ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന “എമ്പുരാൻ ” പുതിയ അപ്ഡേറ്റ് പുറത്തുവിട്ട്  പൃഥ്വിരാജ്
1 min read

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന “എമ്പുരാൻ ” പുതിയ അപ്ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്

ഈ വർഷം പ്രേക്ഷകർ ഏറെ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു എന്നതും സിനിമയുടെ ഡിമാൻ‍ഡ് കൂട്ടുന്നു. ജനുവരി 25ന് റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രമോഷൻ തിരക്കിലാണ് ലിജോ ജോസും സംഘവും. ഇതിൻ്റെ ഇടയിൽ മോഹൻലാല്‍ നായകനായി മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണവും നടക്കുന്നുണ്ട്. എമ്പുരാനാണ് അതിവേഗം ചിത്രീകരണം പുരോഗമിക്കുന്നത്. മോഹൻലാലിനറെ എമ്പുരാന്റെ രണ്ടാം ഷെഡ്യൂള്‍ അവസാനിച്ചിരിക്കുകയാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. മലയാളത്തിലെ ആദ്യമായി 200 കോടി ക്ലബിൽ കയറിയ സിനിമയായ ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായി എത്തുന്ന ചിത്രം എന്നത് കൊണ്ട് തന്നെ പ്രേക്ഷകർക്കിടയിൽ ആകാംഷ വർദ്ധിക്കുന്ന ഒരു ഘടകം ആണ്.

എമ്പുരാനായുള്ള കാത്തിരിപ്പിലെ ആകാംക്ഷയും അതാണ്. എപ്പോഴായിരിക്കും എമ്പുരാന്റെ റിലീസെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ കഴിഞ്ഞ ഓക്ടോബർ അവസാനമായിരുന്നു റഷ്യയിൽ വെച്ചുള്ള ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായത്. യുദ്ധമുഖത്ത് ഒരു റഷ്യൻ ഓട്ടോമാറ്റിക് റൈഫിൾ തോക്കുമായി നിൽക്കുന്ന മോഹൻലാലിനെ അവതരിപ്പിച്ചുകൊണ്ടുള്ള ഫസ്റ്റ്ലുക്ക് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. യുദ്ധമുഖത്തിന് സമാനമായി ട്രക്കുകൾ കത്തി നിൽക്കുന്നചതും മിലട്ടറിയുടെ ഹെലികോപ്റ്റർ പറന്നടുക്കുന്നതും ഫസ്റ്റ്ലുക്കിൽ കാണാൻ സാധിക്കും. ആശിർവാദ് സിനിമാസിനൊപ്പം ലൈക്ക
പ്രൊഡക്ഷൻസും കൂടി ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രമാണിത്.

വിലായത്ത ബുദ്ധ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് പരുക്കേല്‍ക്കുകയും ശസ്‍ത്രക്രിയ നടത്തുകയും മൂന്ന് മാസം വിശ്രമിക്കേണ്ടിയും വന്നിരുന്നു. എന്നാല്‍ പരുക്ക് പൂര്‍ണമായും ഭേദമായിട്ടില്ലെന്നാണ് താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു. തനിക്ക് നിലവില്‍ വലിയ ആക്ഷൻ രംഗങ്ങള്‍ ചെയ്യാൻ സാധിക്കില്ല എന്നും ലൂസിഫറില്‍ സയിദ് മസൂദായി എത്തിയ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. എമ്പുരാനിലും സയിദ് മസൂദായി എത്തുന്ന തനിക്ക് ആക്ഷൻ ചെയ്യണമെങ്കില്‍ 2024 ജൂണോടെ മാത്രമേ സാധിക്കുകയുള്ളൂ എന്നും അതിനാല്‍ താൻ ഉള്‍പ്പെടുന്ന അത്തരം രംഗങ്ങള്‍ അപ്പോള്‍ മാത്രമേ ചിത്രീകരിക്കുന്നുള്ളൂവെന്നും പൃഥ്വിരാജ് മറ്റൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.


മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മുരളി ​ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മോഹൻലാലിനൊപ്പം സംവിധായകനായ പൃഥ്വിരാജും മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവരും രണ്ടാം ഭാഗത്തിലുണ്ടാകും. സുജിത്ത് വാസുദേവാണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അഖിലേഷ് മോഹനാണ് എഡിറ്റർ. മോഹൻദാസാണ് ചിത്രത്തിന്റെ കല സംവിധായകൻ. നിർമൽ സബദേവാണ് എമ്പുരാന്റെ ക്രിയേറ്റീവ് ഡയക്ടർ. സ്റ്റണ്ട് സിൽവയാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് ഒരുക്കുന്നത്. ഹോളിവുഡ് സിനിമയ്ക്ക് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് എമ്പുരാനായി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്.