“രണ്ടാം പകുതിയിൽ മമ്മൂട്ടി വരുന്നത്തോട് കൂടി പടത്തിന്റെ ഗ്രാഫ് തന്നെ ഉയർന്നു”
1 min read

“രണ്ടാം പകുതിയിൽ മമ്മൂട്ടി വരുന്നത്തോട് കൂടി പടത്തിന്റെ ഗ്രാഫ് തന്നെ ഉയർന്നു”

രൂപത്തിലും ഭാവത്തിലും മാറിയ ജയറാം. അതിഥി വേഷത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന മമ്മൂട്ടി. സംവിധായകനായി മിഥുൻ മാനുവേല്‍ തോമസ്. ഓസ്‍ലറിന്റെ ഹൈപ്പിന് ധാരാളമായിരുന്നു ഇതൊക്കെ. ആ പ്രതീക്ഷകള്‍ നിറവേറ്റുന്ന ചിത്രം തന്നെയാകുന്നു ജയറാം നായകനായി മെഡിക്കല്‍ ത്രില്ലറായി എത്തിയ ഓസ്‍ലര്‍. ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമാസ്വാദകർ കാത്തിരുന്നത്. ആ കാത്തിരിപ്പ് വെറുതെ ആയില്ലെന്നാണ് ആദ്യ ഷോ കഴിഞ്ഞുള്ള പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ജയറാമിന്‍റെ മലയാളത്തിലേക്കുള്ള നല്ലൊരു തിരിച്ചുവരവാണ് ഓസ്‍ലർ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഫുള്‍ എന്‍ഗേജിംഗ് ആയിട്ടുള്ള സിനിമയാണെന്നും ഇവര്‍ പറയുന്നുണ്ട്. ഒരു പ്രേക്ഷകന്റെ കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂർണ രൂപം 

 

𝗔𝗕𝗥𝗔𝗛𝗔𝗠 𝗢𝗭𝗟𝗘𝗥 🎬

crew പറഞ്ഞത് പോലെ തന്നെ ഒരു emotional crime drama തന്നെയാണ് പടം. മെഡിക്കൽ ക്രൈം ആണ് ഇതിലെ storyline. ആദ്യപകുതി ഇടക്ക് ഇടക്ക് engaging ആവും എന്നല്ലാതെ ഒരു ആവറേജ് ഫീൽ മാത്രമായിരുന്നു. എന്നാൽ രണ്ടാം പകുതി പടം കേറി കൊളുത്തിട്ടുണ്ട് 🔥

ജയറാമിന്റെ കഥാപാത്രം ഏട്ടന്റെ മാത്യു മഞ്ഞൂരാൻ എന്ന കഥാപാത്രമായി ചെറിയ രീതിയിൽ സാമ്യം ഉള്ളതുപോലെ തോന്നി still നൈസ് പെർഫോമൻസ് ആയിരുന്നു. പിന്നെ ജഗദീഷ്, അനശ്വര, supporting casts എല്ലാരും നല്ല പെർഫോമൻസും ആയിരുന്നു.

രണ്ടാം പകുതിയിൽ മമ്മൂട്ടി വരുന്നത്തോട് കൂടി പടത്തിന്റെ ഗ്രാഫ് തന്നെ ഉയർന്നു 🔥… ശെരിക്കും പടം engaging ആവാൻ തുടങ്ങുന്നത് മമ്മൂക്ക വന്നതിന് ശേഷമാണ്. തിയേറ്റർ പൂരപ്പറമ്പായിരുന്നു ഇക്കയുടെ entry 🥵. അതിന് ശേഷമുള്ള flashback/വില്ലന്റെ origin story ഒകെ നല്ലപോലെ convincing ആയിരുന്നു.

Tehnical sides ഒകെ ഇപ്രാവശ്യം വളരെ weak ആയത്പോലെ തോന്നി, especially 1st half ൽ. ബിജിഎം, making, fight sequence ഒകെ ശോകം ആയിരുന്നു. എന്നിരുന്നാലും 2nd half + ക്ലൈമാക്സ്‌ മതി കൊടുത്ത പൈസ മുതലാവാൻ.

Totally felt like an average first half followed by an excellent second half.. eagerly waiting for part 2 👀

Ozler നിങ്ങളെ നിരാശപ്പെടുത്തില്ല 🔥

Jayaram Mammootty Anaswara Rajan Midhun Manuel Thomas