പ്രണയനായകനാകാൻ ടൊവിനോ; ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയ്ക്ക് ശേഷം തിയേറ്റ‌ർ ഓഫ് ഡ്രീംസിൻറെ ‘മുൻപെ’ വരുന്നു..!!
1 min read

പ്രണയനായകനാകാൻ ടൊവിനോ; ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയ്ക്ക് ശേഷം തിയേറ്റ‌ർ ഓഫ് ഡ്രീംസിൻറെ ‘മുൻപെ’ വരുന്നു..!!

ന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയിലെ എസ്ഐ ആനന്ദ് നാരായണൻ എന്ന പോലീസ് ഇൻസ്പെക്ടറിൽ നിന്ന് പ്രണയ നായകനിലേക്ക് കൂടുവിട്ട് കൂടുമാറാനൊരുങ്ങി ടൊവിനോ. താരം ഒരിടവേളയ്ക്ക് ശേഷം വീണ്ടും പ്രണയനായകനായെത്തുന്ന സിനിമയായിരിക്കും ഇത്. ‘മുൻപെ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം തിയേറ്ററുകൾ ഏറ്റെടുത്ത ‘കാപ്പ’യ്ക്കും ഫെബ്രുവരി 9ന് റിലീസിനൊരുങ്ങുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയ്ക്കും ശേഷം തിയേറ്റ‌ർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും പെയ്ൽ ബ്ലൂ ഡോട്ട് പിക്ചേഴ്സിൻറെ ബാനറിൽ സൈജു ശ്രീധരനും ചേർന്ന് നിർമ്മിക്കുകയാണ്.

പൂർണ്ണമായും ഒരു പ്രണയകഥയായെത്തുന്ന സിനിമയിൽ ടൊവിനോയാണ് കേന്ദ്രകഥാപാത്രമായെത്തുന്നത്. മറ്റ് താരങ്ങളെ ഉടൻ പ്രഖ്യാപിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുകയാണ്. ‘കള’യിലെ ഷാജിയായും സൂപ്പർ ഹീറോ ‘മിന്നൽ മുരളി’യായും ‘നാരദനി’ലെ ചന്ദ്രപ്രകാശായും ‘വാശി’യിലെ അഡ്വക്കേറ്റ് എബിനായും ‘തല്ലുമാല’യിലെ ഫ്രീക്കൻ മണവാളൻ വസീമായും ‘2018’ലെ സാധാരണക്കാരൻ അനൂപായും ‘അദൃശ്യജാലകങ്ങളി’ലെ പേരില്ലാത്ത കഥാപാത്രമായും നിരവധി വേഷങ്ങളിൽ അത്ഭുതപ്പെടുത്തിയ ടൊവിനോ ഏറെ നാളുകൾക്ക് ശേഷമാണ് വീണ്ടും ‘മുൻപെ’യിലൂടെ പ്രണയ നായകനായുള്ള വേഷത്തിലെത്തുന്നത്.

ടിന തോമസ് തിരക്കഥയൊരുക്കുന്ന സിനിമയുടെ സംവിധാനവും എഡിറ്റിംഗും നിർവ്വഹിക്കുന്നത് സൈജു ശ്രീധരനാണ്. പശ്ചാത്തല സംഗീതം സുഷിൻ ശ്യാം, സംഗീത സംവിധാനം റെക്സ് വിജയൻ, ഛായാഗ്രഹണം ഷിനോസ്, കോസ്റ്റ്യൂം രമ്യ സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രിനിഷ് പ്രഭാകരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബെന്നി കട്ടപ്പന, കലാസംവിധാനം അപ്പുണ്ണി സാജൻ, വിഷ്വൽ ഇഫക്ട് മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, ഡിഐ കളർപ്ലാനറ്റ് സ്റ്റു‍ഡിയോസ്, ഡിഐ കളറിസ്റ്റ് രമേഷ് സിപി, സൗണ്ട് ഡിസൈൻ നിക്സൺ ജോർജ്ജ്, ആ‍ർട്ട് വർക്ക് യേശുദാസ് വി ജോർജ്ജ്, അസോസിയേറ്റ് എഡിറ്റർ ആൽഡ്രിൻ ജൂഡ്, സിങ്ക് സൗണ്ട് വിവേക് കെഎം, സൗണ്ട് മിക്സ് ഡാൻ ജോസ്.