2023ലെ ഏറ്റവും ഒടുവിലത്തെ ഹിറ്റ് ചിത്രം ” നേര് ” ; നാളെ ഒടിടിയിലേക്ക്
1 min read

2023ലെ ഏറ്റവും ഒടുവിലത്തെ ഹിറ്റ് ചിത്രം ” നേര് ” ; നാളെ ഒടിടിയിലേക്ക്

മോഹൻലാൽ, അനശ്വര രാജൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘നേര്. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയം നേടിയിരുന്നു.നേര് നൂറ് കോടി ക്ലബിൽ എത്തിയ വിശേഷം അടുത്തിടെയാണ് നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. 35 ദിവസം കൊണ്ടാണ് ചിത്രം100 കോടി ക്ലബ്ബിലെത്തിയത്. 2023 ഡിസംബർ 21നാണ് നേര് തിയേറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ ചിത്രം നാളെ ഒടിടി റിലീസായി എത്തുകയാണ്. നാളെ(23-1-2024) ഡിസ്നി പ്ലസ് ഹോർട് സ്റ്റാറിലൂടെയാണ് സ്ട്രീമിം​ഗ്.

ഈ അവസരത്തിൽ ചിത്രത്തിന്റെ ഫൈനൽ ബോക്സ് ഓഫീസ് വിവരങ്ങൾ പുറത്തുവരികയാണ്. 100കോടി ബിസിനസ് നേടി എന്ന് അണിയറ പ്രവർത്തകർ പറഞ്ഞ ചിത്രത്തിന്റെ ഇതുവരെയുള്ള ​ഗ്രോസ് കളക്ഷൻ 85.30 കോടിയാണ്. ഡൊമസ്റ്റിക് 52.95 കോടി, ഓവര്‍സീസ് 32.35 കോടി. വേൾഡ് വൈഡ് കളക്ഷനാണ് ഇത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരു കോർട്ട് റൂം ഡ്രാമയായ നേരിൽ മോഹൻലാലിനൊപ്പം അനശ്വര രാജൻ, ജഗദീഷ്, സിദ്ദിഖ്, ശ്രീധന്യ, ഗണേഷ് കുമാർ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. അഡ്വക്കേറ്റ് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

റിലീസ് ദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം ലഭിച്ച നേര് കേരളത്തിലെ എക്കാലത്തെലും മികച്ച ബോക്സ് ഓഫീസ് കളക്ഷൻ ലഭിച്ച ചിത്രങ്ങളുടെ പട്ടികയിലും ഇടം പിടിച്ചിരുന്നു. ആദ്യം ഒൻപതാം സ്ഥാനം സ്വന്തമാക്കിയ നേര് പതിയെ നില മെച്ചപ്പെടുത്തുക ആയിരുന്നു. നിലവിൽ നാലാം സ്ഥാനത്താണ് നേരുള്ളത്. ലൂസിഫറും പുലിമുരുകനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഒന്നാം സ്ഥാനത്ത് ജൂഡ് ആന്റണി ചിത്രം 2018 തന്നെയാണ്. ദൃശ്യം, കായംകുളം കൊച്ചുണ്ണി, രോമാഞ്ചം, പ്രേമം, ഭീഷ്മ പര്‍വ്വം, ആര്‍ഡിഎക്സ്, കണ്ണൂര്‍ സ്ക്വാഡ് എന്നിവയാണ് നേര് പിന്നിലാക്കിയ ചിത്രങ്ങൾ.