19 Mar, 2025
1 min read

തിയേറ്ററിനുള്ളിൽ ഫാൻസ് തീയിട്ടു; ദുരന്തമായി റീ റിലീസ് ആഘോഷം

പവൻ കല്യാൺ ചിത്രത്തിന്റെ റീ റിലീസിനിടെ ദുരന്തം. റീ റിലീസ് ആഘോഷത്തിനിടെ തിയേറ്ററിൽ തീയിട്ട് ആഘോഷിക്കുകയായിരുന്നു ആരാധകർ. 2012ൽ പുറത്തിറങ്ങിയ ‘ക്യാമറാമാൻ ഗംഗാതോ രാംബാബു’ എന്ന ചിത്രത്തിന്റെ റീ റിലീസിനിടെയാണ് നടന്റെ ആരാധകർ തിയേറ്ററിനുള്ളിൽ കടലാസ് കൂട്ടിയിട്ട് കത്തിച്ച ശേഷം ഡാൻസ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. തീ ആളിപ്പടരുമ്പോഴും ആരാധകർ ആഘോഷിക്കുന്നതും വീഡിയോയിൽ കാണാം. നന്ദ്യാലയിലെ ഒരു തിയേറ്ററിനുള്ളിലാണ് സംഭവം നടന്നത്. എന്നാൽ ഈ സംഭവത്തിൽ കേസ് എടുത്തോ എന്ന കാര്യത്തിൽ വിവരമില്ല. […]

1 min read

”മോഹൻലാൽ ഹിപ്പോക്രാറ്റാണെന്ന് അച്ഛൻ പറഞ്ഞത് തിരിച്ചറിവില്ലാത്തത് കൊണ്ട്”; അപകീർത്തിപ്പെടുത്തൽ അഭിപ്രായമല്ലെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖം നോക്കാതെ എന്തും വെട്ടിത്തുറന്ന് പറയുന്ന ആളാണ് നടനും സംവിധായകനുമായ ശ്രീനിവാസൻ. കുറച്ച് മാസങ്ങൾക്ക് മുൻപ് ശ്രീനിവാസൻ നടൻ മോഹൻലാലിനെതിരെ നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു. എന്നാൽ അന്ന് തന്നെ ഇതിനെ തള്ളിപ്പറഞ്ഞ വ്യക്തിയാണ് ശ്രീനിവാസൻറെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ. ഇപ്പോൾ കുറച്ചുകൂടി രൂക്ഷമായ ഭാഷയിൽ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. ശ്രീനിവാസൻ ഉൾപ്പടെയുള്ള എഴുത്തുകാർക്ക് അറിവുണ്ടെങ്കിലും തിരിച്ചറിവില്ലെന്നാണ് ധ്യാൻ പറയുന്നത്. തിരിച്ചറിവില്ലാത്തതുകൊണ്ടാണ് മോഹൻലാൽ ഹിപ്പോക്രാറ്റാണ് എന്ന് അച്ഛൻ വിളിച്ചുപറഞ്ഞത്. ഒരാളെ അപകീർത്തിപ്പെടുത്തുന്ന പരാമർ‌ശം ഒരിക്കലും […]

1 min read

”ഒരു ലക്ഷം പോലീസുകാരുണ്ടെങ്കിൽ ഒരു ലക്ഷം പേർക്കും ഒരു ലക്ഷം സ്വഭാവം ആയിരിക്കും”; ‘അന്വേഷിപ്പിൻ കണ്ടെത്തും’ അന്വേഷകരുടെ കൂടി കഥയാണെന്ന് ടൊവിനോ

ടൊവിനോ തോമസ് – ഡാർവിൻ കുര്യാക്കോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9ന് റിലീസിനായി ഒരുങ്ങുകയാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ എസ്.ഐ ആനന്ദ് നാരായണൻ എന്ന പോലീസ് ഉദ്വേഗസ്ഥനായാണ് ടൊവിനോ എത്തുന്നത്. ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെ കുറിച്ച് ടൊവിനോ പറഞ്ഞിരിക്കുന്ന വാക്കുകള്‍ ഇപ്പോൾ വൈറലായിരിക്കുകയാണ്. ”ഒരു പോലീസ് വേഷം കിട്ടുമ്പോൾ ആദ്യം ആലോചിക്കുന്നത് ഇയാൾ എങ്ങനെയുള്ള മനുഷ്യനാണ് എന്നാണ്. അയാളുടെ പശ്ചാത്തലം എന്തായിരിക്കും എന്ന് നോക്കും. അതിനനുസരിച്ചായിരിക്കും ക്യാരക്ടർ ബിൽഡ് ചെയ്യുന്നത്. ഒരു ലക്ഷം […]

1 min read

“ഒരു ദ്രോഹി കാരണം താടിവയ്ക്കേണ്ടി വന്നതാണ് ഏറ്റവും വലിയ പ്രശ്നം, നല്ല നടനെ നശിപ്പിച്ചു” ; ശാന്തിവിള ദിനേശ്

ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലാത്ത പ്രതിഭയും പ്രതിഭാസവുമാണ് മോഹന്‍ലാല്‍. മലയാളികള്‍ക്ക് ആ പേരിന്റെ ഉടമയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പതിറ്റാണ്ടുകളായി മലയാളി ജീവിതത്തിന്റെ ഭാഗമാണ് മോഹന്‍ലാല്‍. ആ ലാല്‍ ഭാവങ്ങള്‍ നമ്മുടെയൊക്കെ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. ചേട്ടനായും അച്ഛനായും കാമുകനായും കൂട്ടുകാരനായുമെല്ലാം മോഹന്‍ലാല്‍ മലയാളിയുടെ ജീവിതത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മോഹൻലാൽ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നൊരു കാര്യമുണ്ട്. നടൻ എന്നാണ് ഇനി താടിയെടുത്ത് അഭിനയിക്കുന്നത് എന്നത്. ഏറെക്കാലമായി മോഹൻലാൽ താടി വച്ചാണ് ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിനെതിരെ പലപ്പോഴും ആരാധകർ അടക്കമുള്ളവർ രംംഗത്ത് […]

1 min read

”ലാലേട്ടന് ചെസ്റ്റ് ഇൻഫക്ഷൻ വരെ വന്നു, രാത്രി രണ്ട് മണിക്കെല്ലാം ചിത്രീകരണമുണ്ടായി”; സുചിത്രാ നായർ

ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ മലൈക്കോട്ടൈ വാലിബനിൽ ​ഗംഭീര പ്രകടനം കാഴ്ചവെച്ച് സുചിത്രാ നായർ എന്ന നടി ചലച്ചിത്രലോകത്തേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. സീരിയലിലൂടെയും ബി​ഗ് ബോസിലൂടെയും ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധപിടിച്ച് പറ്റിയ താരം ഇപ്പോഴാണ് ബി​ഗ് സ്ക്രീനിന്റെ ഭാ​ഗമാകുന്നത്. മാതംഗി എന്ന കഥാപാത്രമായാണ് സുചിത്ര ചിത്രത്തിലെത്തിയിരിക്കുന്നത്. ഈ സിനിമയിലെ പ്രകടനത്തിന് മികച്ച പ്രതികരണവും സുചിത്രയ്ക്ക് കിട്ടുന്നുണ്ട്. ഇപ്പോഴിതാ വാലിബൻ ചിത്രീകരണ സമയത്തെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സുചിത്ര. ചിത്രീകരണ സമയത്ത് മോഹൻലാലിന് ചെസ്റ്റ് ഇൻഫെക്ഷനും മറ്റും […]

1 min read

”ജസ്റ്റ് ഷോർഡർ കാണിച്ചെന്ന് കരുതി ഒന്നും ചെയ്യാനില്ല”; മനസ് തുറന്ന് വാലിബനിലെ മാതം​ഗി

സുചിത്ര നായർ എന്ന നടി ഇപ്പോൾ മലയാള ചലച്ചിത്ര പ്രേക്ഷകർക്ക് സുപരിചിതയായിക്കാണും. ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ മലൈക്കോട്ടൈ വാലിബനിലെ ​ഗംഭീര പ്രകടനമാണ് അതിന് കാരണം. ചിത്രത്തിൽ മാതം​ഗി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. മോഹൻലാലിന്റെ കാമുകിയായെത്തുന്ന താരം സ്ക്രീനിൽ ​ഗംഭീര പെർഫോമൻസാണ് കാഴ്ചവെച്ചത്. ഇപ്പോൾ ഈ ചിത്രത്തിൽ തന്റെ കോസ്റ്റ്യൂമിനെക്കുറിച്ച് സംസാരിക്കുകയാണ് സുചിത്ര നായർ. തനിക്ക് ആദ്യം നൽകിയ കോസ്റ്റ്യൂം അൽപം ​​ഗ്ലാമറസ് ആയിരുന്നെന്നും, പിന്നീട് കംഫർട്ടബിൾ അല്ലെന്ന് അറിയിച്ചപ്പോൾ ടിനു പാപ്പച്ചൻ […]

1 min read

‘തെറ്റിദ്ധരിപ്പിക്കുന്ന ഹൈപ്പ് ഇല്ല’: ലിജോയുടെ സിനിമ ഇഷ്ടമുള്ളവർക്ക് വാലിബനും ഇഷ്ടപ്പെടുമെന്ന് മോഹൻലാൽ നേരത്തേ പറഞ്ഞിരുന്നു

മലൈക്കോട്ടൈ വാലിബൻ എന്ന ബി​ഗ് ബജറ്റ് ചിത്രമാണ് ഇപ്പോൾ സിനിമാ ലോകത്തെ ചർച്ചാവിഷയം. ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ഈ ചിത്രം കഴിഞ്ഞ വ്യാഴാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ഇപ്പോൾ മികച്ച പ്രതികരണങ്ങളും തിയേറ്റർ കളക്ഷനും നേടിക്കൊണ്ട് സിനിമ മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇറങ്ങിയ അതേ ദിവസം തന്നെ വലിയ തോതിലുള്ള ഡീ​ഗ്രേഡിങ്ങിന് ഇരയായ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. ഫാൻസ് ഷോ കഴിഞ്ഞപ്പോൾ തന്നെ ഇതൊരു മോശം പടമാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരണങ്ങൾ നടന്നിരുന്നു. പിന്നീട് കൂടുതൽ ആളുകൾ ഇത്തരത്തിലുള്ള […]

1 min read

“എവിടെ നിൽക്കുമ്പോഴും താനായിട്ട് നിൽക്കുന്ന ഒരപൂർവ്വ സുന്ദര സുരഭില ജന്മം” ; മമ്മൂട്ടിയെക്കുറിച്ച് കുറിപ്പ്

ഫിറ്റ്നസിന്റേയും ഗ്ലാമറിന്റേയും കാര്യത്തിൽ മമ്മൂട്ടിയെ വെല്ലാൻ ഇന്ന് മലയാളത്തിൽ മറ്റൊരു താരവുമില്ല. ശാരീരിക ക്ഷമത നിലനിർത്താനും ആരോഗ്യത്തോടെ ഇരിക്കാനും അദ്ദേഹം പുലർത്തുന്ന ശ്രദ്ധ ഒരുപക്ഷേ യുവ താരങ്ങൾക്ക് പോലും ഇല്ല. അതുകൊണ്ട് കൂടിയാണ് ഈ 71ാം വയസിലും ഇൻഡസ്ട്രിയിലെ യുവ താരങ്ങളെയെല്ലാം പിന്തള്ളി ‘ഗ്ലാമർ മാൻ’ആയി തുടരാൻ മമ്മൂട്ടിക്ക് സാധിക്കുന്നത്. 37-കാരൻ മകൻ ദുൽഖർ സൽമാൻ പോലും മമ്മൂട്ടിക്ക് മുന്നിൽ മാറി നിൽക്കും. നടൻ മമ്മൂട്ടിയുടെ ഓരോ ലുക്കും സോഷ്യൽ മീഡിയ ചർച്ചയുടെ ഭാഗമാകാറുണ്ട്. ചെറുപ്പക്കാരായ നടന്മാർക്ക് […]

1 min read

മമ്മൂട്ടി, ടൊവിനോ, ദിലീപ്.., തിയേറ്ററിൽ ഏറ്റുമുട്ടാനൊരുങ്ങി താരങ്ങൾ; ഫെബ്രുവരിയിൽ പ്രേക്ഷകരിലേക്കെത്തുന്ന റിലീസുകൾ അറിയാം..

മലയാളത്തിലെ സൂപ്പർ താരങ്ങൾ തിയേറ്ററുകളെ ലക്ഷ്യം വെക്കാനൊരുങ്ങുന്ന മാസമാണ് ഈ ഫെബ്രുവരി. സൂപ്പർ താരം മമ്മൂട്ടിയുടെ 2024ലെ ആദ്യ ചിത്രം തിയേറ്ററുകളിലെത്തുന്നത് ഫെബ്രുവരിയിലാണ്. മമ്മൂട്ടി ​ഗ്രേ ഷേഡിൽ എത്തുന്നുവെന്ന സൂചന നൽകുന്ന ഭ്രമയു​ഗം ഫെബ്രുവരിയിലാണ് തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ പോസ്റ്ററിനും ടീസറിനുമെല്ലാം വലിയ വരവേൽപ്പാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിക്കുന്നത്. ഫെബ്രുവരി മാസത്തിലെ ആദ്യ റിലീസ് ടൊവിനോ തോമസിന്റേതാണ്. ജിനു വി എബ്രഹാമിന്റെ തിരക്കഥയിൽ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഇൻവസ്റ്റി​ഗേറ്റ് മൂവി ഫെബ്രുവരി ഒൻപതിന് തിയേറ്ററുകളിലെത്തും. ടൊവിനോ മൂന്നാമത്തെ […]

1 min read

”100 കോടി കളക്ഷൻ എന്നൊക്കെ നിർമ്മാതാക്കൾ പറയും, ഇൻകം ടാക്സ് വന്നാൽ അറിയാം”; മുകേഷ്

ഇന്ന് സിനിമാ പ്രേമികൾക്ക് ഏറ്റവും പ്രിയമുള്ളൊരു വാക്കാണ് കളക്ഷൻ റിപ്പോർട്ട്. 100 കോടി ക്ലബ്, 200 കോടി ക്ലബ്, 500 കോടി ക്ലബ് എന്നിങ്ങനെ കോടികളുടെ അടിസ്ഥാനത്തിലാണ് പലരും സിനിമയുടെ വിജയം വിലയിരുത്തുന്നത് തന്നെ. ഇതിന്റെ അടിസ്ഥാനത്തിലാണ് സൂപ്പർ ഹിറ്റ്, ഹിറ്റ്, മെ​ഗാ ഹിറ്റ് എന്നൊക്കെയുള്ള ടാ​ഗ് സിനിമകൾക്ക് ലഭിക്കുന്നത്. ഈ കളക്ഷന്റെ അടിസ്ഥാനത്തിൽ ഫാൻസുകാർ തമ്മിൽ ഏറ്റുമുട്ടാറുമുണ്ട്. ഇപ്പോഴിതാ ഇത്തരം കളക്ഷനുകളെ പറ്റി നടനും എംപിയുമായ മുകേഷ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. “100, 150 കോടി […]