”100 കോടി കളക്ഷൻ എന്നൊക്കെ നിർമ്മാതാക്കൾ പറയും, ഇൻകം ടാക്സ് വന്നാൽ അറിയാം”; മുകേഷ്
1 min read

”100 കോടി കളക്ഷൻ എന്നൊക്കെ നിർമ്മാതാക്കൾ പറയും, ഇൻകം ടാക്സ് വന്നാൽ അറിയാം”; മുകേഷ്

ന്ന് സിനിമാ പ്രേമികൾക്ക് ഏറ്റവും പ്രിയമുള്ളൊരു വാക്കാണ് കളക്ഷൻ റിപ്പോർട്ട്. 100 കോടി ക്ലബ്, 200 കോടി ക്ലബ്, 500 കോടി ക്ലബ് എന്നിങ്ങനെ കോടികളുടെ അടിസ്ഥാനത്തിലാണ് പലരും സിനിമയുടെ വിജയം വിലയിരുത്തുന്നത് തന്നെ. ഇതിന്റെ അടിസ്ഥാനത്തിലാണ് സൂപ്പർ ഹിറ്റ്, ഹിറ്റ്, മെ​ഗാ ഹിറ്റ് എന്നൊക്കെയുള്ള ടാ​ഗ് സിനിമകൾക്ക് ലഭിക്കുന്നത്. ഈ കളക്ഷന്റെ അടിസ്ഥാനത്തിൽ ഫാൻസുകാർ തമ്മിൽ ഏറ്റുമുട്ടാറുമുണ്ട്.

ഇപ്പോഴിതാ ഇത്തരം കളക്ഷനുകളെ പറ്റി നടനും എംപിയുമായ മുകേഷ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. “100, 150 കോടി ക്ലബ്ബിലൊക്കെ എന്ന് പലരും പറയുന്നുണ്ട്. ഇൻകം ടാസ്ക് വരുമ്പോൾ അറിയാം. ശത്രുക്കൾ ഇട്ടതാണ് സാറേ എന്ന് പറയും. അത്രയെ ഉള്ളൂ. വലിയ വിജയങ്ങളൊക്കെ ഉണ്ട്. 100കോടി ക്ലബ്ബോ എങ്കിൽ സിനിമ കണ്ട് കളയാം എന്ന് ചിന്തിക്കുന്ന ആൾക്കാരുണ്ട്. അതുപോലെ ആൾക്കാരെ ആകർഷിക്കാൻ പലതും പറയും. അതൊക്കെ സിനിമയുടെ ഒരു ​ഗിമിക്സ് ആണ്” എന്നാണ് മുകേഷ് പറയുന്നത്.

അയ്യർ ഇൻ അറേബ്യ എന്ന ചിത്രത്തിന്റെ പ്രമോഷൻ അഭിമുഖത്തിനിടെ ആയിരുന്നു നടന്റെ പ്രതികരണം. ഭാവിയിൽ ഒരു സിനിമ നൂറ് ദിവസം ഓടുമോ എന്ന ചോദ്യത്തിന് “ഇനി നൂറ് ദിവസമൊന്നും ഒരു സിനിമയും തിയറ്ററിൽ ഓടില്ല. സെന്റേഴ്സ് കൂടി ഒടിടി വന്നു. ഒടിടിയിൽ ഒരു സിനിമ എടുത്ത് കഴിഞ്ഞാൽ പിന്നെ ആരും തിയറ്ററിൽ പോകത്തില്ല. ​ഗോഡ് ഫാദറിന്റെ റെക്കോർഡ് മലയാള സിനിമ ഉള്ളിടത്തോളം അങ്ങനെ തന്നെ നിലനിൽക്കും. 415 ദിവസമാണ് ഓടിയത്. അതിനി ആർക്കും മറിക്കടക്കാൻ സാധിക്കില്ല. അൻപത് ദിവസമൊക്കെ കഷ്ടിച്ച് ഓടും”,- മുകേഷ് മറുപടി നൽകി.

മുകേഷും ഉർവശിയും പ്രധാന വേഷങ്ങളിൽ എത്തുന്ന അയ്യർ ഇൻ അറേബ്യ ഫെബ്രുവരി 2നാണ് തിയറ്ററുകളിൽ എത്തുന്നത്. ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ദിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൗമ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.