സിനിമാപ്രേമികളുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ഇന്നലെ തിയറ്ററുകളില്‍ എത്തിയത്. സ്വവര്‍ഗാനുരാഗിയായ കേന്ദ്ര കഥാപാത്രത്തിന്‍റെ ആത്മസംഘര്‍ഷങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ജ്യോതികയാണ് നായിക. സഹകരണ ബാങ്കില്‍ നിന്നും വിരമിച്ച മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സമീപകാലത്ത് ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച മമ്മൂട്ടി കമ്പനിയാണ് കാതലിന്‍റെയും നിര്‍മ്മാണം. ആദ്യഷോ മുതല്‍ മികച്ച പ്രതികരണങ്ങള്‍ നേടുന്ന ചിത്രം അണിയറക്കാര്‍ക്ക് ആഹ്ലാദം പകരുകയാണ്. നിരവധി ആളുകൾ ആണ് സിനിമ കണ്ടതിനു […]
മമ്മൂട്ടി വീണ്ടും ഞെട്ടിച്ചോ? ‘കാതല്‍’ ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ
മലയാള സിനിമയില്‍ എക്കാലത്തും പുതുമയുടെ പതാകാവാഹകനായിരുന്നു മമ്മൂട്ടി. ആ ഫിലിമോഗ്രഫിയില്‍ സമീപകാലത്ത് തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നത് ഒരുപിടി മികച്ച സിനിമകളാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെയാണ് അവയില്‍ പല ചിത്രങ്ങളും നിര്‍മ്മിക്കുന്നതും. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും പുതിയ ചിത്രം ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലൂടെ ഭാഷാതീതമായി ശ്രദ്ധ നേടിയ ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ആണ് ആ ചിത്രം. വ്യത്യസ്തമായ പ്രമേയത്തില്‍ എത്തുന്നുവെന്ന കാരണത്താല്‍ വലിയ പ്രീ […]
“കല്യാണി ശരിക്കും ഞെട്ടിച്ചു. മലബാർ സ്ലാങ്ങിൽ ഇത്രയും പെർഫോം ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല”
ജാഡക്കാരിയായ വ്ലോഗർ, ദുബായ് മലയാളി ബീപാത്തുവിൽ നിന്നും തനി മലപ്പുറം ചുവയിൽ ഫുട്ബോൾ കമന്ററി പറയുന്ന ഫാത്തിമയിലേക്കുള്ള ദൂരം കഴിഞ്ഞെത്തിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ . ചിത്രം നവംബർ 17 നായിരുന്നു തിയേറ്ററിൽ എത്തിയത്. സ്ത്രീകള്‍ അധികം കടന്നുചെന്നിട്ടില്ലാത്ത മേഖല- ഒരു ഫുട്ബോള്‍ കമന്‍റേറ്ററായി അറിയപ്പെടണമെന്ന് ആഗ്രഹിക്കുന്ന ആളാണ് കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്ന ഫാത്തിമ നൂര്‍ജഹാന്‍. വളരെ മികച്ച അഭിപ്രായമാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകന്റെ കുറിപ്പ് വായിക്കാം. കുറിപ്പിന്റെ പൂർണ രൂപം […]