ട്രൻഡിംഗിൽ ഇടം നേടാൻ മലൈക്കോട്ടൈ വാലിബനിലെ ഗാനങ്ങൾ …!!! ആൽബം പുറത്തുവിട്ടു
1 min read

ട്രൻഡിംഗിൽ ഇടം നേടാൻ മലൈക്കോട്ടൈ വാലിബനിലെ ഗാനങ്ങൾ …!!! ആൽബം പുറത്തുവിട്ടു

മോഹൻലാല്‍ നായകനായ മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ആവേശം നിറയുകയാണ് കേരളത്തില്‍. വാലിബനായി മോഹൻലാല്‍ കാണാൻ കാത്തിരിക്കാനാവുന്നില്ലെന്നാണ് സിനിമയുടെ ആരാധകര്‍ വ്യക്തമാക്കുന്നത്. ഇപ്പോഴിതാ വാലിബൻ്റെ ആൽബം പുറത്തിറക്കിയിരിക്കുകയാണ്. ചിത്രത്തിലെ ട്രാക്കുകളും പാട്ടുകളും ഉൾപ്പെടുത്തി കൊണ്ടുള്ളതാണ് ആൽബം. മൊത്തം എട്ട് പാട്ടുകൾ ലിസ്റ്റിലുണ്ട്. സരി​ഗമപ മലയാളത്തിൽ പാട്ടുകൾ ആരാധകർക്ക് ആസ്വദിക്കാവുന്നതാണ്. ഹിന്ദി ​ഗാനവും ഇക്കൂട്ടത്തിലുണ്ട്.

പുന്നാര കാട്ടിലെ പൂവനത്തിൽ..’ എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാറും അഭയ ഹിരൺമയിയും ചേർന്നാണ്. പ്രശാന്ത് പിള്ളയും പി എസ് റഫീഖും സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് പി എസ് റഫീഖ് ആണ്. മോഹൻലാൽ ആലപിച്ച റാക്കും ഓഡിയോയിൽ ഉണ്ട്. ‘മദഭര മിഴിയോരം..’ എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് പ്രീതി പിള്ളയാണ്.’ഏഴിമല കോട്ടയിലെ..’ എന്ന ​ഗാനവും ആലപിച്ചിരിക്കുന്നത് പ്രീതിയാണ്. ഈ ​ഗാനത്തിന് വൻ അഭിപ്രായം ആണ് ലഭിക്കുന്നത്. മോഹൻലാൽ പറഞ്ഞപോലെ വാലിബൻ ഒരു നാടോടി കഥ പോലെ അല്ലെങ്കിൽ മുത്തശ്ശി കഥ പോലെയുള്ള സിനിമയാണ് എന്ന് ഊട്ടിയുറപ്പിക്കുന്ന പാട്ടാണിത് എന്നാണ് ഏവരും പറയുന്നത്.

രണ്ട് ദിവസം മുന്‍പ് ആരംഭിച്ച ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിലേത് പോലെ ഓവർസീസിലും മികച്ച സ്ക്രീന്‍ കൗണ്ട് ആണ് വാലിബന് ഉള്ളത്. ആദ്യ വാരം തന്നെ 175ൽ പരം സ്‌ക്രീനുകളിൽ ഇവിടങ്ങളില്‍ റിലീസ് ഉണ്ടാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ മോഹൻലാല്‍ എത്തുന്നു എന്ന ഒരു വിശേഷണത്തോടെയുള്ള മലൈക്കോട്ടൈ വാലിബനില്‍ ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, സോണാലി കുല്‍ക്കര്‍ണി. ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. തിരക്കഥയെഴുതുന്നത് പി എസ് റഫീഖാണ്. ഛായാഗ്രാഹണം മധു നീലകണ്ഠനാണ്. സംഗീതം പ്രശാന്ത് പിള്ളയും.