30 വയസ്സിനിടെ കണ്ട ഏറ്റവും മികച്ച അഞ്ച് മലയാള സിനിമകളിൽ ഒന്നാണ് “കാതൽ”
1 min read

30 വയസ്സിനിടെ കണ്ട ഏറ്റവും മികച്ച അഞ്ച് മലയാള സിനിമകളിൽ ഒന്നാണ് “കാതൽ”

സിനിമാപ്രേമികളുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ഇന്നലെ തിയറ്ററുകളില്‍ എത്തിയത്. സ്വവര്‍ഗാനുരാഗിയായ കേന്ദ്ര കഥാപാത്രത്തിന്‍റെ ആത്മസംഘര്‍ഷങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ജ്യോതികയാണ് നായിക. സഹകരണ ബാങ്കില്‍ നിന്നും വിരമിച്ച മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സമീപകാലത്ത് ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച മമ്മൂട്ടി കമ്പനിയാണ് കാതലിന്‍റെയും നിര്‍മ്മാണം. ആദ്യഷോ മുതല്‍ മികച്ച പ്രതികരണങ്ങള്‍ നേടുന്ന ചിത്രം അണിയറക്കാര്‍ക്ക് ആഹ്ലാദം പകരുകയാണ്. നിരവധി ആളുകൾ ആണ് സിനിമ കണ്ടതിനു ശേഷം അഭിപ്രായം പറയുന്നത്. ഇപ്പോഴിതാ ഒരു പ്രേക്ഷകൻ്റെ കുറിപ്പ് വായിക്കാം

കുറിപ്പിൻ്റെ പൂർണ രൂപം

30 വയസ്സിനിടെ കണ്ട ഏറ്റവും മികച്ച അഞ്ച് മലയാള സിനിമകൾ ചോദിച്ചാൽ എന്നെ സംബന്ധിച്ച് അതിൽ ഉറപ്പായും കാതൽ ഉണ്ടാകും.

സിനിമ കഴിഞ്ഞിട്ട് സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാതെ, കരച്ചിൽ അടക്കാൻ കഴിയാതെ ഇരുന്നു പോയിട്ടുള്ള അനുഭവങ്ങൾ അധികം ഓർമയിലില്ല.

കാതലിനെക്കുറിച്ച് എഴുതി നിറയ്ക്കാനുള്ള ഭാഷ എൻ്റെ കയ്യിലില്ല. അത് ഒട്ടും എളുപ്പവുമല്ല.

ഈ സിനിമ യാഥാർഥ്യമാക്കിയ എല്ലാവരോടും പറഞ്ഞറിയിക്കാൻ കഴിയാത്ത സ്നേഹം മാത്രം.

സ്കൂളുകളിൽ, കോളേജുകളിൽ തുടങ്ങി വളർന്നു വരുന്ന കുട്ടികൾ ഉള്ള എല്ലാ ഇടങ്ങളിലും ഈ സിനിമ പ്രദർശിപ്പിക്കപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നു.

മലയാള സിനിമ കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുന്ന ഒരു കാലത്ത്,

മമ്മൂട്ടിയെ പോലൊരു ലെജൻ്ററി ആക്ടർ അഭിനയിക്കുന്ന കാലത്ത് ജീവിച്ചിരുന്നു എന്നതിൽ കവിഞ്ഞൊരു ആനന്ദവും എനിക്കിനി വേണ്ട. 😊

#KaathalTheCore