ഇത് വരെ ഇറങ്ങിയതിൽ  ബെസ്റ്റ് റിവഞ്ച് മൂവി “റോഷാക്ക് ” : കുറിപ്പ് വൈറൽ
1 min read

ഇത് വരെ ഇറങ്ങിയതിൽ ബെസ്റ്റ് റിവഞ്ച് മൂവി “റോഷാക്ക് ” : കുറിപ്പ് വൈറൽ

പേര് കേട്ടപ്പോൾ മുതൽ എന്താണിത് എന്ന് പലരും ഇന്റർനെറ്റിനെ അരിച്ചുപെറുക്കി പരതിയെടുത്ത ഒരു മമ്മൂട്ടി ചിത്രമാണ് റോഷാക്ക് . വ്യത്യസ്തമായ ആഖ്യാന രീതിയും കഥപറച്ചിലും കൊണ്ട് സിനിമാസ്വാദകരെ തിയറ്ററിൽ പിടിച്ചിരുത്തിയ മമ്മൂട്ടി ചിത്രമായിരുന്നു ‘റോഷാക്ക്’. പ്രഖ്യാപന സമയം മുതൽ പ്രേക്ഷ ശ്രദ്ധനേടിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയിരുന്നു. ബോക്സ് ഓഫീസിലും തിളങ്ങിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് സമീര്‍. റിവഞ്ച് ത്രില്ലർ ഗണത്തിൽപെടുന്ന റോഷാക്കിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഒരു പാട് നിരൂപകപ്രശംസ ഏറ്റുവാങ്ങിയ ചിത്രത്തെക്കുറിച്ച് ഇപ്പോൾ സിനി ഫൈൽ ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിൻ്റെ പൂർണരൂപം

 

ഇത് വരെ ഇറങ്ങിയതിൽ ബെസ്റ്റ് റിവൻജ് മൂവി ഏതാണെന്ന് ചോദിച്ചാൽ my answer will be : റോഷാക്. താഴ്‌വാരം ഉൾപ്പടെ പല പടങ്ങളും മിക്കവരും പറയാറുണ്ട്. എന്നാൽ, ഈ പടങ്ങളിൽ എല്ലാം തന്നെ നായകൻ വില്ലൻ conflict ആണ് ഉള്ളതെന്ന് പറയേണ്ടി വരും . ഇവിടെ അതല്ല അവസ്ഥ . പ്രതികാരം ചെയ്യാൻ വില്ലൻ ജീവിച്ചിരിപ്പില്ല . But , ചത്താലും വിടില്ലെടാ എന്ന attitude ആയിരുന്നു luke ആൻ്റണി എന്ന മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന് . വില്ലൻ്റെ നാട്ടിൽ അയാൾക് ഉണ്ടായിരുന്ന പേര് , അയാൾ വച്ച വീട് , കെട്ടിയ പെണ്ണ്, കുടുംബം എന്തിനേറെ കുഴിയിൽ കിടന്ന അസ്ഥികൂടത്തെ പോലും വെറുതെ വിട്ടില്ല. ഈ perfect revenge എന്നൊക്കെ പറയില്ലേ , അത് തന്നെ . ലോകോത്തര പടങ്ങൾ പറയുമ്പോൾ അഭിമാനത്തോടെ അവയുടെ കൂടെ ചൂണ്ടി കാണിക്കാൻ നമ്മുടെ m-woodil നിന്നുമുള്ള ഈ പടത്തിന് കഴിയും. പിന്നെ , technical aspects , music – ഇതിലും പടം വേറെ ലെവൽ ആണെന്ന് പറയാൻ സാധിക്കും . The best perfect revenge movie till now in m-wood 😌